ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – സംഗ്രഹം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< നിത്യം ചെയ്യേണ്ടവ

ശ്രീശൈലേശദയാപാത്രം ധീഭക്ത്യാദിഗുണാർണവം |

യതീന്ദ്രപ്രവണം വന്ദേ രമ്യജാമാതരം മുനിം ||

തിരുമലൈ ആഴ്വാർ എന്ന തിരുവായ്മൊഴി പിള്ളയുടെ കൃപയ്ക്ക് പാത്രമായവരും ജ്ഞാനം ഭക്തി മുതലായ സത് ഗുണങ്ങളുടെ സമുദ്രവും എംബെരുമാനാരിടത്തു പ്രാവീണ്യം ഉള്ളവരുമായ അഴകിയ മണവാള മാമുനികളെ കൂപ്പുന്നു.

ശ്രീമതേ രമ്യജാമാതൃ മുനിന്ദ്രായ മഹാത്മനേ|
ശ്രീരംഗവാസിനേ ഭൂയാത് നിത്യശ്രീ: നിത്യ മംഗളം||

ശ്രീരംഗവാസിയായ മഹാത്മാവ് ശ്രീമാൻ അഴകിയ മണവാള മാമുനികളേ! അങ്ങേയ്ക്കു എന്നെന്നേക്കും ശ്രീയും മംഗളവും നേരുന്നു!

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2016/01/simple-guide-to-srivaishnavam-references.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – നിത്യ കർമങ്ങൾ

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< ചെയ്യരുത്

 • ശ്രീ വൈഷ്ണവന്മാർ ദിനവും ചെയ്യേണ്ടവ:
  • സമദൃഷ്ടി – എല്ലാ ശ്രീവൈഷ്ണവരെയും ബഹുമാനിക്കുക. ഏതു ജാതിയിലോ വര്‍ണ്ണത്തിലോ പെട്ടവരായാലും ശരി, ഭക്തര്‍ ഒരേ പോലെ ആദരണീയരാണ്. അതേ പോലെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ഏതു ആശ്രമക്കാരായാലും ശരി അവരെല്ലാം ആദരണീയരത്രെ. ജ്ഞാനം കുറവോ കൂടുതലോ ആയാലും ശരി. ഏവരെയും ഒരുപോലെ കാണണം എന്നാണ് ഭഗവാന്റെ തിരുഹിതം.
  • വിനയം – അഹങ്കാരമോ മമത്വമോ ധനമോഹമോ ഇല്ലാത്തെ സാധാരണക്കാരനായി ജീവിക്കുക. അണുവായ നമ്മുടെ ആത്മാവ് എവിടെ. മഹത്തുക്കൾക്കു മഹത്തായ പരമാത്മാവ് എവിടെ. നമുക്ക് ഒരു വിലയുണ്ടോ?
  • ആചാര്യ സേവ – സ്വന്തം ആചാര്യനോട് ബന്ധപ്പെട്ടിരുക്കുക. കുറഞ്ഞത് ആചാര്യതിരുമേനിയുടെ ധന ഐഹിക ആവശ്യങ്ങളെയെങ്കിലും നോക്കണം.
  • നിത്യ കർമ്മ അനുഷ്ഠാനം – സ്നാനം, നെറ്റിയില്‍ ഊർധ്വ പുണ്ഡ്രകുറി, സന്ധ്യാവന്ദനം എന്നിവ ചെയ്യുന്നത് അകത്തും പുറത്തും ശുദ്ധിയും ദൃഢതയും ജ്ഞാനവും കൂടും.
   • ലജ്ജയോ ഭയമോ ഇല്ലാതെ എപ്പോഴും നെറ്റിയില്‍ ഊർധ്വ പുണ്ഡ്രകുറി ഉണ്ടാകണം. ഭഗവാന് അടിയനാണെന്ന ഗർവവും ധൈര്യവും കൊള്ളുക.
   • മഹാ വ്യക്തികളായ ശ്രീവൈഷ്ണവാചാര്യന്മാരുടെ ശിഷ്യ പരമ്പരയില്‍ ഭാഗ്യവശാല്‍ ഉള്‍പ്പെട്ട നാം നാണമൊന്നുമില്ലാതെ നമ്മുടെ പാരമ്പര്യ പ്രകാരം വര്ണാശ്രമത്തിനു പറഞ്ഞിട്ടുള്ള പാരമ്പര്യ വസ്ത്രം ധരിക്കണം. ഉദാഹരണത്തിന് ബ്രാഹ്മണർ ഗൃഹസ്ഥരായാൽ പുരുഷന്മാർ മുണ്ട് പഞ്ചകച്ചയായും സ്ത്രീകൾ പുടവയെ മടിപ്പുടവയായും ഉടുക്കണം.
  • അന്യ ദേവോപാസന പാടില്ല – എംബെരുമാൻ(ഭഗവാന്‍) ആഴ്വാർകൾ, ആചാര്യര്‍ ഇവരെ മാത്രം വണങ്ങുക. ഇന്ദ്രൻ, രുദ്രപരിവാരങ്ങൾ, അഗ്നി, വരുണൻ, നവഗ്രഹാദികളെയോ അന്യ ആചാര്യന്മാര്‍, ദേവന്മാര്‍ ഇവരെയോ വണങ്ങരുത്. ജീവാത്മാക്കളായ നമ്മൾ ഭഗവാന്റെ ഭാര്യമാരെപ്പോലെയാണ്. ഭഗവാന്‍ മാത്രമാണ് നമ്മുടെ ഏക നാഥന്‍, അതുകൊണ്ടാണ് ആചാര്യന്മാർ അന്യദേവതാ നമസ്കാരം പാടില്ലായെന്ന് നിഷ്കര്‍ഷിക്കുന്നത്.
  • തിരുവാരാധനം – നമ്മുടെ ചെറിയ വീട്ടിലും വന്നു താമസിക്കുന്ന എംബെരുമാന് ദിവസം കുളിപ്പിച്ചു (വിഗ്രഹമോ, സാലഗ്രാമമോ എന്നാൽ) ഭോഗം(പ്രസാദം ആക്കാനുള്ള നേദ്യം) കൊടുക്കണം. ഇതിന് തിരുവാരാധനമെന്നു പറയും. വിഗ്രഹ രൂപത്തില്‍‍ വീട്ടില്‍ ഉള്ള ഭഗവാനെ ശ്രദ്ധിക്കാതിരിക്കുന്നത് മഹാ പാപമാണ്. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. വീട്ടില്‍ നിന്ന് യാത്രയായാല്‍ കൂട്ടത്തിൽ എഴുന്നരുളിപ്പിച്ചുകൊള്ളുക. അഥവാ കൃത്യമായ തിരുവാരാധനത്തിനു എര്‍പ്പാട് ചെയ്യണം. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം: http://ponnadi.blogspot.in/2012/07/srivaishnava-thiruvaaraadhanam.html
തിരുവാരാധനയിന് എല്ലാം തയ്യാറാണ്
 • പ്രസാദം തന്നെ കഴിക്കുക – എംബെരുമാൻ കണ്ടരുളിയ ഊണ് – പ്രസാദം എന്ന് പറയും – മാത്രം കഴിക്കുക. അവരവർ ജാതി ആശ്രമ നിയമങ്ങൾക്കുചിതമായ ആഹാരം ഉണ്ണുക. ആഹാര നിയമങ്ങൾ വിശദമായി ഇവിടെ പറഞ്ഞിട്ടുണ്ട്: http://ponnadi.blogspot.in/2012/07/srivaishnava-aahaara-niyamam_28.html , http://ponnadi.blogspot.in/2012/08/srivaishnava-ahara-niyamam-q-a.html.
 • ഭാഗവത സംഘം – ശ്രീവൈഷ്ണവ സഹവാസം നേടുക. അവരുവായി ഭഗവദ് വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ഗുണമുണ്ടാക്കും.
 • ക്ഷേത്രാടനം – ദിവ്യ ദേശങ്ങൾ, ആഴ്വാർ ആചാര്യർ അവതരിച്ച സ്ഥലങ്ങൾ മുഖ്യമായത് കൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ അവിടെ ചെന്ന് കൈങ്കര്യം(സേവനം) ചെയ്താലും. കുറഞ്ഞ പക്ഷം, തൊഴുതെങ്കിലും കൊള്ളാം. “രംഗ യാത്രാ ദിനേ ദിനേ” എന്നു കൊതിച്ചിരുന്ന കുലശേഖര ആഴ്വാരെപ്പോലെ.
 • ദിവ്യ പ്രബന്ധ പാരായണം – ദിവ്യ പ്രബന്ധങ്ങൾ ശ്രീവൈഷ്ണവരുടെ ജീവനാണ്. അവകളെ പഠിച്ചു, പാരായണം ചെയ്തു, വ്യാഖ്യാനങ്ങളേയറിഞ്ഞു അപ്രകാരം ജീവിച്ചാല്‍ ഐഹിക വിഷയങ്ങളിൽ വിരക്തിയും ഭഗവാൻ പിന്നെ ഭാഗവതരിലും പ്രീതിയുമുണ്ടാകും.
 • ഗുരുപരമ്പര ചരിത്രം – പൂർവാചാര്യന്മാരുടെ ജീവിതം നമുക്ക് ആദർശ വഴിയാണ്. കരുണയും ബഹുമാനവും നിറഞ്ഞ അവരെപ്പോലെ കഴിഞ്ഞുകൂടുക. ഇതിലൂടെ ജീവിത ശൈലിയിലുണ്ടാകുന്ന കുഴപ്പങ്ങളൊക്കെ ശരിയാകും.
 • പൂർവാചാര്യ ഗ്രന്ഥ പാരായണം – പൂർവാചാര്യ ഗ്രന്ഥങ്ങളെ ഇടക്കിടക്ക് പഠിക്കുക. അഴിയാത്ത സ്വത്തു. വേദാന്തം, ദിവ്യ പ്രബന്ധ വ്യാഖ്യാനം, സ്തോത്രം, ഗ്രന്ഥം, ചരിത്രം എന്നീ പലതും ഒരു തവണ വായിച്ചാൽ മതി. പിന്നെയും പിന്നെയും പഠിക്കാൻ പരവശതയുണ്ടാകും. കൂടുതൽ വിവരങ്ങൾ ഇവിടെ:  http://koyil.org/index.php/portal/
 • ഉപന്യാസ കാലക്ഷേപം – മൂലഗ്രന്ഥങ്ങളുടെ വ്യാഖ്യാന പ്രഭാഷണം ശ്രവിച്ച് സംശയമില്ലാതെ വൈഷ്ണവ മതത്തെ മനസ്സിലാക്കുക. ഒരുപാട് ഡിജിറ്റൽ മാധ്യമങ്ങൾ ഉള്ളതിനാല്‍ ഇപ്പോള്‍ ഇക്കാര്യം വളരെ ലഘുവായി. ഡിജിറ്റൽ ഉപയോഗിച്ചാലും നേരിട്ടു പഠിക്കുമ്പോൾ കാണിക്കുന്ന ബഹുമാനം, വസ്ത്രം മുതലായ ആചാരങ്ങളോടെത്തന്നെ കേൾക്കുന്നത് നന്നായിരിക്കും.
 • കൈങ്കര്യ മോഹം – സേവയില്ലെങ്കില്‍ സേവാർത്ഥിയാകുന്നതെങ്ങനെ? എംബെരുമാൻ, ആഴ്‌വന്മാർ, ആചാര്യന്മാർ ഇങ്ങിനെ ആർക്കെങ്കിലും ശാരീരികമായോ ധനപരമായോ ബുദ്ധി പൂര്‍വ്വമായോ എന്തെങ്കിലും കൈങ്കര്യം ചെയ്യുന്നത് ഭഗവദ് ഭാഗവത സ്മരണയിൽ നമ്മെ ഉറപ്പിക്കും.
 • കൂടിയിരുന്നു ആസ്വദിക്കുക – എംബെരുമാൻ ആഴ്വാർ ആചാര്യ വിഷയങ്ങളെ ശ്രീവൈഷ്ണവന്മാർ തമ്മിൽ പറഞ്ഞും കേട്ടും രസിച്ചും തക്ക ഗുരുവിൽ നിന്ന് പഠിച്ചും ആനന്ദിക്കുക.
 • എപ്പോഴെപ്പോഴും പരമപദം നോക്കിയിരിക്കുക – ഇതാണ് ആത്മാവിന് സാധ്യമായ ഏക ലക്ഷ്യം. ആഴ്വാർ ആചാര്യന്മാരും ജീവിച്ചകാലം അങ്ങനെയല്ലേ കഴിഞ്ഞത്? അതുപോലെത്തന്നെ നാമും കഴിയുക.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2016/01/simple-guide-to-srivaishnavam-important-points.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ചെയ്യരുത്

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< അർത്ഥ പഞ്ചകം

ശ്രീവൈഷ്ണവന്മാർ വിട്ടു നിൽക്കേണ്ട കുറ്റങ്ങൾ (അപചാരം, അപരാധം, തെറ്റ്, ദുരാചാരം, മര്യാദകെട്ട പ്രവൃത്തി എന്നും പറയാം) ഏതാണു? ശാസ്ത്ര വിധികളെ അനുസരിച്ചില്ലെങ്കില് അപചാരമാണ്. ശാസ്ത്രങ്ങൾ ചെയ്യൂവെന്നു പറയുന്നത് ചെയ്യുകയും അരുതെന്ന് പറയുന്നത് ചെയ്യാതിരിക്കുകയും വേണം. ഇതെല്ലാം നമ്മുടെ പൂർവാചാര്യന്മാർ പഠിപ്പിച്ചിട്ടുണ്ട്.

നാല് പ്രധാന കാര്യങ്ങളിൽ ശ്രീവൈഷ്ണവന്മാർ അസക്തരായിരിക്കണമെന്നു ശ്രീവചന ഭൂഷണ ദിവ്യ ശാസ്ത്രത്തില് ശ്രീ പിള്ള ലോകാചാര്യർ 300 മുതൽ 307 ആമത്തെ സൂത്രങ്ങളിൽ രേഖപ്പെടുത്തിട്ടുണ്ട്.

1ആകൃത്യ കരണംശാസ്ത്രം ചെയ്യരുതെന്നും കാര്യങ്ങൾ
2ഭഗവദ് അപചാരംഎംബെരുമാനെ, ഭഗവാനെ, അവഗണിക്കുക. (മാമുനികളും വിപുലമായി വ്യാഖ്യാനിച്ചിട്ടുണ്ട്)
3ഭാഗവത അപചാരംഭാഗവതന്മാരെ അഥവാ ഭഗവദ് ഭക്തരെ നിന്ദിക്കുന്നത്
4അസഹ്യ അപചാരംഒരു കാരണവുമില്ലാതെ ഭഗവാൻ ഭാഗവതന്മാർ രണ്ടു കൂട്ടർക്കും കുറ്റം ചെയ്യുക

മേൽപ്പറഞ്ഞ നാല് അപചാരങ്ങളുടെ വിവരങ്ങളെ ഇനി കാണാം

 • ആകൃത്യ കരണം – പൊതുവേ ശാസ്ത്രങ്ങൾ അരുതെന്ന് പറയുന്നവ ഇതാണ്:
  • പര ഹിംസ – അനാവശ്യമായി പുല്ല് പുഴു മുതലായ ചെറിയ ജീവികളെ പോലും ഉപദ്രവിക്കരുത്.
  • പര സ്തോത്രം – ഭഗവാനേയും ഭാഗവതന്മാരേയും ഒഴിച്ചു വേറൊരുത്തരേയും കീർത്തിക്കരുത്.
  • പരദാര പരിഗ്രഹം – അന്യ ഭാര്യയെ മനസ്സിൽ പോലും തെറ്റായി ചിന്തിക്കരുത്.
  • പരദ്രവ്യ അപഹാരം – ഇഷ്ടപ്പെട്ടു മറ്റൊരുത്തർ തന്നാൽ സ്വീകരിക്കുക എന്നല്ലാതെ, മോഷ്ടിക്കരുത്.
  • അസത്യ കഥനം – സത്യമോ, വാസ്തവമോ,മാത്രം പറയുന്നു. ഒരു ജീവനെ രക്ഷിക്കാൻ അല്ലാതെ അസത്യം പാടില്ല.
  • അഭക്ഷ്യ ഭക്ഷണം – വിലക്കപ്പെട്ട ആഹാരങ്ങളെ കഴിക്കരുത്. ഭക്ഷണത്തിന്റെ ഗുണം (സ്വാഭാവിക) / വിളമ്പുന്ന ആളുടെ ഗുണം (ആശ്രയണ) / പ്രത്യേക ഗുണം (നിമിത്ത) കൊണ്ട് ദോഷകരമായ ഊണ് ഉണ്ണാൻ പാടില്ലാ. കൂടുതൽ വിവരങ്ങൾക്ക് – http://ponnadi.blogspot.in/2012/07/SrIvaishNava-AhAra-niyamam_28.html
  • മനു സ്മൃതി മുതലായ ശാസ്ത്ര വിധികളെയും ശ്രദ്ധിച്ചു കയ്ക്കൊള്ളുക.
  • സാമാന്യർ ചെയ്യാൻ പാടില്ലാ എന്ന് ശാസ്ത്രങ്ങൾ വിധിച്ചവയൊന്നും ശ്രീവൈഷ്ണവന്മാരും ചെയ്യാൻ പാടില്ലാ.
 • ഭഗവദ് അപചാരം
  • എംബെരുമാൻ ശ്രീമന്നാരായണനെ മറ്റ് ദേവീദേവന്മാർക്ക് ഒപ്പം കരുതുക. ബ്രഹ്മാവ്, ശിവൻ, ഇന്ദ്രൻ, പഞ്ച ഭൂതങ്ങൾ എന്നിവരെ നിയമിച്ച് സൃഷ്ടി സ്ഥിതി സംഹാരങ്ങളെ നിയന്ത്രിക്കുന്ന എംബെരുമാൻ ശ്രീമന്നാരായണനെ ഇതര ദൈവങ്ങൾക്ക് ഒപ്പം കാണാനാവില്ലാ. അത് ഭഗവദ് അപചാരമാണ്. എംബെരുമാൻ ശ്രീമന്നാരായണന് സമാനമായോ മികച്ചതായോ വേറൊരു ദൈവമില്ല.
  • ശ്രീ പരശുരാമർ, ശ്രീ രാമർ ശ്രീ കൃഷ്ണൻ മുതലായ അവതാരങ്ങളെ മനുഷ്യരായോ മനുഷ്യരിൽ ഉയർന്നവരായോ കാണരുത്. ഭഗവദ് അവതാരം എന്നത് നമുക്ക് കർമപരമായി വന്ന ജനനം പോലെയല്ല. അത്തരം കാരണം ഏതുമില്ലാതെ എല്ലാ ജീവൻകൾക്കും ഹിതം ചെയ്യുന്ന സ്വഭാവം കൊണ്ട് ഭഗവാൻ അവതരിക്കുന്നു. പരമ പദത്തിലെ പോലെത്തന്നെ സർവ കല്യാണ ഗുണങ്ങളോടെ ചേർന്ന് അവതരിക്കുകയാണ് എംബെരുമാൻ ചെയ്യുന്നത്. ഭഗവദ് അവതാരങ്ങൾ കർമഫലമല്ലാത്തത് പോലെ അവതാര കർമ്മങ്ങളാലും കർമ്മ ബന്ധം ഉണ്ടാകുന്നില്ല. ഒരു ഭൗതിക ആത്മീയ നിയമവും അവിടുത്തെ ബാധിക്കില്ല. മാതൃ ഗർഭവാസവും, തിരു പിറവിയും, വനവാസം, മഹാഭാരത യുദ്ധം ഇങ്ങിനെയുള്ള കർമങ്ങളും നമ്മളെ രക്ഷിക്കാൻ വേണ്ടി മാത്രം, അഥവാ ഒരു ലീലയായി മാത്രം ഭഗവാൻ ചെയ്യുന്നു. ഇവ മൂലം കർമ്മ ഫലമോ പാപപുണ്യങ്ങളോ അവിടുത്തെ ബാധിക്കുന്നതല്ല. ലോകരക്ഷണത്തിനു അവതരിക്കുന്ന എംബെരുമാനെ (അഥവാ ഭഗവദ് അവതാരങ്ങളെ) മനുഷ്യരെപ്പോലെ കാണരുത്.

ശ്രീമദ് ഭഗവദ്ഗീത നാലാം അധ്യായത്തില് സ്വയം ശ്രീകൃഷ്ണൻ പറയുന്നു

ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജുന
താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരന്തപ (5)

അര്‍ജുനാ, എന്റെ വളരെയേറെ അവതാരങ്ങളും നിന്റെ പല ജന്മങ്ങളും കഴിഞ്ഞു പോയി. അതൊക്കെ എനിക്കറിയ‍ാം. നീ അറിയുന്നില്ല.

അജോപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോപി സന്‍
പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ (6)

ഞാന്‍
(1) ജനനമില്ലാത്തവൻ
(2) നാശമില്ലാത്തവൻ
(3) സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ്
എങ്കിലും
(1) സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി
(2) സ്വന്തം മായയാല്‍
ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു

ജന്മ കര്‍മ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്‍ജന്മ നൈതി മാമേതി സോര്‍ജുന (9)

ഇങ്ങിനെയുള്ള എന്റെ ദിവ്യമായ ജന്മവും ക‍ര്‍മ്മവും യാതൊരുവന്‍ അറിയുന്നുവോ അവന്‍ ശരീരം വിട്ടാല്‍ പുനര്‍ജന്മം പ്രാപിക്കുന്നില്ല. ഹേ അര്‍ജുനാ, അവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു.
 • ഭഗവദ് അപചാരം (തുടർച്ച)
  • അവരവരുടെ വര്ണാശ്രമ വിധികളെ ആചരിക്കായ്ക – മണവാള മാമുനികൾ ഈ അപചാരത്തിന് കൊടുത്ത ഉദാഹരണങ്ങൾ – സന്യാസികൾ അടക്കായ്‌ ചവയ്ക്കാൻ പാടില്ലാ. തിരുവാരാധന സമയത്തും നാലാം വർണത്തിലുള്ളവർ വേദ മന്ത്രങ്ങൾ ചൊല്ലാൻ പാടില്ലാ. എന്തുകൊണ്ട് ഇതൊക്കെ കുറ്റമാകുന്നു? വിഷ്ണു ധർമ്മം 6ആം അദ്ധ്യായം 31ആം ശ്ലോകത്തിൽ ശ്രീ ഭഗവാൻ തന്നെ പറയുന്നു:
   • ശ്രുതിസ്മൃതി മമൈവാജ്ഞാ യസ്യ ഉല്ലംഘ്യ വർതതേ|
    ആജ്ഞാഛേദി മമ ദ്രോഹി മദ്‌ഭക്തോപി ന വൈഷ്ണവ:||
    • വേദങ്ങളും ശാസ്ത്രങ്ങളും എന്റെ ഉത്തരവുകളാണ്. ധിക്കാരികൾ എന്റെ ഉത്തരവ് നിരാകരിക്കുന്ന ദ്രോഹികൾ. അവർ എന്റെ ഭക്തർ തന്നെയായാലും ശ്രീവൈഷ്ണവന്മാരല്ലാ.
  • അർച്ചാ മൂർത്തികളേ താരതമ്യം ചെയ്യരുത് – കടലാസിൽ അച്ചടിച്ച ശ്രീരാധാകൃഷ്ണ ചിത്രമായാലും, മംകൊണ്ടുണ്ടാക്കിയ ഉണ്ണികൃഷ്ണൻ എന്നായാലും, സ്വർണ ലക്ഷ്മി തന്നെയെങ്കിലും, പിച്ചളയിലുള്ള ലഡ്ഡു കൃഷ്ണനായാലും, നേപാളത്തില് ഗണ്ഡകി നദിയിൽ നിന്നും കിട്ടിയ സാളഗ്രാമമായാലും എല്ലാം ഭഗവാൻ തന്നെയാണ്.
  • ജീവാത്മാവ് സ്വാതന്ത്രനാണെന്നു കരുതല്ലേ – ഭഗവദ് സങ്കൽപ്പമില്ലാതെ എന്തെങ്കിലും സാധിക്കുമോ? നാം സ്വതന്ത്രരാണ് എന്നിങ്ങനെ ചിന്തിക്കുന്നതു കൊണ്ട് നമുക്ക് എല്ലാ പാപങ്ങളും വന്നു ചേരുന്നു. ഇതാണ് മഹാമോഷണമെന്നു ശാസ്ത്രങ്ങൾ പറയുന്നു. നമുക്ക് ഒന്നും സ്വന്തം അല്ല, നാം സ്വതന്ത്രരുമല്ല. പരമാത്മാവിന്റെ അടിയാനാണ് ജീവാത്മാവ് എന്നറിയുക.
  • ഭഗവദ് ദ്രവ്യ അപഹാരം – എംബെരുമാന്റെ പ്രസാദം തിരുവാഭരണം എന്നിവ മോഷ്ടിക്കുന്നത്, കള്ളരെ സഹായിക്കുന്നത്, തൊണ്ടി മേടിക്കുന്നത്, “ഞാൻ ചോദിച്ചു വാങ്ങിയില്ലാ, കള്ളൻ തന്നെ ഏൽപ്പിച്ചു” എന്ന് ഒഴിവുകഴിവ്‌ പറയുന്നത് ഇവ ഒന്നും ഭഗവാന് സമ്മതമല്ല.
  • ഇങ്ങിനെ പല കാര്യങ്ങൾ – ശാസ്ത്രം പാടില്ലെന്ന് പറഞ്ഞതെല്ലാം തെറ്റാണ്.
 • ഭാഗവത അപചാരം
 • മറ്റ് ശ്രീവൈഷ്ണവന്മാരെ തന്നെക്കാൾ താഴ്ന്നവരെന്നു കരുതല്ലേ. സ്വയം താഴ്ത്തുകയല്ലേ സൻമാർഗം. കാമക്രോധലോഭമോഹമദമാത്സര്യങ്ങൾ മനസ്സിലുണ്ടാക്കുന്ന ശ്രീവൈഷ്ണവ വിരോധമാണ് ഭാഗവത അപചാരം.
 • ശ്രീപിള്ള ലോകാചാര്യർ 190 മുതൽ 207 വരയില് ശ്രീവചനഭൂഷണ സൂത്രങ്ങളിൽ ഭാഗവത അപചാരത്തെ വിശദമായി പറഞ്ഞു. അതിന്റെ ചുരുക്കം:
  • പൊതിഞ്ഞു വച്ച വസ്ത്രംകൂടി, കാറ്റ് ശക്തമായി വീശിയാൽ ഭസ്മം പോലെ പറക്കുന്നത് പോലെ, ഭാഗവത അപചാരികൾ ഊർധ്വ പുണ്ട്രം, പഞ്ചകച്ച എന്നീ ശ്രീവൈഷ്ണവ ചിഹ്നങ്ങൾ ധരിച്ചാലും, , അവരുടെ കാപട്യം പുറത്താകും.
  • മഹാവിഷ്ണുവിന്റെ അവതാരങ്ങളൊക്കെ ഭാഗവതരെ രക്ഷിക്കാൻതന്നെയായിരുന്നു:
ശ്രീ വരാഹ അവതാരംശ്രീ ഭൂമാദേവിയെ തട്ടിക്കൊണ്ടുപോയ ഹിരണ്യാക്ഷനേ സംഭരിക്കാൻ
ശ്രീ നൃസിംഹ അവതാരംപ്രഹ്ലാദ ആഴ്വാനെ ഉപദ്രവിച്ച ഹിരണ്യകശിപുവേ കൊല്ലാൻ
ശ്രീ രാമ അവതാരംസീതാ ദേവിയെ കവർന്നു ചെന്ന രാവണനെ യുദ്ധത്തിൽ വദിക്കാൻ
ശ്രീ കൃഷ്ണ അവതാരംപഞ്ച പാണ്ഡവരെ രക്ഷിക്കാൻ മഹാഭാരത യുദ്ധത്തിൽ ശ്രീ പാർത്ഥസാരഥിയായി

ശ്രീമദ് ഭഗവദ്ഗീത നാലാം അധ്യായത്തില് സ്വയം ശ്രീകൃഷ്ണൻ പറയുന്നു

യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം (7)

എപ്പോഴെല്ല‍ാം
(1) ധ‍ര്‍മ്മത്തിനു തളര്‍ച്ചയും
(2) അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും
സംഭവിക്കുന്നുവോ
അപ്പോഴെല്ല‍ാം ഞാന്‍ സ്വയം അവതരിക്കുന്നു.പരിത്രാണായ സാധൂന‍ാം വിനാശായ ച ദുഷ്കൃത‍ാം
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ (8)
(1) സജ്ജനങ്ങളുടെ സംരക്ഷണത്തിനും
(2) ദുഷ്ടന്മാരുടെ സംഹാരത്തിനും
(3) ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും – വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.

ഈ ശ്ലോകങ്ങൾക്കു എംബെരുമാനാർ ഗീതാ ഭാഷ്യത്തിലും ശ്രീവേദാന്താചാര്യർ താത്പര്യ
ചന്ദ്രികയിലും വിശദമായി വ്യാഖ്യാനിച്ചതെ വേരോ സമയം നമ്മള് വായികാം.
 • ഭാഗവത അപചാരം (തുടർച്ച)
 • ശ്രീവൈഷ്ണവന്മാർ ജനിച്ച കുലം, അറിവ്, ധനം, ഭക്ഷണം, ബന്ധുക്കൾ, വസതി എന്നിവ നോക്കി അവഗണിക്കുന്നത് ക്രൂരവും, അർച്ചാ തിരുമേനികളെ താരതമ്യം ചെയ്യുന്നതേക്കാൾ രൂക്ഷവുമാണ്. പെറ്റമ്മ പതിവ്രതയാണോ എന്ന് സംശയിക്കുന്നത് പോലെയാണ് വൈഷ്ണവരുടെ ജാതി, കുലം ഇവ അന്വേഷിക്കുന്നത്.

ഈ മേൽപ്പറഞ്ഞ ഭാഗവത അപചാരങ്ങളിൽ എന്തെങ്കിലും ഒന്നു ചെയ്താലും അത് മഹാപാപമാണ്. നമ്മുടെ പൂർവാചാര്യന്മാർ ശ്രീവൈഷ്ണവരോട് വളരെ ജാഗ്രതയായി പെരുമാറി. ആചാര്യന്മാർ തന്നെയായാലും സ്വന്തം ശിഷ്യരോട് വളരെ മാന്യതയോടെ പെരുമാറി.

 • ഭാഗവത അപചാരത്തുടെ കെട്ട ഫലങ്ങളിന് ചില ഉദാഹരണങ്ങൾ:
 • തൃസംഖ് ചരിതം – സ്വന്തം മനുഷ്യ ദേഹത്തോടെ സ്വർഗം പോകാൻ പിടിവാസിയായിരുന്നു തൃസംഖ് മഹാരാജാവ്. തന്റെ ഗുരു വശിഷ്ഠരെ ചോദിച്ചു. അവർ പറ്റില്ലെന്നു പറഞ്ഞു. വശിഷഠരുടെ മക്കളേ ശല്യപ്പെടുത്തി. അവരും സഹായിച്ചില്ല. എന്നിട്ടു രാജാവ് അവരുമായി കോപിച്ചു. ആ ഋഷി മക്കൾ രാജാവേ ശപിച്ചു. ശാപം കാരണം രാജാവ് നായാമാംസം കഴിക്കുന്ന താന്ന ജീവനായി. അവന്റെ യജ്ഞോപവീതം പോലും തൊലി മാലയായി. ശ്രീവൈഷ്ണവർകൾ ഉന്നത സ്ഥാനാർത്തികളായത്കൊണ്ട് ചെറു വീഴ്‌ച്ച വരുത്തിയാലും അതിനെ വലിയ ശിക്ഷ നിശ്ചയം. അഴിമതിയുടെ ഫലം ഒരു സാമാന്യ ഉദ്യോഗസ്ഥനെക്കാൾ പ്രധാനമന്ത്രിയിന് മഹാ അപമാകുന്നില്ലേ? അതുപോൾത്തന്നെയാണ്.

തിരുമാല എന്ന പ്രബന്ധത്തിൽ തൊണ്ടരടിപ്പൊടിയാഴ്വാർ പാടിയത്:

അമര വോരംഗ മാറും വേദമോർ നൻകു മോതി
തമർകളിൽ തലൈവരായ ജാതി യന്തണർക ളേലും
നുമർകളൈ പ്പഴിപ്പ രാക്കിൽ നൊടിപ്പതോ രളവി ലാങ്കേ
അവർകള്താം പുലയർ പോലും അരംഗമാ നഗരു ളാനേ

 

ഋഗ്, യജുസ്സു, സാമ, അഥർവണമെന്ന നാല് വേദങ്ങൾ; ശിക്ഷാ, വ്യാകരണം, ഛന്ദസ്സ് , നിരുത്തം, ജ്യോതിഷം, കല്പമെന്ന ആറു വേദാങ്ങങ്ങൾ എല്ലാത്തെയും കാണാപ്പാഠം പഠിച്ചു, അർത്ഥം കൂടി മനസ്സിലാക്കി, അതിന്റെ ഫലമായി ഭഗവദ് കൈങ്കര്യമഗ്നരായിരിക്കുന്ന മഹാ ബ്രാഹ്മണരായാലും, ഈപ്പറഞ്ഞ യോഗ്യതകൾ ഒന്നുമില്ലാത്തെ വെറും ഭഗവദ് കൈങ്കര്യം മാത്രമായുള്ള ഒരു ശ്രീവൈഷ്ണവരെ അവര് താഴ്ന്ന ജാതിയില് പിറന്നതേപറഞ്ഞു ദുഷിച്ചാല് , ദൂഷികിന്നവരുടെ ബ്രാഹ്മണ്യം കെട്ടു അവർ താഴ്ന്നുപോകും. പുനർജന്മത്തിലൊന്നുമില്ലാ. തൽക്ഷണം തന്നെ താഴ്ന്നുപോകും.

 • ശ്രീ ഗരുഡ ആഴ്വാർ ശ്രീ മഹാവിഷ്ണുവിന്റെ വാഹനമാണ്. വേദങ്ങളിൽ പണ്ഡിതനുമാണ്. ശ്രീമന്നാരായണന്റെ പെരിയ തിരുവടി എന്നുമറിയപ്പെടുന്നു. എന്നിട്ടും അവർക്കും ഒരിക്കൽ അബദ്ധം പറ്റി. ആകാശത്ത് പറക്കുമ്പോൾ താഴെ ചാണ്ടിലി എന്നൊരു മഹാവിഷ്ണുവിന്റെ തീവ്ര ഭക്തയെക്കണ്ട്. ഇത്തരം മഹാവ്യക്തി ഒരു ദിവ്യ ക്ഷേത്രത്തിൽ താമസിയാതെ അവളുടെ ഭക്തിശ്രദ്ധയ്ക്കു ഒട്ടും ചേരാത്ത ഒരു ചുറ്റുപാട് തിരഞ്ഞെടുത്തത് എന്തിനാ എന്ന് പരിതാപപ്പെട്ടു. രണ്ടു ചിറകുകളും കത്തിപ്പോയി, പെട്ടെന്ന് അവളുടെ കാലിൽ വീണു കിടക്കുകയായി. തൽക്ഷണം മനസ്സിലായി. ഭാഗവതരുടെ പാർപ്പിടത്തെ കുറവായി ഓർത്തു, അപ്പോൾത്തന്നെ ചിറകൊടിഞ്ഞു വീണു എന്ന്. പിന്നീട് അവരോട് മാപ്പുപറഞ്ഞപ്പോൾ ഗരുഡന് ചിറകു തിരികെക്കിട്ടി.
ചാണ്ടിലിയും ചിറകു തീക്കൊണ്ട ഗരുഡ ആഴ്വാരും
 • പിള്ളപ്പിള്ളയാഴ്‌വാൻ തുടർച്ചയായി ഭാഗവത അപചാരങ്ങൾ പല തവണ ചെയ്തു. കൂർത്താഴ്വൻ വളരെ ക്ഷമയോടെ പല തവണ നല്ല വാക്കു പറഞ്ഞു അവരെ നന്നാക്കി.
 • ജ്ഞാനം സദാചാരങ്ങൾ എത്രയുണ്ടെങ്കിലും ആചാര്യ അനുഗ്രഹമുണ്ടെങ്കിൽത്തന്നെ മോക്ഷം കിട്ടുന്നത് പോലെ, എത്ര ജ്ഞാനം സദാചാരങ്ങൾ ഉണ്ടെങ്കിലും ശ്രീവൈഷ്ണവന്മാരിടത്തു മര്യാദയായി പെരുമാറിയില്ലെങ്കിൽ വീഴുമെന്നോർത്തോളുക.
 • അസഹ്യ അപചാരം
 • ഒരു കാരണവുമില്ലാതെ എംബെരുമാൻ, ആചാര്യൻ, ശ്രീവൈഷ്ണവന്മാർ എന്നിവരോട് മര്യാദ കുറവ് കാണിക്കുന്നത്.
 • ഹിരണ്യകശിപുവിന് എംബെരുമാൻ ഒരു ഉപദ്രവും ചെയ്തില്ല. എന്നിട്ടും എംബെരുമാന്റെ പേര് പോലും കേഴ്ക്കാൻ വയ്യാതായി! ഇത് വെറുതെ കാണിച്ചുകൂട്ടിയ (അസഹ്യ) ഭഗവദ് അപചാരമാണ്.
 • ആചാര്യന്റെ ആജ്ഞ നിരസിക്കുക. ആചാര്യൻ പഠിപ്പിച്ചതെ, പൊന്നും പ്രസിദ്ധിയുമോർത്തു അയോഗ്യർക്കു പറഞ്ഞു കൊടുക്കുക. ഇവ രണ്ടും ആചാര്യന് ചെയ്ത അസഹ്യ അപചാരങ്ങളാണ്.
 • ശ്രീവൈഷ്ണവന്മാരോട് അസൂയ കാണിക്കുന്നതും ഒരു അസഹ്യ അപചാരമാണ്.
 •  
 • നയം – വിനയം
 • ഓരോ അപചാരവും ഒന്നിനെക്കാളൊന്നു രൂക്ഷവും കൊടുമയുമേറിയതാണ്. ഭഗവദ് അപചാരം ആകൃത്യ അപചാരത്തേക്കാൾ ക്രൂരമാണ്. ഭാഗവദപചാരം ഭഗവദ് അപചാരത്തേക്കാൾ ക്രൂരം. ഒരുകാരണവുമില്ലാത്ത അസഹ്യ അപചാരം എല്ലാത്തിനെക്കാൾ രൂക്ഷമാണ്.
 • നമ്മുടെ പൂർവ്വികന്മാർ അപചാരങ്ങൾ ശ്രദ്ധിച്ച് ജീവിച്ചിരുന്നു. പ്രത്യേകം അവകളെ ഒഴിവാക്കാൻ കണ്ണും കരുത്തുമായി. എന്നിട്ടും എന്തെങ്കിലുമൊക്കെ അറിയാതെ പെട്ടുപോയിട്ടുണ്ടോ എന്ന് അവർ ഭയപ്പെട്ടു, അന്തിമ സമയത്ത് ഓരോ ആചാര്യനും ശിഷ്യന്മാരോടും ശ്രീവൈഷ്ണവന്മാരോടും ക്ഷമ ചോദിച്ചു പിരിയുന്നത് ഓരോ ആചാര്യന്റെ ചരിത്രത്തിലും നമ്മൾ വായിക്കുന്നു.
 • ഇതാ ഇപ്പോൾ പറഞ്ഞ വിവരങ്ങളൊക്കെ വിശദമായും ലളിതമായും പൂർവ്വികർ ഗ്രന്ഥങ്ങളിൽപ്പെടുത്തിയിട്ടല്ലേ നമ്മള് വായിച്ചറിയുന്നത്.
 • എന്നിട്ടു പഠിച്ചതൊക്കെ പ്രവർത്തിക്കാം. അനുഷ്ഠിക്കാത്ത അറിവ് മാത്രമുണ്ടായിട്ടു ഒരു ഗുണവും നമുക്കുണ്ടാവില്ലാ.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/simple-guide-to-srivaishnavam-apacharams.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – അർത്ഥ പഞ്ചകം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< തത്വത്രയം

തിരുവായ്മൊഴിയിന് തുടക്കമായി ശ്രീ പരാശര ഭട്ടർ എഴുതിയ തനിപ്പാട്ടു അർത്ഥ പഞ്ചക സാരമാണു:

തനിയൻ - തമിഴിൽ
മിക്ക വിറൈനിലൈയും മെയ്യാ മുയിർനിലൈയും
തക്ക നെറിയും തടൈയാകിത് - തൊക്കിയലും
ഊഴ്വിനൈയും വാഴ്വിനൈയു മോതുങ് കുരുകൈയർകോൻ
യാഴിനിസൈ വേദത്തിയൽ.

അർത്ഥം: തിരുക്കുരുകൂർ നാട്ടുകാർക്ക് നാഥനായ നമ്മാഴ്വാരുടെ വീണ നാദമായ തിരുവായ്മൊഴി പ്രബന്ധം:

 • പരംപൊരുളായ ശ്രീമനാരായണന്റെ സ്വരൂപത്തേക്കുറിച്ചും,
 • നിത്യനായ ജീവാത്മാവിന്റെ സ്വരൂപത്തേക്കുറിച്ചും,
 • ജീവാത്മാവ് പരമാത്മാവിൽ എത്തിച്ചേരാൻ പറ്റിയ വഴി ഏതൊന്നെന്നും,
 • പരമാത്മാവിലേക്ക് അടുക്കാൻ തടസ്സമായി കൂട്ടിച്ചേർത്തിട്ടുള്ള കർമ്മ പാപങ്ങളായ വിരോധികളുടെ സ്വഭാവത്തെയും,
 • ജീവിത ലക്ഷ്യങ്ങളായ പുരുഷാർത്ഥങ്ങൾ ഏതാണ് എന്നതും ഓതുന്നു.

വളരെ ചുരുക്കത്തിൽ ധർമ്മ, അർത്ഥ, കാമ, മോക്ഷ, കൈങ്കര്യം(ഭഗവദ് സേവ) എന്നീ അഞ്ചു പുരുഷാർത്ഥങ്ങളാണു അർത്ഥ പഞ്ചകം. ആചാര്യർ മുഖേന ഉപദേശം ഏറ്റ് വാങ്ങേണ്ടേ ഈ തത്വത്തിന് ശ്രീപിള്ള ലോകാചാര്യർ ഒരു രഹസ്യ ഗ്രന്ഥം എഴുതിയിട്ടുണ്ട്. അതിന്റെ ചുരുക്കം:

 • അഞ്ചു വിധം ജീവാത്മാക്കൾ:
  1. നിരന്തര വൈകുണ്ഠവാസികളായ നിത്യസൂരികൾ
  2. സംസാര മോചനത്തിന് ശേഷം വൈകുണ്ഠമെത്തിയ മുക്തന്മാർ
  3. സംസാരത്തിൽപ്പെട്ടു പോയി അവിടത്തന്നെ വലയം തീർത്ത ബദ്ധാത്മാക്കൾ
  4. സംസാര മോചിതരായിക്കിട്ടണമെന്ന ബോധമുണ്ടായിട്ടും, ഭഗവത്കൈങ്കര്യം പ്രാർത്ഥിച്ചു ഏൽക്കാതെ, കേവല മോക്ഷം നേടിയ കൈവല്യാർത്ഥികൾ
  5. ഭഗവത്കൈങ്കര്യമെന്ന മഹാഭാഗ്യത്തിനായി ഭാഗവതരായി സംസാരത്തിൽ കഴിച്ചുകൂട്ടുന്ന കൈങ്കര്യാർത്ഥികളായ മുമുക്ഷുക്കൾ
 • പരമപുരുഷന്റെ അഞ്ചു സ്ഥിതികൾ:
  1. പരത്വം – പരമ പദത്തിലുള്ള പരമ ഉന്നത സ്വരൂപം.
  2. വ്യൂഹം – തിരുപ്പാൽകടലിലുള്ള പ്രദ്യുമ്ന സങ്കർഷണ അനിരുദ്ധ വാസുദേവ ആദിയായ ചതുർ വ്യൂഹ സ്വരൂപങ്ങൾ.
  3. വിഭവം – ശ്രീപരശുരാമ ശ്രീരാമ ശ്രീകൃഷ്ണാദിയായ അസംഖ്യം അവതാരങ്ങൾ.
  4. അന്തര്യാമിത്വം – ഓരോ ജീവാത്മാവിനുള്ളിലും വ്യാപിച്ചിരിക്കുന്ന ഹൃദയകമലവാസൻ.
  5. അർച്ചാ തിരുമേനി – ക്ഷേത്രങ്ങൾ, മഠങ്ങൾ, നമ്മുടെ വീടുകൾ എവിടെയും നമ്മൾ അലങ്കാരങ്ങൾ ചാർത്തിയും പൂജിച്ചും വയ്‌ച്ച് എഴുന്നരുളിപ്പിച്ചിട്ടുള്ള അർച്ചാ തിരുമേനി.
 • പുരുഷൻ എന്ന ജീവാത്മാവിന് ഇഷ്ടമായ ജീവിത ലക്ഷ്യങ്ങളായ അഞ്ചു പുരുഷാർത്ഥങ്ങൾ:
  1. ധർമ്മം – എല്ലാ ജീവികൾക്കും ഹിതമായത് ചെയ്യുക.
  2. അർത്ഥം – ശാസ്ത്രം അനുസരിച്ച് സമ്പാദിക്കുക, ശാസ്ത്രോക്തമായി ചെലവഴിക്കുക.
  3. കാമം – ശാസ്ത്രം അനുസരിച്ച് ലോക സുഖങ്ങളെ നേടി അനുഭവിക്കുക.
  4. മോക്ഷം – സംസാര ബന്ധത്തെ ത്യജിച്ച് ആത്മാനുഭവനായിരിക്കൽ.
  5. ഭഗവദ്കൈങ്കര്യം – ഇതുതന്നെ ഏറ്റവും മികച്ച പുരുഷാർത്ഥം. ശരീരമുള്ളത്തോളം നാരായണനെ സേവിക്കുക. ഈ ശരീരം വിട്ടു നീങ്ങുമ്പോൾ പരമപദത്തിൽ അവിടുത്തെ നിത്യ ദാസനാവുക.
 • പരമപദം ചേരാൻ അഞ്ചു വഴികൾ:
  1. കർമ്മ യോഗം – യാഗം ദാനം തപസ്സ് എന്നിവ. ജ്ഞാന യോഗത്തിന്റെ ഒരു വിഭാഗമായും ഇതിനെ പെടുത്താം. ഐഹികമായി ബന്ധപ്പെട്ടതാണ് ഇത്.
  2. ജ്ഞാന യോഗം – കർമ്മ യോഗത്തിൽ കിട്ടിയ ജ്ഞാനത്തേകൊണ്ട് ചിത്ത ശുദ്ധിയോടെ ഭഗവാനെ ധ്യാനിച്ചു, ഹൃദയകമലത്തിലിരുത്തി, ആ ഹൃദ്പദ്മവാസനെ സദാ ധ്യാനിച്ചു കൈവല്യത്തിൽ എത്തിച്ചേരുക.
  3. ഭക്തി യോഗം – ജ്ഞാന യോഗം കൊണ്ട് ധാരമുറിയാതെ ഭഗവദനുഭവത്തിൽ മുങ്ങി മാലിന്യങ്ങളൊക്കെയൊഴിച്ചു ഭഗവാന്റെ സത്യ സ്വരൂപം അറിഞ്ഞു അതിൽ സ്ഥിരമായിരിക്കുക.
  4. പ്രപത്തി –
   • ഈ മാർഗം ആണ് എളുപ്പം. മധുരം. പെട്ടെന്നു ഭഗവാനോടടുക്കാം. ഒരിക്കൽ ഭഗവാനെ ആചാര്യനിലൂടെ ശരണം പ്രാപിച്ചാൽ മതി.
   • 56ആമത്തെ സ്തോത്ര രത്നം: “ഒരു പ്രാവശ്യം ഭഗവാന്റെ തൃപ്പാദങ്ങളെ ഓർത്ത് എപ്പോഴെങ്കിലും ഇരുകൈകളും കൂപ്പി എത്തരക്കാരായാലും എങ്ങനെയെങ്കിലും തൊഴുന്നത് അപ്പോൾത്തന്നെ ദു:ഖങ്ങളൊക്കെ മായമായിപ്പോക്കി സർവശ്രേഷ്ഠഫലങ്ങളൊക്കെ സമൃദ്ധിയായി പ്രസാദിക്കും”.
   • കർമ്മ ജ്ഞാന ഭക്തി യോഗങ്ങൾ ആത്മാർഥമായി ചെയ്യാൻ കഴിവില്ലാത്തവർ അഥവാ അങ്ങിനെ ചെയ്‌താൽ അവരുടെ സ്വാഭാവവുമായി ചേരുന്നില്ലാ എന്നുള്ളവർക്ക് എംബെരുമാൻ തന്നെ ഗതി എന്ന പ്രപത്തി വഴിയാണ് ഉചിതം. ഇത് രണ്ടു വിധമുണ്ട്:
    • ആർത്ത പ്രപത്തി: ഭഗവാനെ നീങ്ങിയിരിക്കുന്നതു സഹിക്കാൻ ഒട്ടും വയ്യാ. ഇപ്പോൾത്തന്നെ അങ്ങേയുടെ ചരണത്തിൽ എത്തിച്ചേർന്നേ പറ്റൂ എന്ന കൊതിയുള്ളവർ.
    • തൃപ്ത പ്രപത്തി: ഘോര സംസാരമായിട്ടും എല്ലാം അങ്ങയെ ഏൽപ്പിച്ചു അങ്ങയുടെ കരുണ പ്രതീക്ഷിച്ചു ഭഗവദ് ഭാഗവത ആചാര്യ കൈങ്കര്യം ചെയ്തു അങ്ങയുടെ വിളിയെ കാത്തുനിൽക്കുക.
  5. ആചാര്യ കൃപ – മുമ്പിൽ പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും വളരെ സുലഭമായ വേറൊരു വഴിയുണ്ട്.
   • കരുണാസാഗരനായ ഒരു ആചാര്യൻ പൂർവന്മാർ വഴിയിൽ ശിഷ്യനെ സ്വയം ശുപാർശ ചെയ്തു, കൈയേപ്പിടിച്ചു കൂട്ടിച്ചെന്നു, നല്ല സംസ്കാരങ്ങളൊക്കെ പഠിപ്പിച്ചു, ശരിയാക്കിയെടുത്തു ഭഗവാനോട് അടുപ്പിക്കും.
   • ശ്രീരാമാനുജരെ നമ്മളെ സംസാരത്തിൽ നിന്നും മോചിപ്പിക്കുന്ന ഉദ്ധാരക ആചാര്യനായും, നമ്മുടെ സ്വന്തം സമാശ്രയണ ആചാര്യനെ ശ്രീരാമാനുജർക്കു സമീപത്തിലാക്കുന്ന ഉപകാരക ആചാര്യനായും കരുതണം.
   • പല പൂർവാചാര്യന്മാരും ശ്രീരാമാനുജരുടെ ഉദ്ധാരക ദയയെ പലകുറി ആവർത്തിച്ച് പരാമർശിച്ചിട്ടുണ്ട്:
   • ഉദാഹരണത്തിന്, വടുക നമ്പി എംബെരുമാനാരെ(രാമാനുജരെ) സർവ്വസ്യ ബന്ധുവായി ഭാവിച്ചിരുന്നതായി ആർത്തി പ്രബന്ധത്തിൽ ശ്രീ മണവാള മാമുനികൾ രേഖപ്പെടുത്തി.
 • ജീവാത്മാക്കൾ ഭഗവാനെ പ്രാപിക്കുന്നതിനു വിരോധികളും അഞ്ചു വിധമാണ്:
  1. സ്വരൂപ വിരോധി –
   • ദേഹമാണ് ആത്മാവ് എന്നുള്ള തെറ്റിദ്ധാരണ.
   • ശ്രീമന്നാരായണനെയൊഴിച്ചു വേറൊരു ജീവാത്മാവിന്(ശ്രീമന്നാരായണൻ ഒഴികെയുള്ളവരെല്ലാം ജീവാത്മാക്കളാണ്) അടിയാനാവുക.
  2. പരത്വ വിരോധി –
   • അന്യ ദൈവങ്ങളെ ഭഗവാന് സമാനമായികണ്ട് തൊഴുക.
   • ശ്രീപരശുരാമ ശ്രീരാമ ശ്രീകൃഷ്ണാദി അവതാരങ്ങളെ മനുഷ്യരായി കാണുക.
   • അർച്ചാ തിരുമേനികൾക്കുള്ള ശക്തിയെ പരിപൂർണ്ണമായും വിശ്വസിക്കായ്ക.
  3. പുരുഷാർത്ഥ വിരോധി – ഭഗവദ്വിഷയമൊഴികെ മ‌റ്റ് കാര്യങ്ങളിൽ മാത്രം താൽപ്പര്യം.
  4. ഉപായ വിരോധി – പ്രപത്തി എളുപ്പ വഴിയെന്നറിഞ്ഞിട്ടും അതൊഴിച്ച് മറ്റ് സാധനകളെ മികച്ച ഉപായമെന്ന തെറ്റിദ്ധാരണ.
  5. പ്രാപ്തി വിരോധി –
   • ശരീരം – ആത്മാവിന്റെ സ്വഭാവമായ ഈശ്വര മോഹത്തിന് പ്രധാന ശത്രു ദേഹമാണ്.
   • മേലാലുള്ള പാപങ്ങൾ, ഭഗവദപചാരം അഥവാ ഈശ്വര നിന്ദ, ഭാഗവതാപചാരം അഥവാ ഭക്ത നിന്ദ എന്നിവയും.
 • അർത്ഥ പഞ്ചക ഉപദേശം കിട്ടിയാൽ പിന്നീട് മുമുക്ഷു ദിവസേന എങ്ങിനെ പെരുമാറണമെന്ന് ശ്രീ പിള്ള ലോകാചാര്യർ വ്യക്തമാക്കി വച്ചിട്ടുണ്ട്:
  • ഭഗവാന്റെ മുമ്പിൽ വിനയമായും, ആചാര്യ സമീപം അജ്ഞതയോടും, ശ്രീവൈഷ്ണവ കൂട്ടത്തിൽ  പൂർണ്ണ വിശ്വാസമായും നിലകൊൾക.
  • സ്വന്തമായതൊക്കെ ആചാര്യ സമർപ്പണമെന്നത്രെ കരുതേണ്ടത്. ദേഹ രക്ഷണത്തിനായ സ്വത്തു മാത്രം മതിയാക്കുക അത്യാർത്തി വേണ്ട. ആത്മീയമായി ഉജ്ജീവിപ്പിച്ച ആചാര്യനോട് ഭക്തിയും നന്ദിയും കാണിക്കുക.
  • ഐഹിക ഐശ്വര്യങ്ങളിൽ അശ്രദ്ധയോടെയും, ഈശ്വര വിഷയത്തിൽ താൽപ്പര്യത്തോടെയും, ആചാര്യനോട് ആശയോടെയും, ശ്രീവൈഷ്ണവരോട് പ്രീതിയോടെയും, സംസാരിക സംഘത്തിൽ നിന്ന് മാറിയും നിൽക്കുക.
  • ഭഗവദ്കൈങ്കര്യത്തിൽ ആശയും, പ്രപത്തിയും പിന്നെ ആചാര്യ കൃപയിൽ വിശ്വാസവും, വിരോധികളിൽ ഭയവും, ശരീരത്തോട് നിസ്സംഗതയും, ശരീരം അനിത്യമെന്ന ഉറപ്പും ഭാഗവത ഭക്തിയും വേണം.

ഇങ്ങനെ ഇതൊക്കെയും മനസ്സിലാക്കി പ്രവർത്തിക്കുന്ന പ്രപന്നരെ ഭഗവാൻ തന്റെ ഉഭയ നാച്ചിമാർകളേക്കാൾ(ശ്രീ ഭൂ ദേവിമാരേക്കാൾ) കൂടുതൽ പ്രണയിക്കുന്നു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/artha-panchakam.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – തത്വത്രയം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< രഹസ്യത്രയം

ചിത്ത് അചിത്ത് ഈശ്വരൻ എന്നു തത്വങ്ങളേ മൂന്നു വിധമായി ഇനം തിരിക്കാം.

 • ചിത്ത്
  • പരമപദമായ നിത്യ വിഭൂതിയിലും സംസാര സാഗരമായ ലീലാ വിഭൂതിയിലുമുള്ള കണക്കില്ലാത്ത ജീവാത്മാക്കളാണു ചിത്ത് എന്നു അറിയപ്പെടുക.
  • ജ്ഞാന സ്വരൂപങ്ങളും ജ്ഞാനമുള്ളവകളും ചിത്താണു.
  • ജ്ഞാനമാണ് ആനന്ദം. അതുകൊണ്ട് ദിവ്യ ജ്ഞാനമുള്ള ചിത്ത് ആനന്ദമയമാകുന്നു.
  • ചിത്തുക്കളെ മൂന്നു വിധമായി ക്രമപ്പെടുത്താം:
   • ഒരിക്കലും സംസാര ബന്ധങ്ങളിൽപ്പെടാത്ത നിത്യസൂരികൾ
   • സംസാര ബന്ധത്തിൽനിന്നും മോചിതരായ മുക്തൻമാർ
   • ഇപ്പോഴും സംസാര സാഗരത്തിൽ മുങ്ങി ദു:ഖിച്ചിരിക്കും ബദ്ധന്മാർ. ബദ്ധരിൽ രണ്ടു തരമാളുകളുണ്ട്:
    • സംസാര ബന്ധം ഒഴിഞ്ഞുപോകാൻ ആഗ്രഹിക്കുന്ന മുമുക്ഷുക്കൾ
    • സംസാര സുഖ ദു:ഖങ്ങളിൽ മുങ്ങിക്കഴിയുന്ന ബുഭുക്ഷുക്കൾ
   • രണ്ടു വിധം മുമുക്ഷുക്കളുണ്ട്:
    • തന്റെ സ്വന്തം സുഖം പ്രാർത്ഥിക്കുന്ന കൈവല്യാർത്ഥികൾ
    • വേറൊന്നും വേണ്ടെന്നും ഭഗവദ് കൈങ്കര്യം മാത്രം ഫലം എന്നും കരുതിയിരിക്കുന്ന കൈങ്കര്യാർത്ഥികൾ
 • കൂടുതൽ വിശദമായി അറിയാൻ ഇവിടേ പോയാലും: http://ponnadi.blogspot.com/2013/03/thathva-thrayam-chith-who-am-i5631.html
 • അചിത്ത്
  • അറിവില്ലാത്ത എല്ലാ വസ്തുക്കളും നമ്മുടെ ഇന്ദ്രിയങ്ങളാൽ അറിയപ്പെടുന്നവയും അചിത്താണ്.
  • നിത്യ ലീലാ വിഭൂതികൾ രണ്ടിലും അചിത്തുണ്ട്.
  • പ്രപഞ്ചത്തിൽ അറിയപ്പെടുന്നവയായും ആത്മീയ മേഖലയിൽ അറിയാൻ സഹായമായുമുള്ളതാണ് അച്ചിത്.
  • അചിത്തുക്കളെ മൂന്നു വിധമാക്കാം:
   • പരമപദത്തിൽ മാത്രമുള്ള ദോഷമറ്റ നന്മ, രജോ തമോ ഗുണങ്ങൾ ഒട്ടും ചേരാത്ത – ശുദ്ധ സത്വം. സംസാരത്തിലും ചിലപ്പോൾ കാണാം. ഉദാഹരണമായി ക്ഷേത്രങ്ങളിലുള്ള എംബെരുമാന്റെ ആർച്ചാ തിരുമേനി ശുദ്ധ സത്വമാണ്.
   • ഈ പ്രപഞ്ചത്തിലുള്ളതു:
    • നന്മയും തിന്മയും കലർന്നതു, രജോ തമോ ഗുണങ്ങൾ കലർന്ന സത്വ ഗുണം – മിശ്ര സത്വം
    • നന്മ തിന്മകൾക്കു അപ്പുരമായ, സത്വ രജോ തമോ ഗുണങ്ങൾ ഒന്നുമില്ലാത്ത കാലം – സത്വ ശൂന്യം
 • കൂടുതൽ വിശദമായി ഇവിടേ കാണാം http://ponnadi.blogspot.com/2013/03/thathva-thrayam-achith-what-is-matter.html
 • ഈശ്വരൻ
  • ശ്രീമന്നാരായണൻ
  • മഹാലക്ഷ്മീ സമേതനായ സാക്ഷാൽ പരബ്രഹ്മം
  • ഭഗവാൻ എന്നതിന് ജ്ഞാനം, ബലം, ഐശ്വര്യം, വീര്യം, ശക്തി, തേജസ്സു എന്ന ആറു ദിവ്യ കല്യാണ ഗുണങ്ങൾ നിറഞ്ഞവൻ എന്നർത്ഥം
  • ഈശ്വരന് കണക്കില്ലാത്ത കല്യാണ ഗുണങ്ങളുണ്ട്.
  • ഈശ്വരന് താഴ്ന്ന ഗുണങ്ങൾ ഒന്നുമില്ലാ.
  • സർവ ചിത്ത് അചിത്തുക്കൾക്കും അവൻതന്നെയാണ് ആധാരം. അവയുടെ ജീവനേയും അവകളേയും അവൻതന്നെ താങ്ങിയുയർത്തിപ്പിടിക്കുന്നു.
 • ഈശ്വര തത്വത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ നോക്കാം http://ponnadi.blogspot.com/2013/03/thathva-thrayam-iswara-who-is-god.html

 

ഈ മൂന്നു തത്വങ്ങൾക്കും പൊതുവായത്:

  • ഈശ്വരന് ചിത്തിന് ജ്ഞാനമുണ്ടു.
  • ചിത്തചിത്തുക്കൽ രണ്ടും ഈശ്വരന്റെ സ്വന്തം വസ്തുക്കളാണ്.
  • ഈശ്വരന് അച്ചിത്തിന് ചിത്തെ സ്വാധീനിക്കാൻ കഴിയും. അതായതു ചിത്തെന്ന ജീവാത്മാവ് :
   • ഐഹിക സുഖങ്ങളിൽ പെട്ടു പോയാൽ അതിനായ സ്വഭാവമേൽക്കുന്നു.
   • ഭഗവദ്വിഷയത്തില് സ്ഥിരമായാല് ഭാഗവതനായി, ദോഷങ്ങൾ നീങ്ങി, സംസാര ഭന്ധം തകർത്തു മുക്തനാകുന്നു.

ഈ മൂന്നു തത്വങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ:

  • എല്ലാത്തിനും ഏറ്റ്‌വും ഉയർന്നവനായ ഈശ്വരൻ എല്ലാത്തിനുള്ളിലും, എവിടത്തേയും, എപ്പോഴും, എല്ലാ വിധത്തിലും തിളങ്ങുന്നു.
  • സദാ ഈശ്വര സേവനം ചെയ്യണമെന്ന ബോധമാണ് ചിത്തിന് ശ്രേഷ്ഠം.
  • യാതൊരു ഭോദവുമില്ലാത്തെ, എപ്പോഴും മറ്റൊരുവരുടെ അനുഭവത്തിന്റെ ഉപഹാരമായിരിക്കുന്നതാ അചിത്തുടെ പ്രത്യേകത.

അമൂല്യമായ ഈത്തത്വങ്ങളെ തത്വത്രയ ഗ്രന്ഥത്തില് ശ്രീ പിള്ള ലോകചര്യർ വിശദീകരിച്ചു. ഇനിയും ഇവിടേ പഠിക്കാം http://ponnadi.blogspot.com/2013/10/aippasi-anubhavam-pillai-lokacharyar-tattva-trayam.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/thathva-thrayam-in-short.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – രഹസ്യത്രയം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< ദിവ്യ പ്രബന്ധവും ദിവ്യ ദേശങ്ങളും

പഞ്ച സംസ്കാര സമയത്ത് ആചാര്യൻ ശിഷ്യന് ഉപദേശിക്കുന്ന – തിരുമന്ത്രം, ദ്വയം, ചരമശ്ലോകം – എന്ന മൂന്നു മന്ത്രങ്ങളാണു രഹസ്യത്രയം എന്നറിയപ്പെടുന്നത്. ഇവ മന്ത്ര ദീക്ഷയോടെ മാത്രം ജപിക്കാനാണ് വിധി.

തിരുമന്ത്രം = ഓം നമോ നാരായണായ

ഭഗവാൻ (എംബെരുമാൻ എന്ന് തമിഴ്), നാരായണൻ- നരൻ എന്ന രണ്ടു ഋഷികളായി അവതരിച്ചു. നാരായണ ഋഷി തിരുമന്ത്രത്തെ നര ഋഷിക്കു ഉപദേശിച്ചു. ജീവാത്മാവ് പരമാത്മാവിന്റെ സ്വത്താണ്. ജീവാത്മാവ് സദാ ഭഗവാനെ സന്തോഷിപ്പിക്കാൻ മാത്രം കരുതിയിരിക്കണം. എല്ലാവർക്കും നാഥനായ നാരായണന് മാത്രം സേവനംചെയ്തു കഴിയുകയെന്നത്രെ ജീവ ധർമം.

ദ്വയം = ഈരടി മന്ത്രം

ശ്രീമന്നാരായണ ചരണൗ ശരണം പ്രപദ്യേ /ശ്രീമതേ നാരായണായ നമ:

ശ്രീമന്നാരായന ചരണൗ ശരണം പ്രപദ്യേ|
ശ്രീമതേ നാരായണായ നമ:||
 • വിഷ്ണു ലോകത്തിൽ ശ്രീമന്നാരായണൻ ശ്രീമഹാലക്ഷ്മിക്ക് ഉപദേശിച്ചതാണ് ഈ മന്ത്രം.
 • ലഘുവായിപ്പറഞ്ഞാൽ, ശ്രീമഹാലക്ഷ്മീപതിയായ ശ്രീമന്നാരായണന്റെ ചരണമാണ് ശരണം; ആ ദിവ്യ ദമ്പതികൾക്ക് മാത്രം അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു എന്നത്രെ ഈ മന്ത്രത്തിന് അർത്ഥം.

ചരമ ശ്ലോകം = ഭഗവദ്ഗീത മോക്ഷസംന്യാസയോഗമെന്ന പതിനെട്ടാമത്തെ അദ്ധ്യായം ശ്ലോകം അറുപത്തിയാറ്

സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ|
അഹം ത്വാ സര്‍വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ||

സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിക്കുക. ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുത് എന്ന് അർത്ഥം. ഇത് അർജ്ജുനന് ശ്രീകൃഷ്ണ പരമാത്മാവ് മഹാഭാരത യുദ്ധ ഭൂമിയിൽ ഉപദേശിച്ചു.

ഈ മൂന്നു രഹസ്യങ്ങൾക്കിടയിൽ രണ്ടു വിധ സംബന്ധം –മുമുക്ഷുപ്പടി എന്ന ഗ്രന്ഥത്തിൽ രഹസ്യത്രയം വ്യാഖ്യാനിച്ചു തുടങ്ങുമ്പോൾ മാമുനികൾ ഈ മൂന്നു മന്ത്രങ്ങൾക്കിടയിലുള്ള രണ്ടു സംബന്ധങ്ങളെ വിസ്തരിക്കുന്നു:

 • വിധിയും അനുഷ്ഠാനവും
  • ജീവാത്മാവിനും പരമാത്മാവിനുമായുള്ള ബന്ധത്തെ പറയുന്നു തിരുമന്ത്രം.
  • എല്ലാ ധർമ്മവും ത്യജിച്ച് എംബെരുമാനെ പ്രാപിക്കുകയെന്ന് ചരമ ശ്ലോകം ജീവാത്മാവിനോട് നിർദേശിക്കുന്നു.
  • ഈശ്വരനെ പ്രാപിച്ചാൽ പിന്നെ സദാ ദ്വയം ജെപിച്ചു കഴിയുക എന്നത്രെ നിർദേശം.
 • വിവരണവും വിവരണിയും
  • പ്രണവ മന്ത്രത്തെ തിരുമന്ത്രം വ്യാഖ്യാനിക്കുന്നു.
  • തിരുമന്ത്രത്തെ ദ്വയമന്ത്രം വ്യാഖ്യാനിക്കുന്നു.
  • ചരമ ശ്ലോകം ദ്വയത്തെ പിന്നെയും വിസ്തരിച്ചു പറയുന്നു.

ആചാര്യന്മാർ കൂടുതൽ അഭിമാനിച്ചതും, സദാ സ്മരിച്ചിരുന്നതും ദ്വയമാണ്.

 • മന്ത്ര രത്നമെന്നത്രെ ദ്വയം അറിയപ്പെടുന്നത്.
 • ശ്രീമഹാലക്ഷ്മി പിരാട്ടി ശരണാഗതർക്കായി എംബെരുമാനിടത്തു ശുപാർശ(പുരുഷകാരം) ചെയ്യുന്നുവെന്നു സ്പഷ്ടമായിപ്പറയുന്നു.
 • ദിവ്യ ദമ്പതികളെ ഒന്നിച്ച് സേവനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.

വര വര മുനി ദിനചര്യ എന്ന ഗ്രന്ഥത്തിൽ എറുമ്പിയപ്പാ എന്നു പ്രശസ്തനായ ദേവരാജ ഗുരു പറയുന്നു:

മന്ത്രരത്ന അനുസന്ധാന സന്തത സ്പുരിതാധരം|
തദർത്ഥതത്വ നിത്യാൻ സന്നദ്ധ പുലകോതഗമം||

“ചുരുക്കിപ്പറഞ്ഞാൽ – വര വര മുനി എന്നറിയപ്പെടുന്ന മണവാളമാമുനികൾ ദിവസവും ജീവിച്ചിരുന്ന രീതിയെ പറഞ്ഞു വരുമ്പോൾ അവിടുത്തെ ചുണ്ടുകളെപ്പോഴും ദ്വയ മന്ത്രത്തെ ജപിക്കുമായിരുന്നു. മനസ്സോ ദ്വയത്തിന്റെ സാരമായ തിരുവായ്മൊഴിയെ സദാ ഓർത്തിരുന്നു. എന്നിട്ടു തിരുമേനിയിൽ രോമാഞ്ചവും കണ്ണുകളിൽ ബാഷ്പവും വരുമായിരുന്നു.”

പ്രധാനമായി ഒരു കാര്യം ഓർക്കുക. ദ്വയമന്ത്രം ചൊല്ലുന്നതിന് മുൻപ് ഗുരുപരമ്പരയെ ധ്യാനിക്കേണ്ടതാണ്.

അസമദ്‌ഗുരുഭ്യോ നമ: അസ്മദ്പരമഗുരുഭ്യോ നമ: അസമദ്സർവഗുരുഭ്യോ 
നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീപരാങ്കുശദാസായ നമഃ
ശ്രീമദ്യാമുനമുനയേ നമഃ ശ്രീരാമമിശ്രായ നമഃ ശ്രീപുണ്ടറീകാക്ഷായ നമ:
ശ്രീമന്നാഥമുനയേ നമഃ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ വിഷ്വക്‌സേനായ
നമഃ ശ്രിയൈ നമഃ ശ്രീധരായ നമഃ|  

പൂർവാചാര്യന്മാർക്കു ദ്വയ മന്ത്രത്തിലുണ്ടായിരുന്ന അതീത താത്പര്യം കീഴെപ്പറഞ്ഞ ചില പ്രധാന ഗ്രന്ഥങ്ങളിൽ കാണാം:

 • ഭട്ടർ – അഷ്ടശ്ലോകി
 • പെരിയവാച്ചാൻ പിള്ള – പരന്ന രഹസ്യം
 • പിള്ള ലോകാചാര്യർ – ശ്രിയപ്പതിപ്പടി, യാദൃച്ഛികപ്പടി, പരന്നപടി, മുമുക്ഷുപ്പടി
 • അഴകിയ മണവാളപ്പെരുമാൾ നായനാർ – അരുളിച്ചെയൽ രഹസ്യം
 • മണവാളമാമുനികൾ – മുമുക്ഷുപ്പടി തുടങ്ങിയ രഹസ്യ ഗ്രന്ഥ വ്യാഖ്യാനങ്ങൾ

ശ്രീവൈഷ്ണവന്മാർക്കു പൊതുവെ തത്ത്വത്രയവും അർത്ഥപഞ്ചകവുമാണ് രഹസ്യത്രയ വ്യാഖ്യാനങ്ങളിൽ പ്രധാനം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം:  http://ponnadi.blogspot.in/2015/12/rahasya-thrayam.html

പ്രമേയം (ലക്ഷ്യം) – http://koyil.org പ്രമാണം (വേദം) – http://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം –  ഒരെളിയ സൂചിക – ദിവ്യ പ്രബന്ധവും ദിവ്യ ദേശങ്ങളും

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< ഗുരു പരമ്പര

ഗുരുപരമ്പരയെ പറഞ്ഞു. ദൈവീക സാഹിത്യം ദിവ്യ ക്ഷേത്രങ്ങൾ ഇവയിലേക്ക് കടക്കാം.

പരമപദത്തില് ശ്രീദേവി ഭൂദേവി നീളാദേവി നിത്യ സൂരികൾ സമേതം ശ്രീമന്നാരായണൻ

സ്വയം സ്വാഭാവികമായും തനിക്കുള്ള കാരുണ്യം കൊണ്ടു ചില ജീവരെ ശ്രീമന്നാരായണൻ ഭക്തി പരവശരാക്കി. മുക്തരുടെ അധിപതിയായി, നിയന്ത്രണമില്ലാത്ത സ്വതന്ത്രനായ ഭഗവാന്, സംസാരക്കടലിൽ ദു:ഖിച്ചു പരിതപിക്കുന്ന ജീവൻകളെ ഓർത്ത് മനഃക്ലേശമുണ്ടായിരുന്നു.

നില്ക്കു! നില്ക്കു! അവസാനമില്ലാത്ത നിത്യകല്യാണ ഗുണങ്ങൾ എല്ലാം നിറഞ്ഞവന് മനഃക്ലേശമോ? ഒരു മകന്റെ കൂടെ താമസിക്കുന്ന സർവശക്തനായ അച്ഛൻ വേറൊരു മകനെയും ഓർത്തു വിഷമിക്കുന്നത് പോലെ ഇതും ഒരു ശ്രഷ്ഠമായ കല്യാണഗുണമെന്നു പൂർവ്വർ പറഞ്ഞു. ശരി! എന്നിട്ടു?

അകലെയുള്ള ജീവന്മാരെ സംസാരത്തിൽ നിന്നും മോചിപ്പിച്ചു തന്നിടത്തിലേക്ക് അടുപ്പിക്കാൻ പലതരത്തിലും ശ്രമിച്ചു:

 • ജനന സമയത്തു അവരുടെ ഉജ്ജീവനത്തിനായി ശരീരവും അവർക്കായി ചില കർമങ്ങളെയും കൊടുത്തു. അവർ അവ ശരിക്കും ഉപയോഗിച്ചില്ല.
 • എന്നിട്ടോ, ശാസ്ത്രങ്ങളെ ഉണ്ടാക്കി. അത് ആരും അനുഷ്ഠിച്ചില്ല.
 • തന്റെ വിശ്വരൂപത്തെകാണിച്ചു. അതും അവർക്ക് മനസ്സിലായില്ല.
 • പിന്നീട് ശ്രീ രാമൻ, ശ്രീകൃഷ്ണൻ പോലേ പല പ്രാവശ്യം അവതരിച്ചു സ്വയം ശാസ്ത്രങ്ങളെ പഠിപ്പിച്ചു. കേൾക്കേണ്ടേ?
 • അടുത്തതായി, തന്റെ മഹത്വത്തെയും രക്ഷണത്തേയും അവർക്ക് ബോധ്യമാക്കാൻ, മാനെക്കൊണ്ടു മാൻകിടാവെ പിടിക്കുന്നത്‌ പോലെയും ആനയെകൊണ്ടു ആനയെ പിടിക്കുന്നത്‌ പോലെയും ജീവർകളെ ഉന്നതയ്ക്കു എത്തിക്കാൻ ജീവർകളെ തന്നെ ഉപയോഗിച്ചു.

അങ്ങനെ കൈക്കൊള്ളപ്പെട്ടവരാണ് ആഴ്വാന്മാരും ആചാര്യന്മാരും. ഇവരുടെ അവതാരത്തെ ശ്രീവ്യാസ മഹർഷി തന്നെ ശ്രീമദ് ഭാഗവതത്തിൽ വ്യക്തമാക്കിയിരുന്നു എന്നത് ഇവിടെ ഓർക്കുക.

പന്ത്രണ്ടു ആഴ്വാന്മാർ
 • ആഴ്വാർകൾ ശ്രീമന്നാരായണന്റെ ദൈവികവും മംഗളവുമായ ഗുണങ്ങളെ ചെന്തമിഴിൽ പാടി.
 • ഏകദേശം നാലായിരത്തോളം പാട്ടുകൾ കൂട്ടിച്ചേർത്തതാണ് നാലായിര ദിവ്യ പ്രബന്ധം.
 • ദിവ്യം എന്നാൽ ദൈവീകം. പ്രബന്ധം എന്നാൽ സാഹിത്യസമാഹാരം. പാടിയവർ ദിവ്യജ്ഞാനികളായ ആഴ്വാന്മാർ. എംബെരുമാന്റെ 108 ദിവ്യ ക്ഷേത്രങ്ങളെ പാടുന്നു.
 • ശ്രീരംഗം, തിരുമല, കാഞ്ചീപുരം, തിരുവല്ലിക്കേണി, ആഴ്വാർ തിരുനഗറി മുതലായ 108 ക്ഷേത്രങ്ങൾക്കു ദിവ്യ ദേശം എന്നാണ് പേര്.
 • ശ്രീമന്നാരായണന്റെ അഞ്ചു നിലകളെയും ഈ പാസുരങ്ങൾ കീർത്തിക്കുന്നു:
  • പരമപദത്തിലുള്ള പരത്വം,പാൽ കടലിലുള്ള വ്യൂഹം,ശ്രീരാമകൃഷ്ണ അവതാരങ്ങളിലുള്ള വിഭവം,ഓരോ ജീവനുള്ളിലുമുള്ള അന്തരാത്മാ,ദിവ്യ ക്ഷേത്രങ്ങൾ എവിടേയും പ്രതിഷ്ഠയായി ഏവരും വന്ദിക്കുന്ന അർച്ചാ തിരുമേനി എന്നിവയത്രെ ഇവ.
 • ദിവ്യ ക്ഷേത്ര വിശേഷണം മാത്രമേ ആഴ്വാന്മാർക്കു അമൃതമായും, ആചാര്യന്മാർക്കു സ്വയം ജീവനുമായിരുന്നു.
 • വേദത്തെയും, വേദാന്തത്തെയും ഏവർക്കുമായി ലഘുവായി പാടുന്നു ദിവ്യ പ്രബന്ധങ്ങൾ.
 • ശ്രീമന്നാഥമുനികൾ തുടങ്ങി ശ്രീമണവാളമാമുനികൾ വരെ നമ്മുടെ ഗുരുക്കൾ എല്ലാവരും ഈ പാസുരങ്ങളെ നന്നായി പഠിച്ചു.
 • ശ്രീമന്നാരായണന് സമാനരോ, ഉന്നതരോ ഇല്ലെന്നും അവൻ തന്നെയാണു രക്ഷകൻ എന്നും തെളിയിക്കാൻ, നാലായിരത്തെയൊഴിച്ച്‌ വേറൊന്നുമില്ലെന്നും ഉറപ്പിച്ചു.
 • നമ്മൾ എളുപ്പം മനസ്സിലാക്കാനായി ഉപന്യാസം, വ്യാഖ്യാനം എന്നീ പല വിധങ്ങളിൽ പ്രചാരണം ചെയ്തു.
 • സ്വന്തം ജീവിതത്തെയും വിദ്യാഭ്യാസത്തെയും, ചിന്തയെയും സമ്പൂർണമായി ഈപ്രചാരത്തിനായി അർപ്പിച്ചു.
ശ്രീ മധുരകവിയാഴ്വാർ ശ്രീ നാഥമുനികൾ സമേതം ശ്രീ നമ്മാഴ്വാർ
 • ആഴ്വാന്മാർകളുടെ കാലം കഴിഞ്ഞു ശ്രീ നാഥമുനികൾ ഭഗവദ് സങ്കല്പമായി അവതരിക്കുന്ന കാലം വരെ നാലായിരത്തോളം പാസുരങ്ങളും പ്രസിദ്ധമില്ലാതെ പോയിരുന്നു.
 • ശ്രീ നാഥമുനികളാണ്, ഒരുപാട് ശ്രമിച്ച്,
  • ആഴ്വാർ തിരുനഗറി ക്ഷേത്രത്തിൽ പോയി,
  • അവിടെ മധുരകവിയാഴ്വാരെ ധ്യാനിച്ചു അവരുടെ അനുഗ്രഹം നേടി,
  • സാക്ഷാൽ നമ്മാഴ്വാരെയും ദർശിച്ച്,
 • നാലായിരത്തോളം പാസുരങ്ങളെയും, അവയുടെ സാരം, പൊരുൾ, താൽപ്പര്യം എന്നിവയോടെ സഫലമായി ഏറ്റ് വാങ്ങിയത്.
 • കൂടാതെ, ഈ പാസുരങ്ങളെ ക്രമമായി പിരിച്ചും, പാട്ടായി ശിഷ്യന്മാർക്കു പഠിപ്പിച്ചും ലോകപ്രസിദ്ധമാക്കി.
 • ശ്രീവൈഷ്ണവരുടെ നിത്യ കർമങ്ങളിൽ ഒന്നായി കൂട്ടിച്ചേർത്തു.
 • ശ്രീ മധുരകവിയാഴ്വാർക്കു നന്ദിപരമായി, അവർ അരുളിയ “കണ്ണിനുണ്ചിറുത്താമ്പു” എന്നു തുടങ്ങും നമ്മാഴ്വാർ സ്തുതിയെ നാലായിര ദിവ്യ പ്രബന്ധത്തിലും ഉൾപ്പെടുത്തി.
ശ്രീ രാമാനുജർ
 • ഈ പദ്ധതി പൂർവാചാര്യന്മാർ, അതിലും പ്രത്യേകിച്ചും ശ്രീ ആളവന്താർ, തിരുമനസ്സു പോലെ, ഗുരു പരമ്പരയിൽ ആദിശേഷാംശമായി അവതരിച്ച ശ്രീരാമാനുജർക്ക് പൊന്നുപോലെ വന്നു ചേർന്നു.
 • ജന സമൂഹം മുഴുവനും ഈ സദാചാരങ്ങളെ അനുഭവിക്കണമെന്ന ഒറ്റ ലക്ഷ്യം കൊണ്ട്, ഇഷ്ടം ഉള്ളവർക്ക് ഒക്കെ പറഞ്ഞു പഠിപ്പിക്കാൻ ശ്രീ രാമാനുജർ നിർദ്ദേശിച്ചു.
 • എംബെരുമാനാർ(രാമാനുജ) ദർശനമെന്നു ഇതിന് ശ്രീനംപെരുമാൾ(ഭഗവാൻ രംഗനാഥൻ) തന്നെ പേര് നൽകി.
 • ഈ അതിശ്രഷ്ഠമായ സാധന കാരണം, തിരുവരംഗത്ത്(ശ്രീ രംഗം) അമുതനാർ ശ്രീ രാമാനുജരെ കീർത്തിച്ചു രചിച്ച രാമാനുജ നൂറ്റന്താദിയെ, പ്രപന്നരുടെ ഗായത്രിയെന്നു കരുതി, നാലായിര ദിവ്യ പ്രബന്ധത്തിൽ കൂട്ടിച്ചേർത്തു.
 • രാമാനുജ നൂറ്റന്താദി ഘോഷ്‌ടിയായി പാരായണം ചെയ്യുന്നത് കേട്ട് ആർക്കും കൂടെ പാടാൻ തോന്നിയിലെങ്കിലാണ് അതിശയം.
ശ്രീ നമ്പിള്ള കാലക്ഷേപ ഘോഷ്‌ടി
 • എംബെരുമാനാരേ തുടർന്നു എംബാർ, ഭട്ടർ, നംജീയർ വഴിയായി നംപിള്ള എന്ന മഹാചാര്യൻ അവതരിച്ചു.
 • ജീവിതം മുഴുവനും ശ്രീരംഗവാസിയായിരുന്നു ശ്രീവൈഷ്ണവ സമ്പ്രദായത്തെ അദ്ദേഹം പോഷിപ്പിച്ചു.
 • ഇവരുടെ വ്യാഖ്യാന നയവും, അതിലുണ്ടായിരുന്ന അർത്ഥ പുഷ്ടിയും, രസവും കാരണം നാലായിര ദിവ്യ പ്രബന്ധങ്ങൾക്കും, അവയുടെ വ്യാഖ്യാനങ്ങൾക്കും, പ്രാമുഖ്യം ഉണ്ടായി.
 • ഇദ്യേഹത്തിന്റെ ശിഷ്യന്മാർ ശ്രീവൈഷ്ണവ സാഹിത്യത്തിന് ഒരുപാട് സേവനങ്ങൾ ചെയ്തു:
  • ശ്രീ പെരിയവാച്ചാൻ പിള്ള നാലായിരത്തോളം പാസുരങ്ങൾക്കും വ്യാഖ്യാനം എഴുതി.
  • പരോപകാരതത്പരൻ ശ്രീ വടക്കുത്തിരുവീതിപ്പിള്ള ശ്രീ നംപിള്ളയുടെ ഉപന്യാസങ്ങളെ(പ്രഭാഷണങ്ങൾ)യൊക്കെ രേഖപ്പെടുത്തി, ഇന്നും നാമേവരും ഈട് മുപ്പത്താറായിരം എന്ന് ഇതിന് പേര് പറയുന്നു.
പിള്ള ലോകാചാര്യർ കാലക്ഷേപ ഘോഷ്‌ടി
 • വടക്കുത്തിരുവീതിപ്പിള്ളയുടെ മൂത്ത മകനാണ് ശ്രീ നമ്പിള്ളയെ അടുത്തു വന്ന ശ്രീ പിള്ളലോകാചാര്യർ.
 • ഇവരും ഇളയ മകൻ അഴകിയ മണവാളപ്പെരുമാൾ നായനാരും, ശ്രീ നംപിള്ളയുടെ എല്ലാ ഉപദേശങ്ങളെയും തങ്ങളുടെ സ്കന്ധങ്ങളില് ശ്രീവൈഷ്ണവ സമ്പ്രദായത്തെ സംശയാസ്പദമായി തെളിയിച്ചു തഴപ്പിച്ചു.
 • ശ്രീ പിള്ളലോകാചാര്യർ പതിനെട്ടു ഗ്രന്ഥങ്ങളെഴുതി. വേദം വേദാന്തം നാലായിരം എല്ലാത്തിനും ഉൾപ്പെടെ അഞ്ചു മുഖ്യ തത്വങ്ങളെയും മൂന്നു അത്യാവശ്യ രഹസ്യങ്ങളേയും പരസ്യമായും വിശദമായും ഈ പതിനെട്ടു രഹസ്യ ഗ്രന്ഥങ്ങളിൽ കാണാം.
മാമുനികൾ കാലക്ഷേപ ഘോഷ്‌ടി – സ്വയം ശ്രീരംഗനാഥൻ ഉണ്ണികണ്ണനായി “ശ്രീശൈലേശ ദയാപാത്രം…” ചൊല്ലി ആചാര്യനെ നമിക്കുന്നു
 • ഇങ്ങിനെ തുടർന്ന ഓരാണ്വഴി പരംപരയില് അവസാനമായി ശ്രീരാമാനുജർ തന്നേ ശ്രീ മണവാള മാമുനികളായി അവതരിച്ചു:
  • തന്റെ അച്ഛനിൽ നിന്നും ആചാര്യനായ തിരുവായ്മൊഴിപ്പിള്ളയിൽ നിന്നും വേദം വേദാന്തം ദിവ്യ പ്രബന്ധങ്ങൾ രഹസ്യാർത്ഥങ്ങൾ എല്ലാം പഠിച്ചു.
  • ആചാര്യ നിയമനം പോലേ ശ്രീരംഗവാസിയായി സമ്പ്രദായ സംരക്ഷണയിലായി.
  • ഓലയിലുള്ള രേഖകൾ വായിച്ചു പഠിച്ചു, പിൻവരുന്നവർക്കായി വീണ്ടും പനയോലയിലുമാക്കി സൂക്ഷിച്ചു.
  • ഇതിനിടയ്ക്കു ദിവ്യ ക്ഷേത്ര ദർശനവും സന്നിധി കൈങ്കര്യ കര്മങ്ങളെ ക്രമീകരിക്കുകയും ചെയ്യുമായിരുന്നു.
 • ശ്രീരംഗത്ത് തുടർച്ചയായി ഒരു കൊല്ലം തിരുവായ്മൊഴി പ്രഭാഷണം ചെയ്തു.
  • ഇത് കേട്ട സ്വയം ശ്രീരംഗനാഥൻ മാമുനികളെ ആചാര്യനായി പ്രാപിച്ചു “ശ്രീശൈലേശ ദയാപാത്രം…” എന്ന ധ്യാന ശ്ലോകം (തനിയൻ) സമർപ്പിച്ചു.
  • കൂടാതെ “ശ്രീശൈലേശ ദയാപാത്രം…” ചൊല്ലിത്തന്നെ ദിവ്യപ്രബന്ധ പാരായണം തുടങ്ങണമെന്നും എല്ലാ ക്ഷേത്രങ്ങൾക്കും ശ്രീരംഗനാഥൻ തന്നേ നിർദേശിച്ചു.
  • ഇങ്ങനെയൊരു പ്രത്യേക ഗൗരവം മാമുനികൾക്കു മാത്രമേയുള്ളു.
 • ഇതിന് പിന്നെ വന്ന ആചാര്യന്മാരും ദിവ്യ പ്രബന്ധങ്ങളേ പഠിച്ചു അതിൽ പറഞ്ഞപോലെ ഇതാ ഇന്നു വരെ ജീവിക്കുന്നു.
 • ചേതനർ(ജീവാത്മ) ഉജ്ജീവനമാണു എംബെരുമാന്(ഭഗവാന്) ഹിതം.
 • ആ ഉജ്ജീവനത്തിന് ഏർപ്പെട്ട ദിവ്യ പ്രബന്ധത്തെ നമ്മുടെ പൂർവ്വർ പലവിധമായും രക്ഷിച്ചു.
 • ഇങ്ങനെ അഹൈതുകമായ (ഒരു കാരണവുമില്ലാത്ത) എംബെരുമാന്റെ സ്വാഭാവിക കരുണയാൽ കിട്ടിയ ദിവ്യ പ്രബന്ധങ്ങളെ നമ്മൾ –
  • പഠിച്ചു,
  • അവയുടെ അർത്ഥങ്ങളെ അധ്യാപകർ മുഖേന ഗ്രഹിച്ചു,
  • ജീവിത ശൈലിയും അതെപ്പോലെ മാറ്റണം.

ദിവ്യ പ്രബന്ധങ്ങളുടെ താൾ തങ്ങളുടെ ഭാഷയിൽത്തന്നെ അറിയാൻ ഇവിടേ നോക്കുക – http://divyaprabandham.koyil.org.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം:  http://ponnadi.blogspot.com/2015/12/simple-guide-to-srivaishnavam-dhivya-prabandham-dhesam.html

പ്രമേയം (ലക്ഷ്യം) – http://koyil.org പ്രമാണം (വേദം) – http://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org