ശ്രീ വൈഷ്ണവ മതത്തെ കൂടുതൽ അറിയാൻ താഴെയുള്ള കണ്ണികൾ സഹായിക്കും. ഇനിയും കൂടുതൽ അറിയണമെങ്കിൽ ദയവായി ഞങ്ങളെ സമീപിക്കുക. ആവശ്യമുള്ള സഹായം ചെയ്യാൻ സേവാർത്ഥികൾ തയ്യാറാണ്.
എല്ലാ കണ്ണികളും വിവിധ ഭാഷകളിൽ ലഭിക്കും. മാതൃ ഭാഷയാകുമ്പോൾ വളരെ എളുപ്പം ഇപ്രകാരമുള്ള വിഷയങ്ങള്‍ മനസ്സിലാക്കാൻ കഴിയുമല്ലോ.
സമദൃഷ്ടി – എല്ലാ ശ്രീവൈഷ്ണവരെയും ബഹുമാനിക്കുക. ഏതു ജാതിയിലോ വര്‍ണ്ണത്തിലോ പെട്ടവരായാലും ശരി, ഭക്തര്‍ ഒരേ പോലെ ആദരണീയരാണ്. അതേ പോലെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ഏതു ആശ്രമക്കാരായാലും ശരി അവരെല്ലാം ആദരണീയരത്രെ. ജ്ഞാനം കുറവോ കൂടുതലോ ആയാലും ശരി. ഏവരെയും ഒരുപോലെ കാണണം എന്നാണ് ഭഗവാന്റെ തിരുഹിതം.
വിനയം – അഹങ്കാരമോ മമത്വമോ ധനമോഹമോ ഇല്ലാത്തെ സാധാരണക്കാരനായി ജീവിക്കുക. അണുവായ നമ്മുടെ ആത്മാവ് എവിടെ. മഹത്തുക്കൾക്കു മഹത്തായ പരമാത്മാവ് എവിടെ. നമുക്ക് ഒരു വിലയുണ്ടോ?
ആചാര്യ സേവ – സ്വന്തം ആചാര്യനോട് ബന്ധപ്പെട്ടിരുക്കുക. കുറഞ്ഞത് ആചാര്യതിരുമേനിയുടെ ധന ഐഹിക ആവശ്യങ്ങളെയെങ്കിലും നോക്കണം.
നിത്യ കർമ്മ അനുഷ്ഠാനം – സ്നാനം, നെറ്റിയില്‍ ഊർധ്വ പുണ്ഡ്രകുറി, സന്ധ്യാവന്ദനം എന്നിവ ചെയ്യുന്നത് അകത്തും പുറത്തും ശുദ്ധിയും ദൃഢതയും ജ്ഞാനവും കൂടും.
ലജ്ജയോ ഭയമോ ഇല്ലാതെ എപ്പോഴും നെറ്റിയില്‍ ഊർധ്വ പുണ്ഡ്രകുറി ഉണ്ടാകണം. ഭഗവാന് അടിയനാണെന്ന ഗർവവും ധൈര്യവും കൊള്ളുക.
മഹാ വ്യക്തികളായ ശ്രീവൈഷ്ണവാചാര്യന്മാരുടെ ശിഷ്യ പരമ്പരയില്‍ ഭാഗ്യവശാല്‍ ഉള്‍പ്പെട്ട നാം നാണമൊന്നുമില്ലാതെ നമ്മുടെ പാരമ്പര്യ പ്രകാരം വര്ണാശ്രമത്തിനു പറഞ്ഞിട്ടുള്ള പാരമ്പര്യ വസ്ത്രം ധരിക്കണം. ഉദാഹരണത്തിന് ബ്രാഹ്മണർ ഗൃഹസ്ഥരായാൽ പുരുഷന്മാർ മുണ്ട് പഞ്ചകച്ചയായും സ്ത്രീകൾ പുടവയെ മടിപ്പുടവയായും ഉടുക്കണം.
അന്യ ദേവോപാസന പാടില്ല – എംബെരുമാൻ(ഭഗവാന്‍) ആഴ്വാർകൾ, ആചാര്യര്‍ ഇവരെ മാത്രം വണങ്ങുക. ഇന്ദ്രൻ, രുദ്രപരിവാരങ്ങൾ, അഗ്നി, വരുണൻ, നവഗ്രഹാദികളെയോ അന്യ ആചാര്യന്മാര്‍, ദേവന്മാര്‍ ഇവരെയോ വണങ്ങരുത്. ജീവാത്മാക്കളായ നമ്മൾ ഭഗവാന്റെ ഭാര്യമാരെപ്പോലെയാണ്. ഭഗവാന്‍ മാത്രമാണ് നമ്മുടെ ഏക നാഥന്‍, അതുകൊണ്ടാണ് ആചാര്യന്മാർ അന്യദേവതാ നമസ്കാരം പാടില്ലായെന്ന് നിഷ്കര്‍ഷിക്കുന്നത്.
തിരുവാരാധനം – നമ്മുടെ ചെറിയ വീട്ടിലും വന്നു താമസിക്കുന്ന എംബെരുമാന് ദിവസം കുളിപ്പിച്ചു (വിഗ്രഹമോ, സാലഗ്രാമമോ എന്നാൽ) ഭോഗം(പ്രസാദം ആക്കാനുള്ള നേദ്യം) കൊടുക്കണം. ഇതിന് തിരുവാരാധനമെന്നു പറയും. വിഗ്രഹ രൂപത്തില്‍ വീട്ടില്‍ ഉള്ള ഭഗവാനെ ശ്രദ്ധിക്കാതിരിക്കുന്നത് മഹാ പാപമാണ്. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. വീട്ടില്‍ നിന്ന് യാത്രയായാല്‍ കൂട്ടത്തിൽ എഴുന്നരുളിപ്പിച്ചുകൊള്ളുക. അഥവാ കൃത്യമായ തിരുവാരാധനത്തിനു എര്‍പ്പാട് ചെയ്യണം. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം: http://ponnadi.blogspot.in/2012/07/srivaishnava-thiruvaaraadhanam.html
ഭാഗവത സംഘം – ശ്രീവൈഷ്ണവ സഹവാസം നേടുക. അവരുവായി ഭഗവദ് വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ഗുണമുണ്ടാക്കും.
ക്ഷേത്രാടനം – ദിവ്യ ദേശങ്ങൾ, ആഴ്വാർ ആചാര്യർ അവതരിച്ച സ്ഥലങ്ങൾ മുഖ്യമായത് കൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ അവിടെ ചെന്ന് കൈങ്കര്യം(സേവനം) ചെയ്താലും. കുറഞ്ഞ പക്ഷം, തൊഴുതെങ്കിലും കൊള്ളാം. “രംഗ യാത്രാ ദിനേ ദിനേ” എന്നു കൊതിച്ചിരുന്ന കുലശേഖര ആഴ്വാരെപ്പോലെ.
ദിവ്യ പ്രബന്ധ പാരായണം – ദിവ്യ പ്രബന്ധങ്ങൾ ശ്രീവൈഷ്ണവരുടെ ജീവനാണ്. അവകളെ പഠിച്ചു, പാരായണം ചെയ്തു, വ്യാഖ്യാനങ്ങളേയറിഞ്ഞു അപ്രകാരം ജീവിച്ചാല്‍ ഐഹിക വിഷയങ്ങളിൽ വിരക്തിയും ഭഗവാൻ പിന്നെ ഭാഗവതരിലും പ്രീതിയുമുണ്ടാകും.
ഗുരുപരമ്പര ചരിത്രം – പൂർവാചാര്യന്മാരുടെ ജീവിതം നമുക്ക് ആദർശ വഴിയാണ്. കരുണയും ബഹുമാനവും നിറഞ്ഞ അവരെപ്പോലെ കഴിഞ്ഞുകൂടുക. ഇതിലൂടെ ജീവിത ശൈലിയിലുണ്ടാകുന്ന കുഴപ്പങ്ങളൊക്കെ ശരിയാകും.
പൂർവാചാര്യ ഗ്രന്ഥ പാരായണം – പൂർവാചാര്യ ഗ്രന്ഥങ്ങളെ ഇടക്കിടക്ക് പഠിക്കുക. അഴിയാത്ത സ്വത്തു. വേദാന്തം, ദിവ്യ പ്രബന്ധ വ്യാഖ്യാനം, സ്തോത്രം, ഗ്രന്ഥം, ചരിത്രം എന്നീ പലതും ഒരു തവണ വായിച്ചാൽ മതി. പിന്നെയും പിന്നെയും പഠിക്കാൻ പരവശതയുണ്ടാകും. കൂടുതൽ വിവരങ്ങൾ ഇവിടെ: http://koyil.org/index.php/portal/
ഉപന്യാസ കാലക്ഷേപം – മൂലഗ്രന്ഥങ്ങളുടെ വ്യാഖ്യാന പ്രഭാഷണം ശ്രവിച്ച് സംശയമില്ലാതെ വൈഷ്ണവ മതത്തെ മനസ്സിലാക്കുക. ഒരുപാട് ഡിജിറ്റൽ മാധ്യമങ്ങൾ ഉള്ളതിനാല്‍ ഇപ്പോള്‍ ഇക്കാര്യം വളരെ ലഘുവായി. ഡിജിറ്റൽ ഉപയോഗിച്ചാലും നേരിട്ടു പഠിക്കുമ്പോൾ കാണിക്കുന്ന ബഹുമാനം, വസ്ത്രം മുതലായ ആചാരങ്ങളോടെത്തന്നെ കേൾക്കുന്നത് നന്നായിരിക്കും.
കൈങ്കര്യ മോഹം – സേവയില്ലെങ്കില്‍ സേവാർത്ഥിയാകുന്നതെങ്ങനെ? എംബെരുമാൻ, ആഴ്‌വന്മാർ, ആചാര്യന്മാർ ഇങ്ങിനെ ആർക്കെങ്കിലും ശാരീരികമായോ ധനപരമായോ ബുദ്ധി പൂര്‍വ്വമായോ എന്തെങ്കിലും കൈങ്കര്യം ചെയ്യുന്നത് ഭഗവദ് ഭാഗവത സ്മരണയിൽ നമ്മെ ഉറപ്പിക്കും.
കൂടിയിരുന്നു ആസ്വദിക്കുക – എംബെരുമാൻ ആഴ്വാർ ആചാര്യ വിഷയങ്ങളെ ശ്രീവൈഷ്ണവന്മാർ തമ്മിൽ പറഞ്ഞും കേട്ടും രസിച്ചും തക്ക ഗുരുവിൽ നിന്ന് പഠിച്ചും ആനന്ദിക്കുക.
എപ്പോഴെപ്പോഴും പരമപദം നോക്കിയിരിക്കുക – ഇതാണ് ആത്മാവിന് സാധ്യമായ ഏക ലക്ഷ്യം. ആഴ്വാർ ആചാര്യന്മാരും ജീവിച്ചകാലം അങ്ങനെയല്ലേ കഴിഞ്ഞത്? അതുപോലെത്തന്നെ നാമും കഴിയുക.
ശ്രീവൈഷ്ണവന്മാർ വിട്ടു നിൽക്കേണ്ട കുറ്റങ്ങൾ (അപചാരം, അപരാധം, തെറ്റ്, ദുരാചാരം, മര്യാദകെട്ട പ്രവൃത്തി എന്നും പറയാം) ഏതാണു? ശാസ്ത്ര വിധികളെ അനുസരിച്ചില്ലെങ്കില് അപചാരമാണ്. ശാസ്ത്രങ്ങൾ ചെയ്യൂവെന്നു പറയുന്നത് ചെയ്യുകയും അരുതെന്ന് പറയുന്നത് ചെയ്യാതിരിക്കുകയും വേണം. ഇതെല്ലാം നമ്മുടെ പൂർവാചാര്യന്മാർ പഠിപ്പിച്ചിട്ടുണ്ട്.
നാല് പ്രധാന കാര്യങ്ങളിൽ ശ്രീവൈഷ്ണവന്മാർ അസക്തരായിരിക്കണമെന്നു ശ്രീവചന ഭൂഷണ ദിവ്യ ശാസ്ത്രത്തില് ശ്രീ പിള്ള ലോകാചാര്യർ 300 മുതൽ 307 ആമത്തെ സൂത്രങ്ങളിൽ രേഖപ്പെടുത്തിട്ടുണ്ട്.
മനു സ്മൃതി മുതലായ ശാസ്ത്ര വിധികളെയും ശ്രദ്ധിച്ചു കയ്ക്കൊള്ളുക.
സാമാന്യർ ചെയ്യാൻ പാടില്ലാ എന്ന് ശാസ്ത്രങ്ങൾ വിധിച്ചവയൊന്നും ശ്രീവൈഷ്ണവന്മാരും ചെയ്യാൻ പാടില്ലാ.
ഭഗവദ് അപചാരം
എംബെരുമാൻ ശ്രീമന്നാരായണനെ മറ്റ് ദേവീദേവന്മാർക്ക് ഒപ്പംകരുതുക. ബ്രഹ്മാവ്, ശിവൻ, ഇന്ദ്രൻ, പഞ്ച ഭൂതങ്ങൾ എന്നിവരെ നിയമിച്ച് സൃഷ്ടി സ്ഥിതി സംഹാരങ്ങളെ നിയന്ത്രിക്കുന്ന എംബെരുമാൻ ശ്രീമന്നാരായണനെ ഇതര ദൈവങ്ങൾക്ക് ഒപ്പം കാണാനാവില്ലാ. അത് ഭഗവദ് അപചാരമാണ്. എംബെരുമാൻ ശ്രീമന്നാരായണന് സമാനമായോ മികച്ചതായോ വേറൊരു ദൈവമില്ല.
ശ്രീ പരശുരാമർ, ശ്രീ രാമർ ശ്രീ കൃഷ്ണൻ മുതലായ അവതാരങ്ങളെ മനുഷ്യരായോ മനുഷ്യരിൽ ഉയർന്നവരായോ കാണരുത്. ഭഗവദ്അവതാരംഎന്നത്നമുക്ക് കർമപരമായി വന്ന ജനനം പോലെയല്ല. അത്തരം കാരണം ഏതുമില്ലാതെ എല്ലാ ജീവൻകൾക്കും ഹിതം ചെയ്യുന്ന സ്വഭാവം കൊണ്ട് ഭഗവാൻ അവതരിക്കുന്നു. പരമ പദത്തിലെ പോലെത്തന്നെ സർവ കല്യാണ ഗുണങ്ങളോടെ ചേർന്ന് അവതരിക്കുകയാണ് എംബെരുമാൻ ചെയ്യുന്നത്. ഭഗവദ് അവതാരങ്ങൾ കർമഫലമല്ലാത്തത് പോലെ അവതാര കർമ്മങ്ങളാലും കർമ്മ ബന്ധം ഉണ്ടാകുന്നില്ല. ഒരു ഭൗതിക ആത്മീയ നിയമവും അവിടുത്തെ ബാധിക്കില്ല. മാതൃ ഗർഭവാസവും, തിരു പിറവിയും, വനവാസം, മഹാഭാരത യുദ്ധം ഇങ്ങിനെയുള്ള കർമങ്ങളും നമ്മളെ രക്ഷിക്കാൻ വേണ്ടി മാത്രം, അഥവാ ഒരു ലീലയായി മാത്രം ഭഗവാൻ ചെയ്യുന്നു. ഇവ മൂലം കർമ്മ ഫലമോ പാപപുണ്യങ്ങളോ അവിടുത്തെ ബാധിക്കുന്നതല്ല. ലോകരക്ഷണത്തിനു അവതരിക്കുന്ന എംബെരുമാനെ (അഥവാ ഭഗവദ് അവതാരങ്ങളെ) മനുഷ്യരെപ്പോലെ കാണരുത്.
ശ്രീമദ് ഭഗവദ്ഗീത നാലാം അധ്യായത്തില് സ്വയം ശ്രീകൃഷ്ണൻ പറയുന്നു
ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജുന താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരന്തപ (5)
അര്‍ജുനാ, എന്റെ വളരെയേറെ അവതാരങ്ങളും നിന്റെ പല ജന്മങ്ങളും കഴിഞ്ഞു പോയി. അതൊക്കെ എനിക്കറിയാം. നീ അറിയുന്നില്ല.
ഞാന്‍ (1) ജനനമില്ലാത്തവൻ (2) നാശമില്ലാത്തവൻ (3) സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ് എങ്കിലും (1) സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി (2) സ്വന്തം മായയാല്‍ ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു
ജന്മ കര്‍മ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ ത്യക്ത്വാ ദേഹം പുനര്‍ജന്മ നൈതി മാമേതി സോര്‍ജുന (9)
ഇങ്ങിനെയുള്ള എന്റെ ദിവ്യമായ ജന്മവും കര്‍മ്മവും യാതൊരുവന്‍ അറിയുന്നുവോ അവന്‍ ശരീരം വിട്ടാല്‍ പുനര്‍ജന്മം പ്രാപിക്കുന്നില്ല. ഹേ അര്‍ജുനാ, അവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു.
ഭഗവദ് അപചാരം (തുടർച്ച)
അവരവരുടെ വര്ണാശ്രമ വിധികളെ ആചരിക്കായ്ക – മണവാള മാമുനികൾ ഈ അപചാരത്തിന് കൊടുത്ത ഉദാഹരണങ്ങൾ – സന്യാസികൾ അടക്കായ് ചവയ്ക്കാൻ പാടില്ലാ. തിരുവാരാധന സമയത്തും നാലാം വർണത്തിലുള്ളവർ വേദ മന്ത്രങ്ങൾ ചൊല്ലാൻ പാടില്ലാ. എന്തുകൊണ്ട് ഇതൊക്കെ കുറ്റമാകുന്നു? വിഷ്ണു ധർമ്മം 6ആം അദ്ധ്യായം 31ആം ശ്ലോകത്തിൽ ശ്രീ ഭഗവാൻ തന്നെ പറയുന്നു:
വേദങ്ങളും ശാസ്ത്രങ്ങളും എന്റെ ഉത്തരവുകളാണ്. ധിക്കാരികൾ എന്റെ ഉത്തരവ് നിരാകരിക്കുന്ന ദ്രോഹികൾ. അവർ എന്റെ ഭക്തർ തന്നെയായാലും ശ്രീവൈഷ്ണവന്മാരല്ലാ.
അർച്ചാ മൂർത്തികളേ താരതമ്യം ചെയ്യരുത് – കടലാസിൽ അച്ചടിച്ച ശ്രീരാധാകൃഷ്ണ ചിത്രമായാലും, മംകൊണ്ടുണ്ടാക്കിയ ഉണ്ണികൃഷ്ണൻ എന്നായാലും, സ്വർണ ലക്ഷ്മി തന്നെയെങ്കിലും, പിച്ചളയിലുള്ള ലഡ്ഡു കൃഷ്ണനായാലും, നേപാളത്തില് ഗണ്ഡകി നദിയിൽ നിന്നും കിട്ടിയ സാളഗ്രാമമായാലും എല്ലാം ഭഗവാൻ തന്നെയാണ്.
ജീവാത്മാവ് സ്വാതന്ത്രനാണെന്നു കരുതല്ലേ – ഭഗവദ് സങ്കൽപ്പമില്ലാതെ എന്തെങ്കിലും സാധിക്കുമോ? നാം സ്വതന്ത്രരാണ് എന്നിങ്ങനെ ചിന്തിക്കുന്നതു കൊണ്ട് നമുക്ക് എല്ലാ പാപങ്ങളും വന്നു ചേരുന്നു. ഇതാണ് മഹാമോഷണമെന്നു ശാസ്ത്രങ്ങൾ പറയുന്നു. നമുക്ക് ഒന്നും സ്വന്തം അല്ല, നാം സ്വതന്ത്രരുമല്ല. പരമാത്മാവിന്റെ അടിയാനാണ് ജീവാത്മാവ് എന്നറിയുക.
ഭഗവദ് ദ്രവ്യ അപഹാരം – എംബെരുമാന്റെ പ്രസാദം തിരുവാഭരണം എന്നിവ മോഷ്ടിക്കുന്നത്, കള്ളരെ സഹായിക്കുന്നത്, തൊണ്ടി മേടിക്കുന്നത്, “ഞാൻ ചോദിച്ചു വാങ്ങിയില്ലാ, കള്ളൻ തന്നെ ഏൽപ്പിച്ചു” എന്ന് ഒഴിവുകഴിവ് പറയുന്നത് ഇവ ഒന്നും ഭഗവാന് സമ്മതമല്ല.
ഇങ്ങിനെ പല കാര്യങ്ങൾ – ശാസ്ത്രം പാടില്ലെന്ന് പറഞ്ഞതെല്ലാം തെറ്റാണ്.
ഭാഗവത അപചാരം
മറ്റ് ശ്രീവൈഷ്ണവന്മാരെ തന്നെക്കാൾ താഴ്ന്നവരെന്നു കരുതല്ലേ. സ്വയം താഴ്ത്തുകയല്ലേ സൻമാർഗം. കാമക്രോധലോഭമോഹമദമാത്സര്യങ്ങൾ മനസ്സിലുണ്ടാക്കുന്ന ശ്രീവൈഷ്ണവ വിരോധമാണ് ഭാഗവത അപചാരം.
ശ്രീപിള്ള ലോകാചാര്യർ 190 മുതൽ 207 വരയില് ശ്രീവചനഭൂഷണ സൂത്രങ്ങളിൽ ഭാഗവത അപചാരത്തെ വിശദമായി പറഞ്ഞു. അതിന്റെ ചുരുക്കം:
പൊതിഞ്ഞു വച്ച വസ്ത്രംകൂടി, കാറ്റ് ശക്തമായി വീശിയാൽ ഭസ്മം പോലെ പറക്കുന്നത് പോലെ, ഭാഗവത അപചാരികൾ ഊർധ്വ പുണ്ട്രം, പഞ്ചകച്ച എന്നീ ശ്രീവൈഷ്ണവ ചിഹ്നങ്ങൾ ധരിച്ചാലും, , അവരുടെ കാപട്യം പുറത്താകും.
മഹാവിഷ്ണുവിന്റെ അവതാരങ്ങളൊക്കെ ഭാഗവതരെ രക്ഷിക്കാൻതന്നെയായിരുന്നു:
ശ്രീ വരാഹ അവതാരം
ശ്രീ ഭൂമാദേവിയെ തട്ടിക്കൊണ്ടുപോയ ഹിരണ്യാക്ഷനേ സംഭരിക്കാൻ
ശ്രീ നൃസിംഹ അവതാരം
പ്രഹ്ലാദ ആഴ്വാനെ ഉപദ്രവിച്ച ഹിരണ്യകശിപുവേ കൊല്ലാൻ
ശ്രീ രാമ അവതാരം
സീതാ ദേവിയെ കവർന്നു ചെന്ന രാവണനെ യുദ്ധത്തിൽ വദിക്കാൻ
ശ്രീ കൃഷ്ണ അവതാരം
പഞ്ച പാണ്ഡവരെ രക്ഷിക്കാൻ മഹാഭാരത യുദ്ധത്തിൽ ശ്രീ പാർത്ഥസാരഥിയായി
ശ്രീമദ് ഭഗവദ്ഗീത നാലാം അധ്യായത്തില് സ്വയം ശ്രീകൃഷ്ണൻ പറയുന്നു
യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം (7)
എപ്പോഴെല്ലാം (1) ധര്‍മ്മത്തിനു തളര്‍ച്ചയും (2) അധര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ (8)(1) സജ്ജനങ്ങളുടെ സംരക്ഷണത്തിനും (2) ദുഷ്ടന്മാരുടെ സംഹാരത്തിനും (3) ധര്‍മ്മം നിലനിര്‍ത്തുന്നതിനും – വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.
ഈ ശ്ലോകങ്ങൾക്കു എംബെരുമാനാർ ഗീതാ ഭാഷ്യത്തിലും ശ്രീവേദാന്താചാര്യർ താത്പര്യ ചന്ദ്രികയിലും വിശദമായി വ്യാഖ്യാനിച്ചതെ വേരോ സമയം നമ്മള് വായികാം.
ഭാഗവത അപചാരം (തുടർച്ച)
ശ്രീവൈഷ്ണവന്മാർ ജനിച്ച കുലം, അറിവ്, ധനം, ഭക്ഷണം, ബന്ധുക്കൾ, വസതി എന്നിവ നോക്കി അവഗണിക്കുന്നത് ക്രൂരവും, അർച്ചാ തിരുമേനികളെ താരതമ്യം ചെയ്യുന്നതേക്കാൾ രൂക്ഷവുമാണ്. പെറ്റമ്മ പതിവ്രതയാണോ എന്ന് സംശയിക്കുന്നത് പോലെയാണ് വൈഷ്ണവരുടെ ജാതി, കുലം ഇവ അന്വേഷിക്കുന്നത്.
ഈ മേൽപ്പറഞ്ഞ ഭാഗവത അപചാരങ്ങളിൽ എന്തെങ്കിലും ഒന്നു ചെയ്താലും അത് മഹാപാപമാണ്. നമ്മുടെ പൂർവാചാര്യന്മാർ ശ്രീവൈഷ്ണവരോട് വളരെ ജാഗ്രതയായി പെരുമാറി. ആചാര്യന്മാർ തന്നെയായാലും സ്വന്തം ശിഷ്യരോട് വളരെ മാന്യതയോടെ പെരുമാറി.
ഭാഗവത അപചാരത്തുടെ കെട്ട ഫലങ്ങളിന് ചില ഉദാഹരണങ്ങൾ:
തൃസംഖ് ചരിതം – സ്വന്തം മനുഷ്യ ദേഹത്തോടെ സ്വർഗം പോകാൻ പിടിവാസിയായിരുന്നു തൃസംഖ് മഹാരാജാവ്. തന്റെ ഗുരു വശിഷ്ഠരെ ചോദിച്ചു. അവർ പറ്റില്ലെന്നു പറഞ്ഞു. വശിഷഠരുടെ മക്കളേ ശല്യപ്പെടുത്തി. അവരും സഹായിച്ചില്ല. എന്നിട്ടു രാജാവ് അവരുമായി കോപിച്ചു. ആ ഋഷി മക്കൾ രാജാവേ ശപിച്ചു. ശാപം കാരണം രാജാവ് നായാമാംസം കഴിക്കുന്ന താന്ന ജീവനായി. അവന്റെ യജ്ഞോപവീതം പോലും തൊലി മാലയായി. ശ്രീവൈഷ്ണവർകൾ ഉന്നത സ്ഥാനാർത്തികളായത്കൊണ്ട് ചെറു വീഴ്‌ച്ച വരുത്തിയാലും അതിനെ വലിയ ശിക്ഷ നിശ്ചയം. അഴിമതിയുടെ ഫലം ഒരു സാമാന്യ ഉദ്യോഗസ്ഥനെക്കാൾ പ്രധാനമന്ത്രിയിന് മഹാ അപമാകുന്നില്ലേ? അതുപോൾത്തന്നെയാണ്.
തിരുമാല എന്ന പ്രബന്ധത്തിൽ തൊണ്ടരടിപ്പൊടിയാഴ്വാർ പാടിയത്:
ഋഗ്, യജുസ്സു, സാമ, അഥർവണമെന്ന നാല് വേദങ്ങൾ; ശിക്ഷാ, വ്യാകരണം, ഛന്ദസ്സ് , നിരുത്തം, ജ്യോതിഷം, കല്പമെന്ന ആറു വേദാങ്ങങ്ങൾ എല്ലാത്തെയും കാണാപ്പാഠം പഠിച്ചു, അർത്ഥം കൂടി മനസ്സിലാക്കി, അതിന്റെ ഫലമായി ഭഗവദ് കൈങ്കര്യമഗ്നരായിരിക്കുന്ന മഹാ ബ്രാഹ്മണരായാലും, ഈപ്പറഞ്ഞ യോഗ്യതകൾ ഒന്നുമില്ലാത്തെ വെറും ഭഗവദ് കൈങ്കര്യം മാത്രമായുള്ള ഒരു ശ്രീവൈഷ്ണവരെ അവര് താഴ്ന്ന ജാതിയില് പിറന്നതേപറഞ്ഞു ദുഷിച്ചാല് , ദൂഷികിന്നവരുടെ ബ്രാഹ്മണ്യം കെട്ടു അവർ താഴ്ന്നുപോകും. പുനർജന്മത്തിലൊന്നുമില്ലാ. തൽക്ഷണം തന്നെ താഴ്ന്നുപോകും.
ശ്രീ ഗരുഡ ആഴ്വാർ ശ്രീ മഹാവിഷ്ണുവിന്റെ വാഹനമാണ്. വേദങ്ങളിൽ പണ്ഡിതനുമാണ്. ശ്രീമന്നാരായണന്റെ പെരിയ തിരുവടി എന്നുമറിയപ്പെടുന്നു. എന്നിട്ടും അവർക്കും ഒരിക്കൽ അബദ്ധം പറ്റി. ആകാശത്ത് പറക്കുമ്പോൾ താഴെ ചാണ്ടിലി എന്നൊരു മഹാവിഷ്ണുവിന്റെ തീവ്ര ഭക്തയെക്കണ്ട്. ഇത്തരം മഹാവ്യക്തി ഒരു ദിവ്യ ക്ഷേത്രത്തിൽ താമസിയാതെ അവളുടെ ഭക്തിശ്രദ്ധയ്ക്കു ഒട്ടും ചേരാത്ത ഒരു ചുറ്റുപാട് തിരഞ്ഞെടുത്തത് എന്തിനാ എന്ന് പരിതാപപ്പെട്ടു. രണ്ടു ചിറകുകളും കത്തിപ്പോയി, പെട്ടെന്ന് അവളുടെ കാലിൽ വീണു കിടക്കുകയായി. തൽക്ഷണം മനസ്സിലായി. ഭാഗവതരുടെ പാർപ്പിടത്തെ കുറവായി ഓർത്തു, അപ്പോൾത്തന്നെ ചിറകൊടിഞ്ഞു വീണു എന്ന്. പിന്നീട് അവരോട് മാപ്പുപറഞ്ഞപ്പോൾ ഗരുഡന് ചിറകു തിരികെക്കിട്ടി.
ചാണ്ടിലിയും ചിറകു തീക്കൊണ്ട ഗരുഡ ആഴ്വാരും
പിള്ളപ്പിള്ളയാഴ്‌വാൻ തുടർച്ചയായി ഭാഗവത അപചാരങ്ങൾ പല തവണ ചെയ്തു. കൂർത്താഴ്വൻ വളരെ ക്ഷമയോടെ പല തവണ നല്ല വാക്കു പറഞ്ഞു അവരെ നന്നാക്കി.
ജ്ഞാനം സദാചാരങ്ങൾ എത്രയുണ്ടെങ്കിലും ആചാര്യ അനുഗ്രഹമുണ്ടെങ്കിൽത്തന്നെ മോക്ഷം കിട്ടുന്നത് പോലെ, എത്ര ജ്ഞാനം സദാചാരങ്ങൾ ഉണ്ടെങ്കിലും ശ്രീവൈഷ്ണവന്മാരിടത്തു മര്യാദയായി പെരുമാറിയില്ലെങ്കിൽ വീഴുമെന്നോർത്തോളുക.
അസഹ്യ അപചാരം
ഒരുകാരണവുമില്ലാതെ എംബെരുമാൻ, ആചാര്യൻ, ശ്രീവൈഷ്ണവന്മാർ എന്നിവരോട് മര്യാദ കുറവ് കാണിക്കുന്നത്.
ഹിരണ്യകശിപുവിന് എംബെരുമാൻ ഒരു ഉപദ്രവും ചെയ്തില്ല. എന്നിട്ടും എംബെരുമാന്റെ പേര് പോലും കേഴ്ക്കാൻ വയ്യാതായി! ഇത് വെറുതെ കാണിച്ചുകൂട്ടിയ (അസഹ്യ) ഭഗവദ് അപചാരമാണ്.
ആചാര്യന്റെ ആജ്ഞ നിരസിക്കുക. ആചാര്യൻ പഠിപ്പിച്ചതെ, പൊന്നും പ്രസിദ്ധിയുമോർത്തു അയോഗ്യർക്കു പറഞ്ഞു കൊടുക്കുക. ഇവ രണ്ടും ആചാര്യന് ചെയ്ത അസഹ്യ അപചാരങ്ങളാണ്.
ശ്രീവൈഷ്ണവന്മാരോട് അസൂയ കാണിക്കുന്നതും ഒരു അസഹ്യ അപചാരമാണ്.
നമ്മുടെ പൂർവ്വികന്മാർ അപചാരങ്ങൾ ശ്രദ്ധിച്ച് ജീവിച്ചിരുന്നു. പ്രത്യേകം അവകളെ ഒഴിവാക്കാൻ കണ്ണും കരുത്തുമായി. എന്നിട്ടും എന്തെങ്കിലുമൊക്കെ അറിയാതെ പെട്ടുപോയിട്ടുണ്ടോ എന്ന് അവർ ഭയപ്പെട്ടു, അന്തിമ സമയത്ത് ഓരോ ആചാര്യനും ശിഷ്യന്മാരോടും ശ്രീവൈഷ്ണവന്മാരോടും ക്ഷമ ചോദിച്ചു പിരിയുന്നത് ഓരോ ആചാര്യന്റെ ചരിത്രത്തിലും നമ്മൾ വായിക്കുന്നു.
ഇതാ ഇപ്പോൾ പറഞ്ഞ വിവരങ്ങളൊക്കെ വിശദമായും ലളിതമായും പൂർവ്വികർ ഗ്രന്ഥങ്ങളിൽപ്പെടുത്തിയിട്ടല്ലേ നമ്മള് വായിച്ചറിയുന്നത്.
എന്നിട്ടു പഠിച്ചതൊക്കെ പ്രവർത്തിക്കാം. അനുഷ്ഠിക്കാത്ത അറിവ് മാത്രമുണ്ടായിട്ടു ഒരു ഗുണവും നമുക്കുണ്ടാവില്ലാ.