ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ആചാര്യ ശിഷ്യ സംബന്ധം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< പഞ്ച സംസ്കാരം

പഞ്ച സംസ്കാരം കഴിഞ്ഞു. ശിഷ്യനായി നമ്മുടെ കടമകളേതാണ്? ആചാര്യൻ നമ്മളുവായി എങ്ങിനെ പെരുമാറും? ആചാര്യ ശിഷ്യ സംബന്ധത്തെക്കുറിച്ചു നമ്മുടെ പൂരുവർകൾ തിരുമനസ്സു അറിയാം.

ശാസ്ത്രങ്ങളെ നന്നായി പഠിച്ചു, അതേ പ്രകാരം പ്രവർത്തിച്ചു, ഉപദേശിക്കുന്നവരാണ്, ആചാര്യൻ. മഹാ സന്യാസിയായാലും ശ്രീമന്നാരായണന്റെ പരത്വം സമ്മതിക്കാത്തവരെ ശാസ്ത്രങ്ങൾ അങ്ങിനെ കണക്കാക്കുന്നില്ല. ആചാര്യൻ ശ്രീവൈഷ്ണവനാകേണ്ടതു വളരെ മുഖ്യമാണ്. അതായതു, ശ്രീമന്നാരായണനെ പരംപൊരുളായി ഏറ്റ് അവിടുത്തെ തിരുമനസ്സു കുളിരെ ആചാര്യൻ ജീവിക്കുന്നത് പ്രധാനം.

പഞ്ച സംസ്കാര സമയത്തു തിരുമന്ത്രം, ദ്വയം, ചരമ ശ്ലോകങ്ങളെ ഉപദേശിക്കുന്നവരെ ആചാര്യൻ എന്ന് പൂർവന്മാർ പറയുന്നു. ശിക്ഷ ഏൽക്കുന്നവൻ ശിഷ്യൻ. ശിക്ഷ എന്നാൽ പാഠം, തിരുത്തൽ. നമ്മുടെ തെറ്റ്‌കളെ, കുറവുകളെ മാറ്റി ആചാര്യൻ കാട്ടിയ വഴിയിൽ ജീവിക്കുന്നതാണു തിരുത്തൽ.

ഉടയവർ – കൂരത്താഴ്വാൻ
ആദർശ ആചാര്യനും ശിഷ്യനും

ആചാര്യ ശിഷ്യ സംബന്ധത്തെ കുറിച്ചു വിപുലമായി ആരായുകയായി നമ്മുടെ പൂർവ്വന്മാർ, ഒടുവിൽ അച്ഛനും മകനും പോലായ ബന്ധം എന്നു തെളിഞ്ഞു. പുത്രൻ പിതാവിനെ അനുസരിക്കുന്നതു പോലെ ശിഷ്യൻ ആചാര്യനെ അനുസരിക്കേണ്ടതാണു.

ഭഗവദ്ഗീത നാലാം അദ്ധ്യായം മുപ്പത്തിനാലാം ശ്ലോകത്തില് ശ്രീകൃഷ്ണൻ “ജ്ഞാന ഉപദേശങ്ങൾ ലഭ്യമാക്കാൻ തത്ത്വ ദർശികളായ ആചാര്യരേ നീ കണ്ടെത്തി, അവരെ വന്ദിച്ചു, അവരെ സേവിച്ചു, അവരിടത്തിൽ ജ്ഞാനം ചോദിച്ചു നേടണം” എന്നു ഉപദേശിച്ചു.

ശിഷ്യന് ആവശ്യമായ ഗുണങ്ങൾ

 • പിള്ളലോകാചാര്യർ പറഞ്ഞു:
  • എംബെരുമാനും ആചാര്യനും അല്ലാത്ത വേറേ ഐശ്വര്യ ആത്മാനുഭവങ്ങളെ വിട്ടൊഴിക്കുക.
  • ആചാര്യന് എപ്പോഴും ഏതു സേവയും ചെയ്യാൻ തയ്യാറായിരിക്കുക.
  • ഐഹിക ഐശ്വര്യാദികളെ അമിതമായി സഹിക്കാനാവില്ലാ.
  • ഭഗവദ് വിഷയ, ആചാര്യ സേവനങ്ങളിൽ മാത്രം ഉത്സാഹമായിരിക്കുക.
  • ഭഗവദ് ഭാഗവത വിഷയങ്ങളെ പഠിക്കുംപോൾ അസൂയപ്പെടാതിരിക്കുക.
 • സ്വയം അന്തിമക്രിയയ്ക്കുള്ള സ്വത്തൊഴിച്ചു എല്ലാത്തെയും ആചാര്യൻ്റേതായി കരുതുക.
 • “മാതാ പിതാ” എന്ന ശ്ലോകത്തിൽ ആളവന്താർ – “എൻ്റെ വംശത്തിനു എക്കാലത്തും സമാനരില്ലാത്ത അമ്മയും അച്ഛനും വീട്ടമ്മയായും ധനമായും മക്കളായും പിന്നും ഒരുപാടു ഐശ്വര്യങ്ങളുമായ ഞങ്ങളുടെ കാർണവരായും ഉള്ള ആ മഹാ മഹിമനായ മകിഴ മാല ചൂടുന്ന മാറൻ തൃപ്പാദങ്ങളെ വന്ദിക്കുന്നു” – എന്നു പറഞ്ഞത് പോലെ, ആചാര്യനേ സർവവും എന്നു കരുതിയിരിക്കുക.
 • ആചാര്യന്റെ ദേഹ സുഖം ശ്രദ്ധിക്കുക.
 • ഈലോകത്തുള്ളത് വരെ ആചാര്യനെ വിട്ടകലാതിരിക്കുക എന്നു ശ്രീ മണവാള മാമുനികൾ ഉപദേശിച്ചു.
 • ആചാര്യൻ സന്നിധിയിൽ ആചാര്യനെ കീർത്തിച്ചു, സദാ നന്ദിയോടിരിക്കുക.
 • ആചാര്യൻ്റെ ദേഹ രക്ഷണം മാത്രമാണ് ശിഷ്യൻ്റെ ചുമതല. ആത്മരക്ഷണം അല്ലാ. അതുകൊണ്ട് ആചാര്യ ഗുണങ്ങളേയോ കൃത്യങ്ങളേയോ ഓർക്കാപ്പുറത്തു പോലും വിമർശിക്കരുത്.
 • ഒരു മാതൃകാ ശിഷ്യനാവുന്നതു അത്ര എളുപ്പമല്ല. അതുകൊണ്ടാണു സ്വയം ശ്രീമന്നാരായണൻ തന്നെ നരൻ എന്ന ശിഷ്യനായി അവതരിച്ചു അനുഷ്ഠാന പൂർവം നമുക്കു ഒരു മാതൃകയായത്.

സദാചാര്യ ഗുണങ്ങൾ

 • ആചാര്യന്മാർ, ശ്രീ മഹാലക്ഷ്മി പിരാട്ടിയെപ്പോൽ തന്നെ, ജീവന്മാർക്കായി എംബെരുമാനോട് ശുപാർശ ചെയ്യുന്നു.
 • ശ്രീമഹാലക്ഷ്മീയെപ്പോലേ എംബെരുമാനെ മാത്രം ഗതിയായ്ക്കരുതിയിരിക്കുന്നു (അന്നന്യഗതിത്വം). എംബെരുമാനെ മാത്രം അടിപണിയും (ശേഷഭൂതന്മാർ). എംബെരുമാൻ തന്നെ ഉപായമെന്നു ഉറച്ചും, അവിടുത്തെ പ്രസന്ന വദനം തന്നെ ലക്ഷ്യമാക്കിയുമിരിക്കുക.
 • ശിഷ്യർക്കു പതിവായി ഭഗവാനെ ആരാധിക്കാൻ പഠിപ്പിക്കുന്ന, സർവം കൃഷ്ണമയമെന്നു ബോദ്ധ്യപ്പെടുത്തുന്ന കരുണാമൂർത്തിയാണ്.
 • ശിഷ്യൻ്റെ ആത്മ ഉജ്ജീവനത്തെ കരുതിയിരിക്കുക – മണവാള മാമുനികൾ വാക്ക്.
 • തന്നെക്കുറിച്ചും, ശിഷ്യനെക്കുറിച്ചും, ഫലം എന്താണെന്നും ആചാര്യന്മാർക്കു വ്യക്തമാണു – പിള്ളലോകാചാര്യർ വാക്ക്.
 • ആചാര്യൻ –
  • തൻ്റെ ആചാര്യനെത്തന്നെ ആചാര്യനായി ഭാവിക്കുന്നു. സ്വയം തന്നെയല്ല.
  • ശിഷ്യനെ തൻ്റെ ആചാര്യൻ്റെ ശിഷ്യനായി കാണും. തൻ്റെ ശിഷ്യനായിട്ടല്ല.
  • എപ്പോഴും, എവിടേയും എംബെരുമാനെ തൊഴുകയെന്നു ശിഷ്യന്മാരെ പഠിപ്പിക്കും.
 • ഉജ്ജീവിക്കാനായി,ആത്മീയോന്നതിക്കായി, തന്റെയടുത്തു വന്നു ചേർന്നവരെ, വേറേ ഗുണ ദോഷങളൊന്നും നോക്കാതെ ആചാര്യന്മാർ വളരെ ബഹുമാനത്തോടെ പരിഗണിക്കുന്നുവെന്ന് പ്രത്യക്ഷമായി നമ്മൾ കാണുന്നു. ഇതു തന്നേയാണ് വാർത്താമാലയിലും പറഞ്ഞിട്ടുള്ളത്.
 • സ്വയം ശ്രീരംഗനാഥൻ തന്നെ ആചാര്യനാകാൻ ഇഷ്ടപ്പെട്ടു. എന്നിട്ട് ആചാര്യ പരമ്പരയിലെ ഒന്നാമത്തെ ഗുരുവായി. കൂടാതെ തനിക്കുമൊരു ആചാര്യൻ വേണമെന്നു ആഗ്രഹിച്ച്, മണവാള മാമുനികളേ ആശ്രയിച്ചു.

അനുവൃത്തിപ്രസന്നാചാര്യൻ:
പണ്ടൊക്കെ, ശിഷ്യരാവാൻ താൽപ്പര്യമുള്ളവർ, ആചാര്യന്റെ ഇല്ലത്തിൽ ചെന്ന്, നമസ്കരിച്ച്, ഒരു കൊല്ലമെങ്കിലും അവരുടെ കൂടെത്തന്നേ താമസിച്ച്, ആചാര്യന് കൈങ്കര്യം(ദാസ്യം) ചെയ്തിരുന്നു. അവരുടെ ജ്ഞാനം, വൈരാഗ്യമെന്നിവകളെ ആചാര്യൻ പരിശോധിച്ച്, ബോധ്യപ്പെട്ടാൽ, അവർക്ക് ജ്ഞാന ശിക്ഷ നൽകി തുടങ്ങും. ഇങ്ങനെ എഴുന്നരുളിയിരുന്ന ആചാര്യരാണ് അനുവൃത്തിപ്രസന്നാചാര്യർ.

കൃപാമാത്രപ്രസന്നാചാര്യൻ:
കാലമിതു കലി കാലമല്ലേ? വിധികൾ ഇത്ര കടുപ്പമായാൽ, ഐഹിക ജീവിതത്തിൽ നിന്നും വൈദീക ജീവിതത്തിലേക്കു മാറാൻ, ജീവന്മാർക്കു വളരെ ബുദ്ധിമുട്ടാവില്ലേ, പിന്നെ അവർക്ക് എങ്ങനെ വിഷ്ണു സായുജ്യം കിട്ടും? ഇങ്ങനെ ഓർത്തു കൊണ്ട്, ശ്രീ രാമാനുജർ, ശിഷ്യനാവാൻ ഇഷ്ടം പ്രദാനം. യോഗ്യതയല്ലാ, എന്നു മാറ്റി. ഇതിനെ മണാവാള മാമുനികൾ, ഉപദേശരത്നമാലയിലും, “ഓരാണ്വഴിയായി പൂർവ്വരുപദേശിച്ചു. ഗമ്ഭീരരായ യതിരാജർ, കാരുണ്യം കൈക്കൊണ്ടു, ഈ ഭൂലോകത്ത് ഭഗവാനെ അറിയാൻ ഇഷ്ടമുള്ളവർക്കെല്ലാം, ആചാര്യന്മാരേ! ഉപദേശിക്കു! എന്നു പറഞ്ഞു പുതിയ വിധിയുണ്ടാക്കി” -എന്ന് അദ്ഭുത സുന്ദരമായിപ്പാടി.

ഉദ്ധാരക ആചര്യൻ:
നായനാരാച്ചാൻ പിള്ള ചരമോപായ നിർണയം എന്ന ഗ്രന്ഥത്തിൽ പറഞ്ഞതു:

തന്നെ ശരണം പ്രാപിച്ച ശിഷ്യരെ സംസാര സാഗരത്തിൽനിന്നും പരമപദത്തിൽ കൈപിടിച്ചുയർത്തി കരകേറ്റുന്നവരാണ് ഉദ്ധാരക ആചാര്യർ.

എംബെരുമാൻ (ശ്രീനാരായണൻ), നമ്മാഴ്വാർ(ശഠകോപമുനി) പിന്നെ എംബെരുമാനാർ (ശ്രീരാമാനുജർ) ഇവർ മൂന്നു പേരും ഉദ്ധാരകാചാര്യന്മാരാണ്. വര വര മുനി ശതകം എന്ന ഗ്രന്ഥത്തിൽ മണവാള മാമുനികളേയും നാലാമതായി എരുംബിയപ്പർ കൂട്ടിചേർത്തിട്ടുണ്ട്.

പെരിയ പെരുമാൾ, ശ്രീരംഗം

സർവജ്ഞനും, സർവശക്തനും, സർവസ്വതന്ത്രനുമായ എംബെരുമാന് തന്നിഷ്ടം പോലേ ആർക്കും മോക്ഷം നൽകാൻ സാധിക്കും.

ശ്രീ നമ്മാഴ്വാർ, ആഴ്വാർ തിരുനഗറി
 • നല്ല തത്വങ്ങളോടെ ഹിതമായി ചേരുന്ന ലക്ഷ്യങ്ങളെ സംസാരികള്ക്കു പഠിപ്പിച്ചു അവരെ നല്ലത് പ്രവർത്തിക്കാൻ ശിക്ഷയും ചെയ്യുന്ന നമ്മാഴ്വാർക്കും മോക്ഷം അനുഗ്രഹിക്കാൻ സാധിക്കും.
 • ശ്രീകൃഷ്ണന് തന്റെ വിരഹ വേദന പറയാൻ ദൂത് പോകുന്ന പക്ഷികൾക്ക് സ്വര്ണലോകവും (പരമപദം എന്ന നിത്യ വിഭൂതി), ഭുവനം മുഴുവനും (ലീലാവിഭൂതി) ഭരിക്കാൻ തരുമെന്നു നായികാ ഭാവനയോടെ പാടി ഈകാര്യം സൂചിപ്പിച്ചു. (“പൊന്നുലക്” എന്നു തുടങ്ങും തിരുവായ്മൊഴി 6-8-1)
എംബെരുമാനാർ, ശ്രീപെരുംബുതൂർ
 • നിത്യ ലീലാ വിഭൂതികൾക്കു ഉടമയായ “ഉടയവർ” എന്ന് ശ്രീരാമാനുജരെ ശ്രീരംഗനാഥനും, ശ്രീവേങ്കടേശ്വരനും വിളിച്ചു.
 • ഈ ലോകത്ത് ഭഗവദ് അനുഭവത്തിൽ മുങ്ങിയിരുന്ന് എല്ലാ ദിവ്യ ദേശത്തേ എംബെരുമാനും 120 കൊല്ലം സേവ ചെയ്തു. അവരുടെ ആജ്ഞ പാലിച്ചു .
 • ക്ഷേത്ര ആരാധനാ ക്രമങ്ങളെ പൂർത്തിയാക്കി എംബെരുമാന്റെ തിരുമനസ്സുപോലെ തന്നെ നടപ്പിലാക്കി.
 • 74 ശ്രീവൈഷ്ണവ സിംഹാസനാധിപതികളെ സ്ഥാപിച്ചു, ആയിരക്കണക്കിന് ശിഷ്യന്മാരേയും കൂട്ടിച്ചേർത്തു ക്ഷേത്ര ആരാധന വിധികളെ സംരക്ഷിച്ചു.
 • എംബെരുമാൻ ശാസ്ത്രങ്ങളെ അനുസരിക്കുന്നു. അതിൽ പറഞ്ഞ പ്രകാരം ഓരോ ജീവർക്കും അവരുടെ ഇഷ്ട / കർമ്മ പ്രകാരം മോക്ഷത്തിലേക്കു അയയ്ക്കുകയോ സംസാരത്തിൽ തന്നെ ഇരുത്തുകയോ ചെയ്യുന്നു.
 • നമ്മാഴ്വാർ പരജ്ഞാനം കിട്ടീട്ടും സ്വയം മോക്ഷത്തിന് പോകാൻ കൊതിച്ച്, ഭഗവദ് അനുഭവത്തിൽ മുങ്ങി, 32 കൊല്ലം മാത്രം ഈലോകത്തു കഴിഞ്ഞ് പരമപദം പോയി.
 • എംബെരുമാനാരോ, തന്റെ നിരവധി കരുണയാൽ, പരജ്ഞാനത്തെ ആഗ്രഹിക്കുന്നവർക്ക്, ആ ആഗ്രഹം മാത്രം അടിസ്ഥാനമാക്കി, പരജ്ഞാനത്തെ ഉപദേശിച്ചു.
 • അതുകൊണ്ട്, ഉദ്ധാരകത്വം എംബെറുമാനാരിടത്തിൽ തന്നേ പൂർത്തിയായും ഉള്ളതെന്നും നായനാരാച്ചാൻ പിള്ള തീരുമാനിച്ചു.

ഉപകാരക ആചാര്യൻ:

 • ഒരു ശിഷ്യനെ ഉദ്ധാരക ആചാര്യന്റെ സമീപം കൊണ്ട് പോകുന്നവർ ഉപകാരക ആചാര്യനാണു.
 • നമ്മുടെ ആചാര്യ പരമ്പര വഴിയായി നമ്മെ എംബെരുമാന്റെ അടുപ്പിച്ചു സംസാരം വിട്ടു പരമപദം പോകാന് ഉപകരിക്കുന്നു.
 • നമ്മുടെ സമ്പ്രദായത്തിൽ ശ്രീരാമാനുജർക്കുള്ള സ്ഥാനം വളരെ പ്രാധാന്യമുള്ളതാണു. എന്നാലും, ഉദ്ധാര- ഉപകാരക ആചാര്യന്മാർ രണ്ടു പേരും നമുക്കു ആവശ്യം ആണ്. ഉദ്ദേശ്യം കാണിച്ചുകൊടുത്തു ഉയർത്തുന്നവർ.

സമാശ്രയണ ആചാര്യൻ – നമുക്കു സമാശ്രയണം ചെയ്യുന്നവരാണ്. ദീക്ഷാ ഗുരു

ജ്ഞാന ആചാര്യൻ – നമുക്ക് ഗ്രന്ഥം കാലക്ഷേപ മുഖേന ജ്ഞാനം പഠിപ്പിക്കുന്നവരാണ്. ശിക്ഷാ ഗുരു

സമാശ്രയണ, ജ്ഞാന ആചാര്യന്മാർ രണ്ടു പേരേയും ഒരുപോലെ ബഹുമാനിക്കുക. ചിലർക്കു രണ്ട് പേരും ഒന്നാവാം. വാസ്തവത്തിൽ നമ്മൾ എല്ലാ ശ്രീവൈഷ്ണവന്മാരേയും നമ്മുടെ ആചാര്യന്മാരായി കരുതി ബഹുമാനിക്കണമെന്നാണ് ശ്രീവചന ഭൂഷണം പറയുന്നത്.

ചുരുക്കത്തിൽ, ശിഷ്യൻ എപ്പോഴും ആചാര്യന്റെ പക്ഷത്തിലാവണം. ആചാര്യന്റെ ഐഹിക ആവശ്യങ്ങളെല്ലാം നോക്കണം. ഇതിനായി എപ്പോഴും ആചാര്യനെ ബന്ധപ്പെട്ടിരുന്നു എന്താണ് വേണ്ടതെന്ന് അറിയണം.

ഉദാഹരണങ്ങൾ: ആചാര്യ ശിഷ്യ സംബന്ധത്തിനു ഉദാഹരണമായി പലതും നമ്മുടെ പൂർവ്വ ചരിത്രത്തിലുണ്ട്. ചിലത് ഇവിടെ എടുത്തു പറയുന്നു:

 • ഉയ്യകൊണ്ടാർ – മണക്കാൾ നംബി – മണക്കാൾ നംബി തന്റെ ആചാര്യൻ തിരുമാളിക ചുറ്റ്‌കാര്യങ്ങൾ എല്ലാം നോക്കിയിരുന്നു. ആചാര്യന്റെ കൊച്ചു മോൾ കടക്കാൻ വേണ്ടി താൻ തന്നെ പാലമായി ഒരു ഓടയിന് കുരുക്കേ കിടന്നു. മോളും അവരുടെ മുതുകില് മണൽ ഒട്ടിയ കാൽ വയ്ച്ചു കടന്നു. അതുകൊണ്ട് അവർക്കു ഉണ്ടായ പേരാണ് മണൽ കാൽ നംബി.
 • മണക്കാൾ നംബി – ആളവന്താർ – പതമണക്കാൾ നംബി പതിവായി തൂതുവളയെന്ന ചീര കൊടുക്കുന്ന വ്യാജത്തില്, ആളവന്താർ പിന്നിൽ ചെന്നു, ഒരു കളി പോലേ നമ്മുടെ സമ്പ്രദായത്തിൽ അവരെ ചേർത്തു.
 • എംബെരുമാനാർ – ആഴ്‌വാൻ – ശിഷ്യന്തന്നെയായാലും എംബെരുമാനാർ ആഴ്വാനെ ബഹുമാനത്തോടെ തന്നെയാണു കണ്ടിരുന്നു. ഒരിക്കിൽ എംബെരുമാനാർ ആഴ്വാനുമായി പിണങ്ങി. “അടിയൻ എംബെരുമാനാർ സ്വത്തു. അവിടത്തെ തൃമനസ്സുപോലെ ഉപയോഗിക്കാം” എന്നു ആഴ്‌വാൻ പറഞ്ഞു.
 • തിരുമല നംബികൾ – എംബാർ – തിരുമല നംബികൾക്കു ദിവസവും ശയനം തയ്യാറാക്കിയ പിന്നെ അതിൽ കിടന്നു പരിശോദിക്കുവായിരുന്നു എംബാർ. ഒരിക്കൽ ഇതേക്കണ്ട ശ്രീരാമാനുജർ ഇതു പാപമല്ലെയോവെന്നു ചോദിച്ചു. ഗുരുതരമായ പാപമെന്നാലും കുഴപ്പമില്ല. ആചാര്യന് നല്ല ഉറക്കം കിട്ടേണ്ട എന്നു മറുപടി പറഞ്ഞു.
 • എംബെരുമാനാർ – ഭട്ടർ – അനന്താഴ്വാൻ – “എന്റെ ശിഷ്യൻ ഭട്ടരെ ജ്ഞാൻ എന്നേ കരുതിയിരിക്കുക” എന്നു തന്റെ മറ്റോ ശിഷ്യനായ അനന്താഴ്വാനിടം ശ്രീരാമാനുജർ പറഞ്ഞു.
 • ഭട്ടർ – നംജീയർ – രണ്ടു പേരും ആചാര്യ ശിഷ്യ മാതൃകയായിരുന്നു. “അടിയന്റെ സന്യാസ ആശ്രമം ആചാര്യ കൈങ്കര്യത്തിന് ഒരു തടസ്സമായാല് അപ്പത്തന്നെ ഈ ത്രിദണ്ഡം വിട്ടേയ്ക്കും” എന്ന് നംജീയർ പറയും.
 • നംജീയർ – നമ്പിള്ള – രണ്ടു പേർക്കുമിടയ്ക്കു നാലായിര ദിവ്യ പ്രബന്ധ പാസുര വ്യാഖ്യാന ബേദങ്ങൾ ഉണ്ടായിട്ടും, ആചാര്യൻ നംജീയർ ശിഷ്യൻ നമ്പിള്ളയുടെ ഉപന്യാസ വ്യാഖ്യാനങ്ങളെ ഉത്സാഹിപ്പിച്ചിരുന്നു.
 • നമ്പിള്ള – പിൻപഴക്കിയ പെരുമാൾ ജീയർ – കാവേരയിൽ നീരാടി തിരികെ വരും ആചാര്യൻ നമ്പിള്ളയെ തുടർന്നു അവരുടെ മുതുകിൽ നീർത്തുള്ളികൾ കാണാൻ തന്നെ പരമപദവും വെറുത്തിരുന്നു.
 • കൂര കുലോത്തമ ദാസർ – തിരുവായ്‌മൊഴിപ്പിള്ള – തിരുവായ്മൊഴിപ്പിള്ളയെ പ്രയാസപ്പെട്ടു സമ്പ്രദായത്തിലേക്കു കൊണ്ടുവന്നു.
 • തിരുവായ്‌മൊഴിപ്പിള്ള – മണവാളമാമുനികൾ – തിരുവായ്‌മൊഴിപ്പിള്ള പറഞ്ഞാപ്പോലേ ശ്രീഭാഷ്യം ഒരു പ്രാവശ്യം മാത്രം വായിച്ച് മിച്ചമുള്ള കാലമെല്ലാം അരുളിച്ചെയൽ വ്യാഖ്യാനങ്ങളിലും രഹസ്യ ഗ്രന്ഥ കാലക്ഷേപത്തിലുമായി കഴിഞ്ഞു.
 • മണവാളമാമുനികൾ – ശ്രീരംഗനാഥൻ – ഒരു കൊല്ലം തന്റെ സാന്നിദ്ധ്യത്തില് മണവാളമാമുനികളുടെ ഈട് കാലക്ഷേപം ഉഭയ നാച്ചിമാർ സഹിതം കേട്ടു, ആചാര്യന് രണ്ടു സംഭാവനകൾ സമർപ്പിച്ചു:
  • ശ്രീശൈലേശ എന്നു തുടങ്ങും തനിയൻ
  • സ്വന്തം പന്നഗ ശയനം
ശ്രീശൈലേശദയാപാത്രം ധീഭക്ത്യാദിഗുണാർണവം |
യതീന്ദ്രപ്രവണം വന്ദേ രമ്യജാമാതരം മുനിം ||
 • മണവാളമാമുനികൾ – പൊന്നടിക്കൽ ജീയർ –  സ്വന്തം ശംഖ ചക്ര ലാഞ്ചനങ്ങളെ കൊടുത്തു, ശിഷ്യർ പൊന്നടിക്കൽ ജീയരേ സ്വന്തം സിംഹാസനത്തിലും ഇരുത്തി, അപ്പാച്ചിയരണ്ണാവിന് സമാശ്രയണം ചെയ്യിപ്പിച്ചു.

ആഴ്വാർ എംപെരുമാനാർ ജീയർ തിരുവടികളേ ശരണം ജീയർ തിരുവടികളേ ശരണം..

(ആഴ്വാർ, എംബെരുമാനാർ ജീയർ തൃപ്പാദങ്ങളെ കൂപ്പുന്നു.)

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/simple-guide-to-srivaishnavam-acharya-sishya.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

 

1 thought on “ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ആചാര്യ ശിഷ്യ സംബന്ധം

 1. Pingback: ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ഗുരു പരമ്പര | SrIvaishNava granthams in malayALam

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s