Monthly Archives: February 2019

ശ്രീവൈഷ്ണവം –  ഒരെളിയ സൂചിക – ദിവ്യ പ്രബന്ധവും ദിവ്യ ദേശങ്ങളും

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< ഗുരു പരമ്പര

ഗുരുപരമ്പരയെ പറഞ്ഞു. ദൈവീക സാഹിത്യം ദിവ്യ ക്ഷേത്രങ്ങൾ ഇവയിലേക്ക് കടക്കാം.

പരമപദത്തില് ശ്രീദേവി ഭൂദേവി നീളാദേവി നിത്യ സൂരികൾ സമേതം ശ്രീമന്നാരായണൻ

സ്വയം സ്വാഭാവികമായും തനിക്കുള്ള കാരുണ്യം കൊണ്ടു ചില ജീവരെ ശ്രീമന്നാരായണൻ ഭക്തി പരവശരാക്കി. മുക്തരുടെ അധിപതിയായി, നിയന്ത്രണമില്ലാത്ത സ്വതന്ത്രനായ ഭഗവാന്, സംസാരക്കടലിൽ ദു:ഖിച്ചു പരിതപിക്കുന്ന ജീവൻകളെ ഓർത്ത് മനഃക്ലേശമുണ്ടായിരുന്നു.

നില്ക്കു! നില്ക്കു! അവസാനമില്ലാത്ത നിത്യകല്യാണ ഗുണങ്ങൾ എല്ലാം നിറഞ്ഞവന് മനഃക്ലേശമോ? ഒരു മകന്റെ കൂടെ താമസിക്കുന്ന സർവശക്തനായ അച്ഛൻ വേറൊരു മകനെയും ഓർത്തു വിഷമിക്കുന്നത് പോലെ ഇതും ഒരു ശ്രഷ്ഠമായ കല്യാണഗുണമെന്നു പൂർവ്വർ പറഞ്ഞു. ശരി! എന്നിട്ടു?

അകലെയുള്ള ജീവന്മാരെ സംസാരത്തിൽ നിന്നും മോചിപ്പിച്ചു തന്നിടത്തിലേക്ക് അടുപ്പിക്കാൻ പലതരത്തിലും ശ്രമിച്ചു:

 • ജനന സമയത്തു അവരുടെ ഉജ്ജീവനത്തിനായി ശരീരവും അവർക്കായി ചില കർമങ്ങളെയും കൊടുത്തു. അവർ അവ ശരിക്കും ഉപയോഗിച്ചില്ല.
 • എന്നിട്ടോ, ശാസ്ത്രങ്ങളെ ഉണ്ടാക്കി. അത് ആരും അനുഷ്ഠിച്ചില്ല.
 • തന്റെ വിശ്വരൂപത്തെകാണിച്ചു. അതും അവർക്ക് മനസ്സിലായില്ല.
 • പിന്നീട് ശ്രീ രാമൻ, ശ്രീകൃഷ്ണൻ പോലേ പല പ്രാവശ്യം അവതരിച്ചു സ്വയം ശാസ്ത്രങ്ങളെ പഠിപ്പിച്ചു. കേൾക്കേണ്ടേ?
 • അടുത്തതായി, തന്റെ മഹത്വത്തെയും രക്ഷണത്തേയും അവർക്ക് ബോധ്യമാക്കാൻ, മാനെക്കൊണ്ടു മാൻകിടാവെ പിടിക്കുന്നത്‌ പോലെയും ആനയെകൊണ്ടു ആനയെ പിടിക്കുന്നത്‌ പോലെയും ജീവർകളെ ഉന്നതയ്ക്കു എത്തിക്കാൻ ജീവർകളെ തന്നെ ഉപയോഗിച്ചു.

അങ്ങനെ കൈക്കൊള്ളപ്പെട്ടവരാണ് ആഴ്വാന്മാരും ആചാര്യന്മാരും. ഇവരുടെ അവതാരത്തെ ശ്രീവ്യാസ മഹർഷി തന്നെ ശ്രീമദ് ഭാഗവതത്തിൽ വ്യക്തമാക്കിയിരുന്നു എന്നത് ഇവിടെ ഓർക്കുക.

പന്ത്രണ്ടു ആഴ്വാന്മാർ
 • ആഴ്വാർകൾ ശ്രീമന്നാരായണന്റെ ദൈവികവും മംഗളവുമായ ഗുണങ്ങളെ ചെന്തമിഴിൽ പാടി.
 • ഏകദേശം നാലായിരത്തോളം പാട്ടുകൾ കൂട്ടിച്ചേർത്തതാണ് നാലായിര ദിവ്യ പ്രബന്ധം.
 • ദിവ്യം എന്നാൽ ദൈവീകം. പ്രബന്ധം എന്നാൽ സാഹിത്യസമാഹാരം. പാടിയവർ ദിവ്യജ്ഞാനികളായ ആഴ്വാന്മാർ. എംബെരുമാന്റെ 108 ദിവ്യ ക്ഷേത്രങ്ങളെ പാടുന്നു.
 • ശ്രീരംഗം, തിരുമല, കാഞ്ചീപുരം, തിരുവല്ലിക്കേണി, ആഴ്വാർ തിരുനഗറി മുതലായ 108 ക്ഷേത്രങ്ങൾക്കു ദിവ്യ ദേശം എന്നാണ് പേര്.
 • ശ്രീമന്നാരായണന്റെ അഞ്ചു നിലകളെയും ഈ പാസുരങ്ങൾ കീർത്തിക്കുന്നു:
  • പരമപദത്തിലുള്ള പരത്വം,പാൽ കടലിലുള്ള വ്യൂഹം,ശ്രീരാമകൃഷ്ണ അവതാരങ്ങളിലുള്ള വിഭവം,ഓരോ ജീവനുള്ളിലുമുള്ള അന്തരാത്മാ,ദിവ്യ ക്ഷേത്രങ്ങൾ എവിടേയും പ്രതിഷ്ഠയായി ഏവരും വന്ദിക്കുന്ന അർച്ചാ തിരുമേനി എന്നിവയത്രെ ഇവ.
 • ദിവ്യ ക്ഷേത്ര വിശേഷണം മാത്രമേ ആഴ്വാന്മാർക്കു അമൃതമായും, ആചാര്യന്മാർക്കു സ്വയം ജീവനുമായിരുന്നു.
 • വേദത്തെയും, വേദാന്തത്തെയും ഏവർക്കുമായി ലഘുവായി പാടുന്നു ദിവ്യ പ്രബന്ധങ്ങൾ.
 • ശ്രീമന്നാഥമുനികൾ തുടങ്ങി ശ്രീമണവാളമാമുനികൾ വരെ നമ്മുടെ ഗുരുക്കൾ എല്ലാവരും ഈ പാസുരങ്ങളെ നന്നായി പഠിച്ചു.
 • ശ്രീമന്നാരായണന് സമാനരോ, ഉന്നതരോ ഇല്ലെന്നും അവൻ തന്നെയാണു രക്ഷകൻ എന്നും തെളിയിക്കാൻ, നാലായിരത്തെയൊഴിച്ച്‌ വേറൊന്നുമില്ലെന്നും ഉറപ്പിച്ചു.
 • നമ്മൾ എളുപ്പം മനസ്സിലാക്കാനായി ഉപന്യാസം, വ്യാഖ്യാനം എന്നീ പല വിധങ്ങളിൽ പ്രചാരണം ചെയ്തു.
 • സ്വന്തം ജീവിതത്തെയും വിദ്യാഭ്യാസത്തെയും, ചിന്തയെയും സമ്പൂർണമായി ഈപ്രചാരത്തിനായി അർപ്പിച്ചു.
ശ്രീ മധുരകവിയാഴ്വാർ ശ്രീ നാഥമുനികൾ സമേതം ശ്രീ നമ്മാഴ്വാർ
 • ആഴ്വാന്മാർകളുടെ കാലം കഴിഞ്ഞു ശ്രീ നാഥമുനികൾ ഭഗവദ് സങ്കല്പമായി അവതരിക്കുന്ന കാലം വരെ നാലായിരത്തോളം പാസുരങ്ങളും പ്രസിദ്ധമില്ലാതെ പോയിരുന്നു.
 • ശ്രീ നാഥമുനികളാണ്, ഒരുപാട് ശ്രമിച്ച്,
  • ആഴ്വാർ തിരുനഗറി ക്ഷേത്രത്തിൽ പോയി,
  • അവിടെ മധുരകവിയാഴ്വാരെ ധ്യാനിച്ചു അവരുടെ അനുഗ്രഹം നേടി,
  • സാക്ഷാൽ നമ്മാഴ്വാരെയും ദർശിച്ച്,
 • നാലായിരത്തോളം പാസുരങ്ങളെയും, അവയുടെ സാരം, പൊരുൾ, താൽപ്പര്യം എന്നിവയോടെ സഫലമായി ഏറ്റ് വാങ്ങിയത്.
 • കൂടാതെ, ഈ പാസുരങ്ങളെ ക്രമമായി പിരിച്ചും, പാട്ടായി ശിഷ്യന്മാർക്കു പഠിപ്പിച്ചും ലോകപ്രസിദ്ധമാക്കി.
 • ശ്രീവൈഷ്ണവരുടെ നിത്യ കർമങ്ങളിൽ ഒന്നായി കൂട്ടിച്ചേർത്തു.
 • ശ്രീ മധുരകവിയാഴ്വാർക്കു നന്ദിപരമായി, അവർ അരുളിയ “കണ്ണിനുണ്ചിറുത്താമ്പു” എന്നു തുടങ്ങും നമ്മാഴ്വാർ സ്തുതിയെ നാലായിര ദിവ്യ പ്രബന്ധത്തിലും ഉൾപ്പെടുത്തി.
ശ്രീ രാമാനുജർ
 • ഈ പദ്ധതി പൂർവാചാര്യന്മാർ, അതിലും പ്രത്യേകിച്ചും ശ്രീ ആളവന്താർ, തിരുമനസ്സു പോലെ, ഗുരു പരമ്പരയിൽ ആദിശേഷാംശമായി അവതരിച്ച ശ്രീരാമാനുജർക്ക് പൊന്നുപോലെ വന്നു ചേർന്നു.
 • ജന സമൂഹം മുഴുവനും ഈ സദാചാരങ്ങളെ അനുഭവിക്കണമെന്ന ഒറ്റ ലക്ഷ്യം കൊണ്ട്, ഇഷ്ടം ഉള്ളവർക്ക് ഒക്കെ പറഞ്ഞു പഠിപ്പിക്കാൻ ശ്രീ രാമാനുജർ നിർദ്ദേശിച്ചു.
 • എംബെരുമാനാർ(രാമാനുജ) ദർശനമെന്നു ഇതിന് ശ്രീനംപെരുമാൾ(ഭഗവാൻ രംഗനാഥൻ) തന്നെ പേര് നൽകി.
 • ഈ അതിശ്രഷ്ഠമായ സാധന കാരണം, തിരുവരംഗത്ത്(ശ്രീ രംഗം) അമുതനാർ ശ്രീ രാമാനുജരെ കീർത്തിച്ചു രചിച്ച രാമാനുജ നൂറ്റന്താദിയെ, പ്രപന്നരുടെ ഗായത്രിയെന്നു കരുതി, നാലായിര ദിവ്യ പ്രബന്ധത്തിൽ കൂട്ടിച്ചേർത്തു.
 • രാമാനുജ നൂറ്റന്താദി ഘോഷ്‌ടിയായി പാരായണം ചെയ്യുന്നത് കേട്ട് ആർക്കും കൂടെ പാടാൻ തോന്നിയിലെങ്കിലാണ് അതിശയം.
ശ്രീ നമ്പിള്ള കാലക്ഷേപ ഘോഷ്‌ടി
 • എംബെരുമാനാരേ തുടർന്നു എംബാർ, ഭട്ടർ, നംജീയർ വഴിയായി നംപിള്ള എന്ന മഹാചാര്യൻ അവതരിച്ചു.
 • ജീവിതം മുഴുവനും ശ്രീരംഗവാസിയായിരുന്നു ശ്രീവൈഷ്ണവ സമ്പ്രദായത്തെ അദ്ദേഹം പോഷിപ്പിച്ചു.
 • ഇവരുടെ വ്യാഖ്യാന നയവും, അതിലുണ്ടായിരുന്ന അർത്ഥ പുഷ്ടിയും, രസവും കാരണം നാലായിര ദിവ്യ പ്രബന്ധങ്ങൾക്കും, അവയുടെ വ്യാഖ്യാനങ്ങൾക്കും, പ്രാമുഖ്യം ഉണ്ടായി.
 • ഇദ്യേഹത്തിന്റെ ശിഷ്യന്മാർ ശ്രീവൈഷ്ണവ സാഹിത്യത്തിന് ഒരുപാട് സേവനങ്ങൾ ചെയ്തു:
  • ശ്രീ പെരിയവാച്ചാൻ പിള്ള നാലായിരത്തോളം പാസുരങ്ങൾക്കും വ്യാഖ്യാനം എഴുതി.
  • പരോപകാരതത്പരൻ ശ്രീ വടക്കുത്തിരുവീതിപ്പിള്ള ശ്രീ നംപിള്ളയുടെ ഉപന്യാസങ്ങളെ(പ്രഭാഷണങ്ങൾ)യൊക്കെ രേഖപ്പെടുത്തി, ഇന്നും നാമേവരും ഈട് മുപ്പത്താറായിരം എന്ന് ഇതിന് പേര് പറയുന്നു.
പിള്ള ലോകാചാര്യർ കാലക്ഷേപ ഘോഷ്‌ടി
 • വടക്കുത്തിരുവീതിപ്പിള്ളയുടെ മൂത്ത മകനാണ് ശ്രീ നമ്പിള്ളയെ അടുത്തു വന്ന ശ്രീ പിള്ളലോകാചാര്യർ.
 • ഇവരും ഇളയ മകൻ അഴകിയ മണവാളപ്പെരുമാൾ നായനാരും, ശ്രീ നംപിള്ളയുടെ എല്ലാ ഉപദേശങ്ങളെയും തങ്ങളുടെ സ്കന്ധങ്ങളില് ശ്രീവൈഷ്ണവ സമ്പ്രദായത്തെ സംശയാസ്പദമായി തെളിയിച്ചു തഴപ്പിച്ചു.
 • ശ്രീ പിള്ളലോകാചാര്യർ പതിനെട്ടു ഗ്രന്ഥങ്ങളെഴുതി. വേദം വേദാന്തം നാലായിരം എല്ലാത്തിനും ഉൾപ്പെടെ അഞ്ചു മുഖ്യ തത്വങ്ങളെയും മൂന്നു അത്യാവശ്യ രഹസ്യങ്ങളേയും പരസ്യമായും വിശദമായും ഈ പതിനെട്ടു രഹസ്യ ഗ്രന്ഥങ്ങളിൽ കാണാം.
മാമുനികൾ കാലക്ഷേപ ഘോഷ്‌ടി – സ്വയം ശ്രീരംഗനാഥൻ ഉണ്ണികണ്ണനായി “ശ്രീശൈലേശ ദയാപാത്രം…” ചൊല്ലി ആചാര്യനെ നമിക്കുന്നു
 • ഇങ്ങിനെ തുടർന്ന ഓരാണ്വഴി പരംപരയില് അവസാനമായി ശ്രീരാമാനുജർ തന്നേ ശ്രീ മണവാള മാമുനികളായി അവതരിച്ചു:
  • തന്റെ അച്ഛനിൽ നിന്നും ആചാര്യനായ തിരുവായ്മൊഴിപ്പിള്ളയിൽ നിന്നും വേദം വേദാന്തം ദിവ്യ പ്രബന്ധങ്ങൾ രഹസ്യാർത്ഥങ്ങൾ എല്ലാം പഠിച്ചു.
  • ആചാര്യ നിയമനം പോലേ ശ്രീരംഗവാസിയായി സമ്പ്രദായ സംരക്ഷണയിലായി.
  • ഓലയിലുള്ള രേഖകൾ വായിച്ചു പഠിച്ചു, പിൻവരുന്നവർക്കായി വീണ്ടും പനയോലയിലുമാക്കി സൂക്ഷിച്ചു.
  • ഇതിനിടയ്ക്കു ദിവ്യ ക്ഷേത്ര ദർശനവും സന്നിധി കൈങ്കര്യ കര്മങ്ങളെ ക്രമീകരിക്കുകയും ചെയ്യുമായിരുന്നു.
 • ശ്രീരംഗത്ത് തുടർച്ചയായി ഒരു കൊല്ലം തിരുവായ്മൊഴി പ്രഭാഷണം ചെയ്തു.
  • ഇത് കേട്ട സ്വയം ശ്രീരംഗനാഥൻ മാമുനികളെ ആചാര്യനായി പ്രാപിച്ചു “ശ്രീശൈലേശ ദയാപാത്രം…” എന്ന ധ്യാന ശ്ലോകം (തനിയൻ) സമർപ്പിച്ചു.
  • കൂടാതെ “ശ്രീശൈലേശ ദയാപാത്രം…” ചൊല്ലിത്തന്നെ ദിവ്യപ്രബന്ധ പാരായണം തുടങ്ങണമെന്നും എല്ലാ ക്ഷേത്രങ്ങൾക്കും ശ്രീരംഗനാഥൻ തന്നേ നിർദേശിച്ചു.
  • ഇങ്ങനെയൊരു പ്രത്യേക ഗൗരവം മാമുനികൾക്കു മാത്രമേയുള്ളു.
 • ഇതിന് പിന്നെ വന്ന ആചാര്യന്മാരും ദിവ്യ പ്രബന്ധങ്ങളേ പഠിച്ചു അതിൽ പറഞ്ഞപോലെ ഇതാ ഇന്നു വരെ ജീവിക്കുന്നു.
 • ചേതനർ(ജീവാത്മ) ഉജ്ജീവനമാണു എംബെരുമാന്(ഭഗവാന്) ഹിതം.
 • ആ ഉജ്ജീവനത്തിന് ഏർപ്പെട്ട ദിവ്യ പ്രബന്ധത്തെ നമ്മുടെ പൂർവ്വർ പലവിധമായും രക്ഷിച്ചു.
 • ഇങ്ങനെ അഹൈതുകമായ (ഒരു കാരണവുമില്ലാത്ത) എംബെരുമാന്റെ സ്വാഭാവിക കരുണയാൽ കിട്ടിയ ദിവ്യ പ്രബന്ധങ്ങളെ നമ്മൾ –
  • പഠിച്ചു,
  • അവയുടെ അർത്ഥങ്ങളെ അധ്യാപകർ മുഖേന ഗ്രഹിച്ചു,
  • ജീവിത ശൈലിയും അതെപ്പോലെ മാറ്റണം.

ദിവ്യ പ്രബന്ധങ്ങളുടെ താൾ തങ്ങളുടെ ഭാഷയിൽത്തന്നെ അറിയാൻ ഇവിടേ നോക്കുക – http://divyaprabandham.koyil.org.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം:  http://ponnadi.blogspot.com/2015/12/simple-guide-to-srivaishnavam-dhivya-prabandham-dhesam.html

പ്രമേയം (ലക്ഷ്യം) – http://koyil.org പ്രമാണം (വേദം) – http://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ഗുരു പരമ്പര

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< ആചാര്യ ശിഷ്യ സംബന്ധം

ഗജേന്ദ്രൻ എന്ന ആന, ഗുഹൻ എന്ന വേട്ടക്കാരൻ, ശബരി എന്ന താഴ്ന്ന കുലത്തില്‍പ്പെട്ട മുത്തശ്ശി, അക്രൂരർ എന്ന യാദവ വയസ്സൻ, ത്രിവക്രാ എന്ന മുതുക് വളഞ്ഞ പെണ്ണ്, മാല കെട്ടുന്ന മാലാകാരർ എന്നിങ്ങനെ ഏവർക്കും സ്വയം നേരിൽക്കണ്ട് ശ്രീഭഗവാന്‍ കടാക്ഷിച്ചു. എന്നിട്ടു നമുക്കു മാത്രം എന്തിനാണ് ആചാര്യന്റെ സഹായം? എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവാം.

സ്വന്തമായി ഏതുമിലാത്ത എല്ലാ ജീവാത്മാക്കൾക്കും ഹിതം ചെയ്യുന്ന തന്റെ കാരുണ്യസ്വാഭാവത്താല്‍, അവരുടെ കർമങ്ങൾക്കു തക്കതായ ഫലമാണ് ഭഗവാന്‍ നല്കാന്‍ ആഗ്രഹിക്കുന്നത്. അതു കൊണ്ട് ഇവിടെയാണ് ഒരു ആചാര്യന്റെ സഹായത്തിന്റെ ആവശ്യം നമുക്ക് മനസ്സിലാക്കാവുന്നത്. സ്വന്തം നിലയ്ക്ക് നമുക്ക് എത്ര കണ്ട് ഉയരാനാകും? ആചാര്യനും ഭഗവാന്റെ നേരിട്ടുള്ള കൃപാദാനമാണ്. തൈലധാരയെപ്പോലെ ഒഴുകുന്ന കരുണയാൽ, ജീവാത്മാക്കള്‍ക്ക് ഉയര്‍ന്ന് വരാന്‍ പല അവസരങ്ങള്‍ കൊടുക്കുന്നതും, ഒരു സദാചാര്യനേ നല്കുന്നതും, ജീവാത്മാക്കളെ ഐഹിക മോഹങ്ങളിൽ നിന്നും വിടുവിക്കുന്നതും എല്ലാം ഭഗവാന്‍ തന്നെയാണ്!. ഭഗവാനേയും, അവിടുത്തെ ദയയെയും മാത്രം ആശ്രയിക്കുവാന്‍ പഠിപ്പിക്കുന്നത് ആചാര്യൻ ആണ്. മാതാവായ ശ്രീലക്ഷ്മിദേവിയെപ്പോലെ, ആചാര്യനും തന്റെ ശിഷ്യൻ ലോക വ്യവഹാരങ്ങളിൽ നിന്നു നീങ്ങി ഭഗവദ് കരുണ മാത്രം ആശ്രയിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു.

കർമ്മങ്ങൾക്ക് തക്കതായ ഫലത്തെയാണ് ഭഗവാന്‍ അനുഗ്രഹിച്ച് നല്കുന്നത്, മുമ്പ് പറഞ്ഞ ഭക്തരുടെ കര്‍മ നിലവാരം നമുക്കുണ്ടോ? അതിനാല്‍ ശ്രേഷ്ഠ ഭക്തനായ ആചാര്യൻ ശിഷ്യന് വേണ്ടി ശുപാർശ ചെയ്തു് മോക്ഷം വാങ്ങിത്തരുന്നു എന്ന് നാം വിശ്വസിക്കുന്നു, ആചാര്യന്‍ അദ്ദേഹത്തിന്റെ ആചാര്യന്‍ ഇങ്ങനെ പോയി മഹാന്മാരായ ഭക്തന്മാരില്‍ ആ ശൃംഖല എത്തിനില്‍ക്കുന്നു. കൈയെപ്പിടിച്ചു കാര്യം സാധിക്കുന്നത് പോലെയാണു ഭഗവാന്റെ സമീപം നേരിട്ടു പോകുന്നതു്. ആചാര്യന്‍ മുഖേന മോക്ഷം പ്രാപിക്കുന്നതു കാലു പിടിച്ചു കാര്യം സാധിക്കുന്നത് പോലെയുമാണു് എന്ന് പറയാം. ലൗകികരായ നമുക്ക് നേരിട്ടു സായൂജ്യം ലഭിക്കുന്നതില്‍ കൂടുതൽ ആചാര്യന്‍ മുഖേന മോക്ഷം ലഭിക്കാനാണ് സാധ്യത എന്നാണ് പൂര്‍‍വ്വാചാര്യന്മാരുടെ വചനം. നേരിട്ടുള്ള മോക്ഷ സാധ്യത ഇവിടെ ഇല്ലാതാകുന്നുമില്ലല്ലോ. ഭക്തന്മാരുടെ ദാസനായ ഭഗവാന് അവിടുത്തെ ഭക്തരെ ആശ്രയിച്ചവരെ കൈവിടാനാകുമോ.

ഉദ്ധാരക ആചാര്യൻ ഉടയവർ

ആചാര്യന്മാരെകുറിച്ചു പറയുമ്പോൾ നമ്മുടെ പൂർവാചാര്യ ഗുരു പരമ്പരയെ ഓർക്കാതെ വഴിയില്ലാ. അവരുടെ മാർഗ്ഗ ദർശനം ഇല്ലാത്തെ ഇത്തരയും ശ്രീവൈഷ്ണവർ ഇന്നുണ്ടാകുവോ?

ശ്രീവൈഷ്ണവ സനാതന ധർമ്മം കാലാകാലമായി തുടരുന്നുണ്ട്. പൂര്‍വ്വികരായ വേദകാല ഋഷിമാരില്‍ തുടങ്ങിയ ഭക്ത പരമ്പരയാണ് ഇത്. പിന്നീട് ദ്വാപര യുഗത്തിന് ഒടുവിൽ ദക്ഷിണ ഭാരത നദി തീരങ്ങളിൽ ആഴ്‌വാന്മാർ എന്ന ഭക്ത വൈഷ്ണവര്‍ അവതരിച്ചു. ഇവരൊക്കെ അവതരിച്ചു് എംബെരുമാന്റെ(ശ്രീമന്നാരായണന്റെ) ഗുണകീർത്തനം ചെയ്യമെന്നു ശ്രീ വ്യാസ മഹർഷി ശ്രീമദ് ഭാഗവതത്തിൽ സ്പഷ്ടമായിപ്പറഞ്ഞിട്ടുമുണ്ട്. പൊയ്കയാഴ്വാർ, ഭൂതത്തതാഴ്വാർ, പേയാഴ്വാർ, തൃമഴിസൈയാഴ്വാർ, കുലശേഖരാഴ്വാർ, പെരിയാഴ്വാർ, തൊണ്ടരടിപ്പൊടിയാഴ്വാർ, തൃപ്പാണാഴ്വാർ, തൃമങ്ങയാഴ്വാർ, ആണ്ടാൽ, മധുരകവിയാഴ്വാർ എന്നീ പന്ത്രണ്ടു ആഴ്വാമ്മാരും വിശാലമായ ദ്രാവിഡ ദേശത്ത് അവതരിച്ചു. ദൈവ സങ്കല്പം പോലെ നാലായിരം പാസുരങ്ങളെ ഇവര്‍ പാടി, മൂന്നു തത്ത്വങ്ങളെ നിർണയിച്ചു. നമുക്കു അഞ്ചു മുഖ്യമായ ആർത്തങ്ങളെ അരുളി. പരജ്ഞാന പരമ ഭക്തി വഴിയില്‍ കാണിച്ചു. വേദങ്ങളുടെ സാരം നാലായിര ദിവ്യ പ്രബന്ധങ്ങൾ. നാലായിരത്തിന്റെ സാരം അതിൽ ഒടുവിലത്തെ ആയിരമായ തിരുവായ്മൊഴി.

ആഴ്‌വാന്മാരുടെ വഴിയിൽ തുടർന്നു പ്രവർത്തിച്ചവരാണ് ആചാര്യന്മാർ. ശ്രീമൻ നാഥമുനികൾ, ഉയക്കൊണ്ടാർ, മണക്കാൾ നംബി, ആളവന്താർ, പെരിയ നംബികൾ, പെരിയ തിരുമല നംബികൾ, തിരുക്കോട്ടിയൂർ നംബികൾ, തിരുമാലയാണ്ടാൻ, ആഴ്വാർ തിരുവരംഗപ്പെരുമാൾ ആരയർ, എംബെരുമാനാർ, എംബാർ, ആഴ്വാൻ, മുദലിയാണ്ടാൻ, അരുളാളപ്പെരുമാൾ എംബെരുമാനാർ, അനന്താഴ്വാൻ, തിരുക്കുരുകൈപ്പിരാൻ പിള്ളാൻ, എങ്ങളാഴ്വാൻ, നടാതൂരമ്മാൾ, ബട്ടർ, നംജീയർ, നംപിള്ള, വടക്കുത്തിരുവീതിപ്പിള്ള, പെരിയവാച്ചാൻ പിള്ള, പിള്ള ലോകചര്യർ, അഴകിയ മണവാളപ്പെരുമാൾ നായനാർ, കൂര കുലോത്തമ ദാസർ, തിരുവായ്മൊഴിപ്പിള്ള, വേദാന്താചാര്യർ, മണവാളമാമുനികൾ എന്നു ഇങ്ങനെ ഇടയേ വിട്ടുപ്പോകാതെ വേരോ അതിരോ ഇല്ലാത്ത ആചാര്യ പരമ്പര നാലായിരത്തോളം പ്രബന്ധങ്ങളുടെ ആർത്ഥത്തെ നമുക്കു ഉപദേശിക്കുന്നു.

ഈ ആചാര്യന്മാർ ആഴ്വാന്മാരുടെ കവിതകളെ (പാസുരങ്ങളേ) തെളിവായും വിശതമായും വ്യാഖ്യാനിച്ചിട്ടുണ്ട്. നമ്മള്‍ ഇവ പഠിക്കുന്നതിനും ഭഗവദ് വിഷയത്തെ സ്ഥിരമായി ഓർക്കാനുമായി അവര്‍ നല്കിയ വൻ സ്വത്താണ് ഈ വ്യാഖ്യാനങ്ങൾ. പരമ കാരുണികനായ ഭഗവാൻ ഈ ആചാര്യ ഉപദേശങ്ങൾ വഴിയേ അർത്ഥ വിശേഷങ്ങളെ നമുക്കു വ്യക്തമാക്കി.

പൂർവാചാര്യ വ്യാഖ്യാനങ്ങൾ കാരണം ആഴ്വാർ പാട്ടുകളെ നാം മനസ്സിലാക്കുന്നു. ഇല്ലെങ്കിൽ അജ്ഞാനം കൊണ്ട് വീണേ പോയിരുന്നു. എന്നു മണവാളമാമുനികൾ ഉപദേശരത്നമാലയിൽ പറയുന്നു. ഈ പാടുകളുടെ അർത്ഥം മനസ്സിലാക്കിയതിനാലല്ലേ ഇവകളെ നിത്യം ചൊല്ലണമെന്നു പൂർവികർ നിശ്ചയിച്ച് ഉപദേശിച്ചത്?

തൃപ്പാവൈ ലോകപ്രസിദ്ധമല്ലേ? മാർകഴി എന്ന ധനുർ മാസത്തില് രാവിലെ തന്നെ കൊച്ചു കുട്ടികളടക്കം തൃപ്പാവ ഘോഷ്‌ടിയായി പാരായണം ചെയ്യുന്നുണ്ടല്ലോ? ഇപ്പോഴും വെള്ളിയാഴ്ച്ചകളില്‍ തിരുവല്ലിക്കേണി ക്ഷേത്രത്തിലെ തിരുമങ്ങയാഴ്വാരുടെ ചെറിയ തിരുമടൽ ഘോഷ്‌ടി പാരായണം കാണുന്നില്ലേ? അഞ്ചു ആറു വയസ്സു പോലും തികയാത്ത കുട്ടികൾ പോലും മനസ്സു കൊണ്ട് ഭഗവാന്റെ ഗുണങ്ങളെ ആഴ്വാർ പാട്ടുകളിലൂടെ വാതുറന്നു പാടുന്നു. ഇതൊക്കെ നമ്മുടെ ഗുരു പരമ്പര മഹിമയുടെ ദൃഷ്ടാന്തമാണ്.

ഉപദേശ രത്ന മാലയില് മൂന്നാമത്തെ രത്നം
ആഴ്‌വാന്മാർ വാഴ്ന്നാലും! ദിവ്യ പ്രബന്ധങ്ങൾ വാഴ്ന്നാലും! 
താഴ്വൊന്നുമില്ലാത്ത പൂര്‍വന്മാർ വാഴ്ന്നാലും! ലോകോന്നതിയ്ക്കായവർ
വ്യാഖ്യാനങ്ങളും വേദങ്ങളെക്കൂടി വാഴ്ന്നാലും!

പൂര്‍വ്വർകളെ(പൂര്‍വ്വികരായ ശ്രീവൈഷ്ണവ ശ്രേഷ്ഠരെ )ക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കായി http://acharyas.koyil.org/

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/simple-guide-to-srivaishnavam-guru-paramparai.html

പ്രമേയം (ലക്ഷ്യം) – http://koyil.org പ്രമാണം (വേദം) – http://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ആചാര്യ ശിഷ്യ സംബന്ധം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< പഞ്ച സംസ്കാരം

പഞ്ച സംസ്കാരം കഴിഞ്ഞു. ശിഷ്യനായി നമ്മുടെ കടമകളേതാണ്? ആചാര്യൻ നമ്മളുവായി എങ്ങിനെ പെരുമാറും? ആചാര്യ ശിഷ്യ സംബന്ധത്തെക്കുറിച്ചു നമ്മുടെ പൂരുവർകൾ തിരുമനസ്സു അറിയാം.

ശാസ്ത്രങ്ങളെ നന്നായി പഠിച്ചു, അതേ പ്രകാരം പ്രവർത്തിച്ചു, ഉപദേശിക്കുന്നവരാണ്, ആചാര്യൻ. മഹാ സന്യാസിയായാലും ശ്രീമന്നാരായണന്റെ പരത്വം സമ്മതിക്കാത്തവരെ ശാസ്ത്രങ്ങൾ അങ്ങിനെ കണക്കാക്കുന്നില്ല. ആചാര്യൻ ശ്രീവൈഷ്ണവനാകേണ്ടതു വളരെ മുഖ്യമാണ്. അതായതു, ശ്രീമന്നാരായണനെ പരംപൊരുളായി ഏറ്റ് അവിടുത്തെ തിരുമനസ്സു കുളിരെ ആചാര്യൻ ജീവിക്കുന്നത് പ്രധാനം.

പഞ്ച സംസ്കാര സമയത്തു തിരുമന്ത്രം, ദ്വയം, ചരമ ശ്ലോകങ്ങളെ ഉപദേശിക്കുന്നവരെ ആചാര്യൻ എന്ന് പൂർവന്മാർ പറയുന്നു. ശിക്ഷ ഏൽക്കുന്നവൻ ശിഷ്യൻ. ശിക്ഷ എന്നാൽ പാഠം, തിരുത്തൽ. നമ്മുടെ തെറ്റ്‌കളെ, കുറവുകളെ മാറ്റി ആചാര്യൻ കാട്ടിയ വഴിയിൽ ജീവിക്കുന്നതാണു തിരുത്തൽ.

ഉടയവർ – കൂരത്താഴ്വാൻ
ആദർശ ആചാര്യനും ശിഷ്യനും

ആചാര്യ ശിഷ്യ സംബന്ധത്തെ കുറിച്ചു വിപുലമായി ആരായുകയായി നമ്മുടെ പൂർവ്വന്മാർ, ഒടുവിൽ അച്ഛനും മകനും പോലായ ബന്ധം എന്നു തെളിഞ്ഞു. പുത്രൻ പിതാവിനെ അനുസരിക്കുന്നതു പോലെ ശിഷ്യൻ ആചാര്യനെ അനുസരിക്കേണ്ടതാണു.

ഭഗവദ്ഗീത നാലാം അദ്ധ്യായം മുപ്പത്തിനാലാം ശ്ലോകത്തില് ശ്രീകൃഷ്ണൻ “ജ്ഞാന ഉപദേശങ്ങൾ ലഭ്യമാക്കാൻ തത്ത്വ ദർശികളായ ആചാര്യരേ നീ കണ്ടെത്തി, അവരെ വന്ദിച്ചു, അവരെ സേവിച്ചു, അവരിടത്തിൽ ജ്ഞാനം ചോദിച്ചു നേടണം” എന്നു ഉപദേശിച്ചു.

ശിഷ്യന് ആവശ്യമായ ഗുണങ്ങൾ

 • പിള്ളലോകാചാര്യർ പറഞ്ഞു:
  • എംബെരുമാനും ആചാര്യനും അല്ലാത്ത വേറേ ഐശ്വര്യ ആത്മാനുഭവങ്ങളെ വിട്ടൊഴിക്കുക.
  • ആചാര്യന് എപ്പോഴും ഏതു സേവയും ചെയ്യാൻ തയ്യാറായിരിക്കുക.
  • ഐഹിക ഐശ്വര്യാദികളെ അമിതമായി സഹിക്കാനാവില്ലാ.
  • ഭഗവദ് വിഷയ, ആചാര്യ സേവനങ്ങളിൽ മാത്രം ഉത്സാഹമായിരിക്കുക.
  • ഭഗവദ് ഭാഗവത വിഷയങ്ങളെ പഠിക്കുംപോൾ അസൂയപ്പെടാതിരിക്കുക.
 • സ്വയം അന്തിമക്രിയയ്ക്കുള്ള സ്വത്തൊഴിച്ചു എല്ലാത്തെയും ആചാര്യൻ്റേതായി കരുതുക.
 • “മാതാ പിതാ” എന്ന ശ്ലോകത്തിൽ ആളവന്താർ – “എൻ്റെ വംശത്തിനു എക്കാലത്തും സമാനരില്ലാത്ത അമ്മയും അച്ഛനും വീട്ടമ്മയായും ധനമായും മക്കളായും പിന്നും ഒരുപാടു ഐശ്വര്യങ്ങളുമായ ഞങ്ങളുടെ കാർണവരായും ഉള്ള ആ മഹാ മഹിമനായ മകിഴ മാല ചൂടുന്ന മാറൻ തൃപ്പാദങ്ങളെ വന്ദിക്കുന്നു” – എന്നു പറഞ്ഞത് പോലെ, ആചാര്യനേ സർവവും എന്നു കരുതിയിരിക്കുക.
 • ആചാര്യന്റെ ദേഹ സുഖം ശ്രദ്ധിക്കുക.
 • ഈലോകത്തുള്ളത് വരെ ആചാര്യനെ വിട്ടകലാതിരിക്കുക എന്നു ശ്രീ മണവാള മാമുനികൾ ഉപദേശിച്ചു.
 • ആചാര്യൻ സന്നിധിയിൽ ആചാര്യനെ കീർത്തിച്ചു, സദാ നന്ദിയോടിരിക്കുക.
 • ആചാര്യൻ്റെ ദേഹ രക്ഷണം മാത്രമാണ് ശിഷ്യൻ്റെ ചുമതല. ആത്മരക്ഷണം അല്ലാ. അതുകൊണ്ട് ആചാര്യ ഗുണങ്ങളേയോ കൃത്യങ്ങളേയോ ഓർക്കാപ്പുറത്തു പോലും വിമർശിക്കരുത്.
 • ഒരു മാതൃകാ ശിഷ്യനാവുന്നതു അത്ര എളുപ്പമല്ല. അതുകൊണ്ടാണു സ്വയം ശ്രീമന്നാരായണൻ തന്നെ നരൻ എന്ന ശിഷ്യനായി അവതരിച്ചു അനുഷ്ഠാന പൂർവം നമുക്കു ഒരു മാതൃകയായത്.

സദാചാര്യ ഗുണങ്ങൾ

 • ആചാര്യന്മാർ, ശ്രീ മഹാലക്ഷ്മി പിരാട്ടിയെപ്പോൽ തന്നെ, ജീവന്മാർക്കായി എംബെരുമാനോട് ശുപാർശ ചെയ്യുന്നു.
 • ശ്രീമഹാലക്ഷ്മീയെപ്പോലേ എംബെരുമാനെ മാത്രം ഗതിയായ്ക്കരുതിയിരിക്കുന്നു (അന്നന്യഗതിത്വം). എംബെരുമാനെ മാത്രം അടിപണിയും (ശേഷഭൂതന്മാർ). എംബെരുമാൻ തന്നെ ഉപായമെന്നു ഉറച്ചും, അവിടുത്തെ പ്രസന്ന വദനം തന്നെ ലക്ഷ്യമാക്കിയുമിരിക്കുക.
 • ശിഷ്യർക്കു പതിവായി ഭഗവാനെ ആരാധിക്കാൻ പഠിപ്പിക്കുന്ന, സർവം കൃഷ്ണമയമെന്നു ബോദ്ധ്യപ്പെടുത്തുന്ന കരുണാമൂർത്തിയാണ്.
 • ശിഷ്യൻ്റെ ആത്മ ഉജ്ജീവനത്തെ കരുതിയിരിക്കുക – മണവാള മാമുനികൾ വാക്ക്.
 • തന്നെക്കുറിച്ചും, ശിഷ്യനെക്കുറിച്ചും, ഫലം എന്താണെന്നും ആചാര്യന്മാർക്കു വ്യക്തമാണു – പിള്ളലോകാചാര്യർ വാക്ക്.
 • ആചാര്യൻ –
  • തൻ്റെ ആചാര്യനെത്തന്നെ ആചാര്യനായി ഭാവിക്കുന്നു. സ്വയം തന്നെയല്ല.
  • ശിഷ്യനെ തൻ്റെ ആചാര്യൻ്റെ ശിഷ്യനായി കാണും. തൻ്റെ ശിഷ്യനായിട്ടല്ല.
  • എപ്പോഴും, എവിടേയും എംബെരുമാനെ തൊഴുകയെന്നു ശിഷ്യന്മാരെ പഠിപ്പിക്കും.
 • ഉജ്ജീവിക്കാനായി,ആത്മീയോന്നതിക്കായി, തന്റെയടുത്തു വന്നു ചേർന്നവരെ, വേറേ ഗുണ ദോഷങളൊന്നും നോക്കാതെ ആചാര്യന്മാർ വളരെ ബഹുമാനത്തോടെ പരിഗണിക്കുന്നുവെന്ന് പ്രത്യക്ഷമായി നമ്മൾ കാണുന്നു. ഇതു തന്നേയാണ് വാർത്താമാലയിലും പറഞ്ഞിട്ടുള്ളത്.
 • സ്വയം ശ്രീരംഗനാഥൻ തന്നെ ആചാര്യനാകാൻ ഇഷ്ടപ്പെട്ടു. എന്നിട്ട് ആചാര്യ പരമ്പരയിലെ ഒന്നാമത്തെ ഗുരുവായി. കൂടാതെ തനിക്കുമൊരു ആചാര്യൻ വേണമെന്നു ആഗ്രഹിച്ച്, മണവാള മാമുനികളേ ആശ്രയിച്ചു.

അനുവൃത്തിപ്രസന്നാചാര്യൻ:
പണ്ടൊക്കെ, ശിഷ്യരാവാൻ താൽപ്പര്യമുള്ളവർ, ആചാര്യന്റെ ഇല്ലത്തിൽ ചെന്ന്, നമസ്കരിച്ച്, ഒരു കൊല്ലമെങ്കിലും അവരുടെ കൂടെത്തന്നേ താമസിച്ച്, ആചാര്യന് കൈങ്കര്യം(ദാസ്യം) ചെയ്തിരുന്നു. അവരുടെ ജ്ഞാനം, വൈരാഗ്യമെന്നിവകളെ ആചാര്യൻ പരിശോധിച്ച്, ബോധ്യപ്പെട്ടാൽ, അവർക്ക് ജ്ഞാന ശിക്ഷ നൽകി തുടങ്ങും. ഇങ്ങനെ എഴുന്നരുളിയിരുന്ന ആചാര്യരാണ് അനുവൃത്തിപ്രസന്നാചാര്യർ.

കൃപാമാത്രപ്രസന്നാചാര്യൻ:
കാലമിതു കലി കാലമല്ലേ? വിധികൾ ഇത്ര കടുപ്പമായാൽ, ഐഹിക ജീവിതത്തിൽ നിന്നും വൈദീക ജീവിതത്തിലേക്കു മാറാൻ, ജീവന്മാർക്കു വളരെ ബുദ്ധിമുട്ടാവില്ലേ, പിന്നെ അവർക്ക് എങ്ങനെ വിഷ്ണു സായുജ്യം കിട്ടും? ഇങ്ങനെ ഓർത്തു കൊണ്ട്, ശ്രീ രാമാനുജർ, ശിഷ്യനാവാൻ ഇഷ്ടം പ്രദാനം. യോഗ്യതയല്ലാ, എന്നു മാറ്റി. ഇതിനെ മണാവാള മാമുനികൾ, ഉപദേശരത്നമാലയിലും, “ഓരാണ്വഴിയായി പൂർവ്വരുപദേശിച്ചു. ഗമ്ഭീരരായ യതിരാജർ, കാരുണ്യം കൈക്കൊണ്ടു, ഈ ഭൂലോകത്ത് ഭഗവാനെ അറിയാൻ ഇഷ്ടമുള്ളവർക്കെല്ലാം, ആചാര്യന്മാരേ! ഉപദേശിക്കു! എന്നു പറഞ്ഞു പുതിയ വിധിയുണ്ടാക്കി” -എന്ന് അദ്ഭുത സുന്ദരമായിപ്പാടി.

ഉദ്ധാരക ആചര്യൻ:
നായനാരാച്ചാൻ പിള്ള ചരമോപായ നിർണയം എന്ന ഗ്രന്ഥത്തിൽ പറഞ്ഞതു:

തന്നെ ശരണം പ്രാപിച്ച ശിഷ്യരെ സംസാര സാഗരത്തിൽനിന്നും പരമപദത്തിൽ കൈപിടിച്ചുയർത്തി കരകേറ്റുന്നവരാണ് ഉദ്ധാരക ആചാര്യർ.

എംബെരുമാൻ (ശ്രീനാരായണൻ), നമ്മാഴ്വാർ(ശഠകോപമുനി) പിന്നെ എംബെരുമാനാർ (ശ്രീരാമാനുജർ) ഇവർ മൂന്നു പേരും ഉദ്ധാരകാചാര്യന്മാരാണ്. വര വര മുനി ശതകം എന്ന ഗ്രന്ഥത്തിൽ മണവാള മാമുനികളേയും നാലാമതായി എരുംബിയപ്പർ കൂട്ടിചേർത്തിട്ടുണ്ട്.

പെരിയ പെരുമാൾ, ശ്രീരംഗം

സർവജ്ഞനും, സർവശക്തനും, സർവസ്വതന്ത്രനുമായ എംബെരുമാന് തന്നിഷ്ടം പോലേ ആർക്കും മോക്ഷം നൽകാൻ സാധിക്കും.

ശ്രീ നമ്മാഴ്വാർ, ആഴ്വാർ തിരുനഗറി
 • നല്ല തത്വങ്ങളോടെ ഹിതമായി ചേരുന്ന ലക്ഷ്യങ്ങളെ സംസാരികള്ക്കു പഠിപ്പിച്ചു അവരെ നല്ലത് പ്രവർത്തിക്കാൻ ശിക്ഷയും ചെയ്യുന്ന നമ്മാഴ്വാർക്കും മോക്ഷം അനുഗ്രഹിക്കാൻ സാധിക്കും.
 • ശ്രീകൃഷ്ണന് തന്റെ വിരഹ വേദന പറയാൻ ദൂത് പോകുന്ന പക്ഷികൾക്ക് സ്വര്ണലോകവും (പരമപദം എന്ന നിത്യ വിഭൂതി), ഭുവനം മുഴുവനും (ലീലാവിഭൂതി) ഭരിക്കാൻ തരുമെന്നു നായികാ ഭാവനയോടെ പാടി ഈകാര്യം സൂചിപ്പിച്ചു. (“പൊന്നുലക്” എന്നു തുടങ്ങും തിരുവായ്മൊഴി 6-8-1)
എംബെരുമാനാർ, ശ്രീപെരുംബുതൂർ
 • നിത്യ ലീലാ വിഭൂതികൾക്കു ഉടമയായ “ഉടയവർ” എന്ന് ശ്രീരാമാനുജരെ ശ്രീരംഗനാഥനും, ശ്രീവേങ്കടേശ്വരനും വിളിച്ചു.
 • ഈ ലോകത്ത് ഭഗവദ് അനുഭവത്തിൽ മുങ്ങിയിരുന്ന് എല്ലാ ദിവ്യ ദേശത്തേ എംബെരുമാനും 120 കൊല്ലം സേവ ചെയ്തു. അവരുടെ ആജ്ഞ പാലിച്ചു .
 • ക്ഷേത്ര ആരാധനാ ക്രമങ്ങളെ പൂർത്തിയാക്കി എംബെരുമാന്റെ തിരുമനസ്സുപോലെ തന്നെ നടപ്പിലാക്കി.
 • 74 ശ്രീവൈഷ്ണവ സിംഹാസനാധിപതികളെ സ്ഥാപിച്ചു, ആയിരക്കണക്കിന് ശിഷ്യന്മാരേയും കൂട്ടിച്ചേർത്തു ക്ഷേത്ര ആരാധന വിധികളെ സംരക്ഷിച്ചു.
 • എംബെരുമാൻ ശാസ്ത്രങ്ങളെ അനുസരിക്കുന്നു. അതിൽ പറഞ്ഞ പ്രകാരം ഓരോ ജീവർക്കും അവരുടെ ഇഷ്ട / കർമ്മ പ്രകാരം മോക്ഷത്തിലേക്കു അയയ്ക്കുകയോ സംസാരത്തിൽ തന്നെ ഇരുത്തുകയോ ചെയ്യുന്നു.
 • നമ്മാഴ്വാർ പരജ്ഞാനം കിട്ടീട്ടും സ്വയം മോക്ഷത്തിന് പോകാൻ കൊതിച്ച്, ഭഗവദ് അനുഭവത്തിൽ മുങ്ങി, 32 കൊല്ലം മാത്രം ഈലോകത്തു കഴിഞ്ഞ് പരമപദം പോയി.
 • എംബെരുമാനാരോ, തന്റെ നിരവധി കരുണയാൽ, പരജ്ഞാനത്തെ ആഗ്രഹിക്കുന്നവർക്ക്, ആ ആഗ്രഹം മാത്രം അടിസ്ഥാനമാക്കി, പരജ്ഞാനത്തെ ഉപദേശിച്ചു.
 • അതുകൊണ്ട്, ഉദ്ധാരകത്വം എംബെറുമാനാരിടത്തിൽ തന്നേ പൂർത്തിയായും ഉള്ളതെന്നും നായനാരാച്ചാൻ പിള്ള തീരുമാനിച്ചു.

ഉപകാരക ആചാര്യൻ:

 • ഒരു ശിഷ്യനെ ഉദ്ധാരക ആചാര്യന്റെ സമീപം കൊണ്ട് പോകുന്നവർ ഉപകാരക ആചാര്യനാണു.
 • നമ്മുടെ ആചാര്യ പരമ്പര വഴിയായി നമ്മെ എംബെരുമാന്റെ അടുപ്പിച്ചു സംസാരം വിട്ടു പരമപദം പോകാന് ഉപകരിക്കുന്നു.
 • നമ്മുടെ സമ്പ്രദായത്തിൽ ശ്രീരാമാനുജർക്കുള്ള സ്ഥാനം വളരെ പ്രാധാന്യമുള്ളതാണു. എന്നാലും, ഉദ്ധാര- ഉപകാരക ആചാര്യന്മാർ രണ്ടു പേരും നമുക്കു ആവശ്യം ആണ്. ഉദ്ദേശ്യം കാണിച്ചുകൊടുത്തു ഉയർത്തുന്നവർ.

സമാശ്രയണ ആചാര്യൻ – നമുക്കു സമാശ്രയണം ചെയ്യുന്നവരാണ്. ദീക്ഷാ ഗുരു

ജ്ഞാന ആചാര്യൻ – നമുക്ക് ഗ്രന്ഥം കാലക്ഷേപ മുഖേന ജ്ഞാനം പഠിപ്പിക്കുന്നവരാണ്. ശിക്ഷാ ഗുരു

സമാശ്രയണ, ജ്ഞാന ആചാര്യന്മാർ രണ്ടു പേരേയും ഒരുപോലെ ബഹുമാനിക്കുക. ചിലർക്കു രണ്ട് പേരും ഒന്നാവാം. വാസ്തവത്തിൽ നമ്മൾ എല്ലാ ശ്രീവൈഷ്ണവന്മാരേയും നമ്മുടെ ആചാര്യന്മാരായി കരുതി ബഹുമാനിക്കണമെന്നാണ് ശ്രീവചന ഭൂഷണം പറയുന്നത്.

ചുരുക്കത്തിൽ, ശിഷ്യൻ എപ്പോഴും ആചാര്യന്റെ പക്ഷത്തിലാവണം. ആചാര്യന്റെ ഐഹിക ആവശ്യങ്ങളെല്ലാം നോക്കണം. ഇതിനായി എപ്പോഴും ആചാര്യനെ ബന്ധപ്പെട്ടിരുന്നു എന്താണ് വേണ്ടതെന്ന് അറിയണം.

ഉദാഹരണങ്ങൾ: ആചാര്യ ശിഷ്യ സംബന്ധത്തിനു ഉദാഹരണമായി പലതും നമ്മുടെ പൂർവ്വ ചരിത്രത്തിലുണ്ട്. ചിലത് ഇവിടെ എടുത്തു പറയുന്നു:

 • ഉയ്യകൊണ്ടാർ – മണക്കാൾ നംബി – മണക്കാൾ നംബി തന്റെ ആചാര്യൻ തിരുമാളിക ചുറ്റ്‌കാര്യങ്ങൾ എല്ലാം നോക്കിയിരുന്നു. ആചാര്യന്റെ കൊച്ചു മോൾ കടക്കാൻ വേണ്ടി താൻ തന്നെ പാലമായി ഒരു ഓടയിന് കുരുക്കേ കിടന്നു. മോളും അവരുടെ മുതുകില് മണൽ ഒട്ടിയ കാൽ വയ്ച്ചു കടന്നു. അതുകൊണ്ട് അവർക്കു ഉണ്ടായ പേരാണ് മണൽ കാൽ നംബി.
 • മണക്കാൾ നംബി – ആളവന്താർ – പതമണക്കാൾ നംബി പതിവായി തൂതുവളയെന്ന ചീര കൊടുക്കുന്ന വ്യാജത്തില്, ആളവന്താർ പിന്നിൽ ചെന്നു, ഒരു കളി പോലേ നമ്മുടെ സമ്പ്രദായത്തിൽ അവരെ ചേർത്തു.
 • എംബെരുമാനാർ – ആഴ്‌വാൻ – ശിഷ്യന്തന്നെയായാലും എംബെരുമാനാർ ആഴ്വാനെ ബഹുമാനത്തോടെ തന്നെയാണു കണ്ടിരുന്നു. ഒരിക്കിൽ എംബെരുമാനാർ ആഴ്വാനുമായി പിണങ്ങി. “അടിയൻ എംബെരുമാനാർ സ്വത്തു. അവിടത്തെ തൃമനസ്സുപോലെ ഉപയോഗിക്കാം” എന്നു ആഴ്‌വാൻ പറഞ്ഞു.
 • തിരുമല നംബികൾ – എംബാർ – തിരുമല നംബികൾക്കു ദിവസവും ശയനം തയ്യാറാക്കിയ പിന്നെ അതിൽ കിടന്നു പരിശോദിക്കുവായിരുന്നു എംബാർ. ഒരിക്കൽ ഇതേക്കണ്ട ശ്രീരാമാനുജർ ഇതു പാപമല്ലെയോവെന്നു ചോദിച്ചു. ഗുരുതരമായ പാപമെന്നാലും കുഴപ്പമില്ല. ആചാര്യന് നല്ല ഉറക്കം കിട്ടേണ്ട എന്നു മറുപടി പറഞ്ഞു.
 • എംബെരുമാനാർ – ഭട്ടർ – അനന്താഴ്വാൻ – “എന്റെ ശിഷ്യൻ ഭട്ടരെ ജ്ഞാൻ എന്നേ കരുതിയിരിക്കുക” എന്നു തന്റെ മറ്റോ ശിഷ്യനായ അനന്താഴ്വാനിടം ശ്രീരാമാനുജർ പറഞ്ഞു.
 • ഭട്ടർ – നംജീയർ – രണ്ടു പേരും ആചാര്യ ശിഷ്യ മാതൃകയായിരുന്നു. “അടിയന്റെ സന്യാസ ആശ്രമം ആചാര്യ കൈങ്കര്യത്തിന് ഒരു തടസ്സമായാല് അപ്പത്തന്നെ ഈ ത്രിദണ്ഡം വിട്ടേയ്ക്കും” എന്ന് നംജീയർ പറയും.
 • നംജീയർ – നമ്പിള്ള – രണ്ടു പേർക്കുമിടയ്ക്കു നാലായിര ദിവ്യ പ്രബന്ധ പാസുര വ്യാഖ്യാന ബേദങ്ങൾ ഉണ്ടായിട്ടും, ആചാര്യൻ നംജീയർ ശിഷ്യൻ നമ്പിള്ളയുടെ ഉപന്യാസ വ്യാഖ്യാനങ്ങളെ ഉത്സാഹിപ്പിച്ചിരുന്നു.
 • നമ്പിള്ള – പിൻപഴക്കിയ പെരുമാൾ ജീയർ – കാവേരയിൽ നീരാടി തിരികെ വരും ആചാര്യൻ നമ്പിള്ളയെ തുടർന്നു അവരുടെ മുതുകിൽ നീർത്തുള്ളികൾ കാണാൻ തന്നെ പരമപദവും വെറുത്തിരുന്നു.
 • കൂര കുലോത്തമ ദാസർ – തിരുവായ്‌മൊഴിപ്പിള്ള – തിരുവായ്മൊഴിപ്പിള്ളയെ പ്രയാസപ്പെട്ടു സമ്പ്രദായത്തിലേക്കു കൊണ്ടുവന്നു.
 • തിരുവായ്‌മൊഴിപ്പിള്ള – മണവാളമാമുനികൾ – തിരുവായ്‌മൊഴിപ്പിള്ള പറഞ്ഞാപ്പോലേ ശ്രീഭാഷ്യം ഒരു പ്രാവശ്യം മാത്രം വായിച്ച് മിച്ചമുള്ള കാലമെല്ലാം അരുളിച്ചെയൽ വ്യാഖ്യാനങ്ങളിലും രഹസ്യ ഗ്രന്ഥ കാലക്ഷേപത്തിലുമായി കഴിഞ്ഞു.
 • മണവാളമാമുനികൾ – ശ്രീരംഗനാഥൻ – ഒരു കൊല്ലം തന്റെ സാന്നിദ്ധ്യത്തില് മണവാളമാമുനികളുടെ ഈട് കാലക്ഷേപം ഉഭയ നാച്ചിമാർ സഹിതം കേട്ടു, ആചാര്യന് രണ്ടു സംഭാവനകൾ സമർപ്പിച്ചു:
  • ശ്രീശൈലേശ എന്നു തുടങ്ങും തനിയൻ
  • സ്വന്തം പന്നഗ ശയനം
ശ്രീശൈലേശദയാപാത്രം ധീഭക്ത്യാദിഗുണാർണവം |
യതീന്ദ്രപ്രവണം വന്ദേ രമ്യജാമാതരം മുനിം ||
 • മണവാളമാമുനികൾ – പൊന്നടിക്കൽ ജീയർ –  സ്വന്തം ശംഖ ചക്ര ലാഞ്ചനങ്ങളെ കൊടുത്തു, ശിഷ്യർ പൊന്നടിക്കൽ ജീയരേ സ്വന്തം സിംഹാസനത്തിലും ഇരുത്തി, അപ്പാച്ചിയരണ്ണാവിന് സമാശ്രയണം ചെയ്യിപ്പിച്ചു.

ആഴ്വാർ എംപെരുമാനാർ ജീയർ തിരുവടികളേ ശരണം ജീയർ തിരുവടികളേ ശരണം..

(ആഴ്വാർ, എംബെരുമാനാർ ജീയർ തൃപ്പാദങ്ങളെ കൂപ്പുന്നു.)

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/simple-guide-to-srivaishnavam-acharya-sishya.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

 

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – പഞ്ച സംസ്കാരം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< ആമുഖം

ശ്രീ പെരിയ നംബികൾ ശ്രീ രാമാനുജർക്കു പഞ്ച സംസ്കാരം ചെയ്യുന്നു

 

നമ്മള്‍ എങ്ങനെ ശ്രീ വൈഷ്ണവരാകാം?

നാം എങ്ങനെ ശ്രീ വൈഷ്ണവരാകും?

അതിനുള്ള ക്രമമാണു പഞ്ച സംസ്കാരം. ഭാഷ, ജാതി, വർഗ്ഗം, ഗോത്രം, ദേശം ഇങ്ങനെ ഒരു വ്യത്യാസവുമില്ലാതെ ആരായാലും ഈക്രമം പൂർത്തിയാക്കി ശ്രീവൈഷ്ണവ സമ്പ്രദായം സ്വീകരിക്കാം. രണ്ടേ രണ്ടു പ്രധാന അർഹതകൾ മാത്രം മതി:

 1. വിനയം – നമുക്കു ഒരുപാടു കുറവുകൾ ഉണ്ടു. ഒന്നും ചെയ്യാൻ കഴിയാത്തവരാണു എന്ന ഭാവം (ആകിഞ്ചന്യം എന്നും പറയും).
 2. വേറൊരു ഗതിയില്ലായ്മ – ഭഗവാന്‍ ശ്രീമന്നാരായണനെയൊഴിച്ചു വേറൊരു ഗതിയില്ലാ എന്നു മനസ്സിലാക്കുക. അവിടുന്ന് തന്നെ നമ്മളെ രക്ഷിക്കുമെന്നുറച്ചു വിശ്വസിക്കുക.

പഞ്ച = അഞ്ചു. സംസ്കാരം = ശുദ്ധി. ഈ അഞ്ചു ശുദ്ധികളേതാണു? താപം, പുണ്ട്രം, നാമം, മന്ത്രം പിന്നെ യാഗം:

 1. താപം – ചൂട്. ശ്രീ നാരായണന്റെ ദിവ്യായുധങ്ങളായ ശംഖ ചക്ര ചിഹ്നങ്ങളെ രണ്ടു തോളിലും ചൂടാക്കി പതിപ്പിക്കുക. എന്തിനാണെന്നോ? പാത്രങ്ങളെ എളുപ്പം തിരിച്ചറിയാൻ ഉടമസ്ഥരുടെ പേര് കൊത്തി ചേർക്കുന്നത് പോലേ. നമ്മൾ എംബെരുമാന്റെ സ്വത്താണു എന്നു സ്വയവും അന്യരെയും ധരിപ്പിക്കാൻ.
 2. പുണ്ഡ്രം – നെറ്റിയിലും, ദേഹത്തിലെ പതിനൊന്ന് ഇടങ്ങളിലും (ആകക്കൂടി പന്ത്രണ്ടു) ധരിക്കുന്ന തിരുമണ്ണും ശ്രീചൂർണവും. തിരുമൺ വെളുത്ത നിറമുള്ള മണ്ണാണു്, പരിശുദ്ധമായ തീര്‍ത്ഥകേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ചതാണ് ഇത്. ശ്രീചൂർണം ചുവന്ന നിറമാണ്, മഞ്ഞള്‍, ചുണ്ണാമ്പ്, ആലം ഇവ ചേര്‍ന്നാണ് ഇത് ഉണ്ടാക്കുന്നത്. മുകളിലേക്കായി വരച്ച(മേല്നോക്കിയ) രണ്ടു വെള്ള ഗോപിക്കുറികളുടെ നടുക്കായി ശ്രീചൂർണം ഇടുക. അതു കൊണ്ടൂ ഊർധ്വ പുണ്ട്രം എന്നാണു് ഇതിന് പേരു്. ഊർധ്വ = മേൽ നോക്കിയ. പുണ്ഡ്ര = കുറി
 3. നാമം – ആചാര്യൻ, ദാസൻ എന്നു അവസാനിക്കുന്ന നാമം നല്കുന്നു. ഭഗവാനുമായി ബന്ധപ്പെട്ടതാകും ഈ ആദ്ധ്യാത്മിക നാമം. ഇത് പുതിയ ജനനത്തിന്റെ പ്രതീകമാണ്. രാമാനുജ ദാസൻ, മധുരകവി ദാസൻ, ശ്രീവൈഷ്ണവ ദാസൻ ഇങ്ങിനെ.
 4. മന്ത്രം – ആചാര്യനില്‍ നിന്ന് മന്ത്ര ഉപദേശം നേടുക. മന്ത്രം അത് ജപിക്കുന്നവരുടെ ദു:ഖത്തെ നിവർത്തിക്കും. മൂന്ന് മന്ത്രങ്ങളാണ് ലഭിക്കുക- തിരുമന്ത്രം, ദ്വയം പിന്നെ ചരമസ്ലോകം -ഇവ മൂന്നും നമ്മുടെ സംസാര ദു:ഖത്തെ നിവർത്തിക്കുന്ന മന്ത്രങ്ങളാണു്.
 5. യാഗം – തിരുവാരാധനം – ദിവസം വീട്ടില്‍ ഭഗവാനെ (എംബെരുമാനെ) പൂജിക്കുന്ന ക്രമം. ആചര്യൻ ഇതും പഠിപ്പിക്കും.

(താപ:പുണ്ഡ്ര തഥാ നാമ മന്ത്രോ യാഗശ്ച പഞ്ചമ: എന്നാണ് ശ്ലോകം)

പഞ്ച സംസ്കാര ദിവസത്തില്‍ നമ്മൾ എന്തു ചെയ്യണം?

 1. അതിരാവിലെ എഴുന്നേൽക്കുക.
 2. എംബെരുമാനും താനും തമ്മിൽ സംബന്ധം എന്താണെന്നു് അറിവു ഉണ്ടാവ്വുന്ന ദിവസമല്ലേ? ഇന്നാണ് വാസ്തവമായും നമ്മുടെ പുതിയ ജന്മം എന്നു് ഓർത്തു ശ്രീമന്നാരായണൻ, ആഴ്വാന്മാർ, ആചാര്യന്മാർ ഏവരേയും ഓർക്കുക.
 3. ഊർധ്വ പുണ്ഡ്രം ധരിക്കുക. സന്ധ്യാവന്ദനം മുതലായ നിത്യ ക്രമങളെ അനുഷ്ടിക്കുക.
 4. യഥാശക്തി പൂവു, പഴം, വെറ്റില ആചാര്യനും എംബെരുമാനുമായി വസ്ത്രങൾ എല്ലാമായി കൃത്യ സമയത്തു ആചാര്യന്റെ തിരുമാളിക അഥവാ ആധികാരികമായ ശ്രീവൈഷ്ണവ മഠത്തിൽ എത്തിച്ചേരുക.
 5. സമാശ്രയണം (പഞ്ച സംസ്കാരം) ചെയ്യുക.
 6. ആചാര്യനില്‍ നിന്ന് ശ്രീപാദതീർത്ഥം സ്വീകരിക്കുക.
 7. ആചാര്യൻ അനുഗ്രഹിച്ച് നല്കുന്ന ഉപദേശങളെ ശ്രദ്ധിച്ചു കേള്‍ക്കുക.
 8. ആചാര്യന്റെ തിരുമാളിക അല്ലെങ്കിൽ മഠത്തേ പ്രസാദം ഉണ്ണുക. അല്ലാത്ത പക്ഷം അന്നേ ദിവസം സ്വന്തം വീട്ടില്‍ നിന്ന് ഭഗവാന് സമര്‍പ്പിച്ച ഭക്ഷണം മാത്രം കഴിക്കുക. പാല്‍, പഴം ഇവ പുറത്ത് നിന്ന് കഴിക്കാം.
 9. ആ ദിവസം മുഴുവനും ആചാര്യ തിരുമാളീകയിലോ മഠത്തിലോ തന്നെ ഇരുന്നു ആചാര്യനിൽനിന്നും എത്രയും പഠിക്കാൻ പറ്റുമെന്നു നോക്കണം.
 10. അന്നു ഒരു ദിവസവെങ്കിലും ഓഫീസു ജോലി ഒഴിവാക്കി ആത്മ ചിന്തയിലൂടെ മനശ്ശാന്തി നേടുക.

ചടങ്ങു കഴിഞ്ഞു. മോക്ഷം കിട്ടിയെന്നു ഉറപ്പായോ? ഇനി വേറെ പണി നോക്കാമോ?

ശ്രീവൈഷ്ണവ ജീവിതം ഇവിടെനിന്നാണ് തുടങ്ങുന്നത്. തിരുനാട്ടിൽ (പരമപദം) ശ്രീമഹാലക്ഷ്മീ സമേത ശ്രീമന്നാരായണനെ നിത്യം കൈങ്കര്യം(ദാസ്യം) ചെയ്യാനാകുക എന്നതാണ് നമ്മുടെ ഏകലക്ഷ്യം. അതിനായി ആചാര്യ ഭാഗവത അനുഗ്രങ്ങളെ നേടി പൂർവികർ പറഞ്ഞീട്ടുള്ള പ്രകാരം നിത്യ ജീവിതം ചിട്ടപ്പെടുത്തുക. ആത്മീയ ജീവിതത്തില്‍ ക്രമേണ സ്വയം നന്നായി ഉയർന്നു വരിക ഇതാണ് നമ്മുടെ ലക്ഷ്യം.

പഞ്ച സംസ്കരിച്ച ശ്രീവൈഷ്ണവരുടെ ലക്ഷണത്തെ ശ്രീ പിള്ളലോകാചാര്യർ മുമുക്ഷുപ്പടി സൂത്രം 116ലും രേഖപ്പെടുത്തിട്ടുണ്ടു:

 1. ലൗകികമായ എല്ലാ താൽപ്പര്യങ്ങളേയും ഒഴിവാക്കും.
 2. ശ്രീമന്നാരായണനെ മാത്രം ആശ്രയിക്കും.
 3. പരമപദത്തിലെത്തി ദിവ്യ ദമ്പതികള്‍ക്ക് തീർച്ചയ്യായും നിത്യ കൈങ്കര്യം(ദാസ്യം) ചെയ്യുമെന്നു ഉറച്ചു നിൽക്കും.
 4. എത്രയും പെട്ടെന്നു ആ ഭാഗ്യം കിട്ടുമോയെന്നു സദാ കൊതിച്ചിരിക്കും.
 5. ജീവിത പര്യന്തം ദിവ്യ ദേശ കൈങ്കര്യം പിന്നെ എംബെരുമാന്റെ ദിവ്യ ഗുണ അനുഭവം എന്നു കഴിയും എന്ന് ചിന്തിച്ച് ജീവിക്കും.
 6. ഈ പറഞ്ഞ ശീലമുള്ള മറ്റ് ഭാഗവതരുടെ മഹത്വം അറിഞ്ഞും അവരേക്കണ്ടും സന്തോഷിക്കും.
 7. തിരുമന്ത്രം പിന്നെ ദ്വയ മഹാമന്ത്രം ഇവ എപ്പോഴും ജപിക്കും.
 8. തന്റെ ആചാര്യനെ ഒരുപാടു ഇഷ്ടപ്പെടും. ബഹുമാനിക്കും.
 9. ആചാര്യനിടത്തും എംബെരുമാനിടത്തും കടപ്പാടുമായിക്കഴിയും.
 10. സത്വ ഗുണരും, ആത്മ ജ്ഞാനികളും, ബന്ധനമില്ലാത്തവരും ശാന്തസ്വരൂപികളുമായ ശ്രീവൈഷ്ണവരുടെ കൂട്ടത്തിൽ കഴിയും.

ഇതിനും കൂടുതൽ അറിയാൻ ഈ ലിങ്കിനെ പിൻ തുടരുക: http://ponnadi.blogspot.com/2012/08/srivaishnava-lakshanam-5.html

പഞ്ച സംസ്കരിച്ച ശ്രീവൈഷ്ണവരുടെ കടമകളായവ:

 1. ഗുരു മുഖേന അർഥ പഞ്ചകം പഠിച്ചു മനസ്സിലാക്കണം.
 2. പരമപദത്തിലെത്തി ശ്രീമഹാലക്ഷ്മീ സമേത ശ്രീമന്നാരായണനെ നിത്യം കൈങ്കര്യം ചെയ്യാൻ കൊതിച്ചിരിക്കണം.
 3. എപ്പോഴും എന്തിനേയും എംബെരുമാനെത്തന്നെ ബന്ധപ്പെടുത്തി നിലപാടെടുക്കണം.
 4. ജീവിത പര്യന്തം എംബെരുമാൻ, ആചാര്യൻ പിന്നെ ഭാഗവതന്മാർക്കു കൈങ്കര്യം ചെയ്യണം.
 5. ദിവ്യ ദേശ സേവനത്തിൽ(കൈങ്കര്യം) കാലം പോക്കണം.
 6. പഞ്ച സംസ്കാരത്തെ മറ്റുള്ളവർക്കും ബോധ്യപ്പെടുത്തണം. വൈഷ്ണവ മത പ്രചരണത്തില്‍ ശ്രദ്ധിക്കണം.

“തത്വജ്ഞാനാൻംമോക്ഷൈ:” എന്ന സ്ലോകത്തെ അനുസരിച്ചു അർഥ പഞ്ചക ജ്ഞാനം അവശ്യമാകുന്നു.

ശ്രീവൈഷ്ണവ സിദ്ധാന്ത സാരം

 1. പഞ്ച സംസ്കാരം കഴിഞ്ഞ നമ്മളൊക്കെ ശരണാഗതരാണു (പ്രപന്നർ). ജീവന്മാക്കളായ നമ്മെ പരമാത്മാവായ എംബെരുമാനോട് കൂട്ടിച്ചേർക്കുന്നവർ ആചര്യരാണു്. അതു കൊണ്ടൂ നമ്മൾ എല്ലാവരും ആചാര്യ ഭഗവത നിഷ്ടർഷയുള്ളവരാണു എന്നു ശ്രീ രാമാനുജർ തുടങ്ങിയ പൂർവികര്‍ ആവർത്തിച്ചുപറയുന്നു.
 2. ഈ ആത്മ സംബന്ധം കൊണ്ടു തന്നെ പഞ്ച സംസ്കാരം മാത്രമേ നമ്മുടെ വാസ്തവമായ പിറന്നാളാകുന്നുള്ളു.
 3. ജീവാത്മാവ് ഭാര്യ പോലെയാണു. പരമാത്മാവ് ഭർത്താവിനെപ്പോലെയും. അതുകൊണ്ടാണ് മറ്റ് ദൈവങ്ങളെ പഞ്ച സംസ്കരിച്ചവർ തൊഴാൻ പാടില്ലാ എന്ന് പറയുന്നത്. അതായത് ദേവകളില്‍ നിന്ന് കിട്ടുന്ന തുച്ഛമായ ഐശ്വര്യത്തില്‍ വൈഷ്ണവര്‍ ആസക്തരേ അല്ല. ശ്രീമന്നാരായണന്‍ മാത്രമാണ് നമുക്ക് ആരാധ്യന്‍.
 4. ഇപ്രകാരം, അല്പ നിസ്സാര ഭൗതിക വസ്തുക്കളിൽ ഇഷ്ടം ഒഴിവാക്കി സംസാര സാഗരത്തെ പിരിഞ്ഞു്, ഭഗവാന്റെ നിത്യമായ പരമപദത്തിൽ സദാ കൈങ്കര്യം ചെയ്യാൻ ഇഷ്ടപ്പെടുന്നത് തന്നെ ഈ ജന്മത്തെ സഫലമാക്കുന്നു.

പഞ്ച സംസ്കാരം ചെയ്യാൻ ആർക്കാണു അധികാരം?

ശ്രീവൈഷ്ണവം അനാദിയായ സമ്പ്രദായമെന്നാലും, ശ്രീരാമാനുജരാണു് ഈ ക്രമം പുനഃസ്ഥാപിച്ചത്. എല്ലാ ശാസ്ത്രങളെയും ആരാഞ്ഞും, ശ്രീ ആളവന്താർ ശ്രീ നാഥമുനികൾ മുതലായ പൂർവാചാര്യന്മാർ പറഞ്ഞവ അനുസരിച്ചും എല്ലാത്തിനും അതിനതിനായുള്ള വഴിമുറകളെ സ്പഷ്ടമാക്കിയത് അദ്ദേഹമാണ്.

നാലായിര ദിവ്യ പ്രബന്ധങ്ങളേയും അവയുടെ അർത്ഥങ്ങളേയും പ്രചാരണം ചെയ്യാനായി ശ്രീ മണവാളമാമുനികളായി ശ്രീ രാമാനുജർ പുനർ അവതരിച്ചു. ഭഗവാന്‍ ശ്രീ രംഗ നാഥനും ശ്രീ മണവാളമാമുനികളെ ആചാര്യനായി വരിച്ചു എന്ന് കരുതപ്പെടുന്നു. സ്വയം ആദിഗുരുവായി തുടങ്ങിയ ഗുരുപരമ്പര രത്ന ഹാരത്തെ ഇപ്രകാരം ഭഗവാന്‍ സ്വയം സംരക്ഷിച്ചു. 

പിന്നീട് ശ്രീ മണവാളമാമുനികളുടെ അഷ്ടദിഗ്ഗജങ്ങൾ എന്ന എട്ടു ശിഷ്യന്മാരാലും, പ്രത്യേകിച്ചും പ്രധാന ശിഷ്യർ ശ്രീ പൊന്നടിക്കല്‍ ജീയർ വഴിയായി, ശ്രീ വൈഷ്ണവ സമ്പ്രദായം നന്നായി പോഷിപ്പിച്ചെടുത്തു.  

അതിനപ്പുറവും ഒരുപാട് ആചാര്യന്മാർ അവതരിച്ചു, നമ്മുടെ പൂര്‍വ്വന്മാർ തിരുമനസ്സുകൊണ്ട്‌ ശ്രീ വൈഷ്ണവ സമ്പ്രദായത്തെ ഇപ്രകാരം പാലിച്ചു.

ഇതൊക്കെ ചിട്ടപ്പെടുത്തിയ സ്വാമി രാമാനുജര്‍ എന്നെന്നേയ്ക്കും സ്തുതിയര്‍ഹിക്കുന്നു. നാമേവരെയും അജ്ഞാനത്തിൽ നിന്നും പൊക്കിയെടുത്ത്, എംബെരുമാൻ കൈങ്കര്യവും(ഭഗവദ് ദാസ്യം) മംഗലശാസനവും തന്നെയാണ് ജീവിതമെന്നു കാണിച്ചുത്തന്ന അവിടുത്തെ തൃപ്പാദങ്ങളെ സദാ സ്മരിക്കുക.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/simple-guide-to-srivaishnavam-pancha-samskaram.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org