ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – രഹസ്യത്രയം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< ദിവ്യ പ്രബന്ധവും ദിവ്യ ദേശങ്ങളും

പഞ്ച സംസ്കാര സമയത്ത് ആചാര്യൻ ശിഷ്യന് ഉപദേശിക്കുന്ന – തിരുമന്ത്രം, ദ്വയം, ചരമശ്ലോകം – എന്ന മൂന്നു മന്ത്രങ്ങളാണു രഹസ്യത്രയം എന്നറിയപ്പെടുന്നത്. ഇവ മന്ത്ര ദീക്ഷയോടെ മാത്രം ജപിക്കാനാണ് വിധി.

തിരുമന്ത്രം = ഓം നമോ നാരായണായ

ഭഗവാൻ (എംബെരുമാൻ എന്ന് തമിഴ്), നാരായണൻ- നരൻ എന്ന രണ്ടു ഋഷികളായി അവതരിച്ചു. നാരായണ ഋഷി തിരുമന്ത്രത്തെ നര ഋഷിക്കു ഉപദേശിച്ചു. ജീവാത്മാവ് പരമാത്മാവിന്റെ സ്വത്താണ്. ജീവാത്മാവ് സദാ ഭഗവാനെ സന്തോഷിപ്പിക്കാൻ മാത്രം കരുതിയിരിക്കണം. എല്ലാവർക്കും നാഥനായ നാരായണന് മാത്രം സേവനംചെയ്തു കഴിയുകയെന്നത്രെ ജീവ ധർമം.

ദ്വയം = ഈരടി മന്ത്രം

ശ്രീമന്നാരായണ ചരണൗ ശരണം പ്രപദ്യേ /ശ്രീമതേ നാരായണായ നമ:

ശ്രീമന്നാരായന ചരണൗ ശരണം പ്രപദ്യേ|
ശ്രീമതേ നാരായണായ നമ:||
  • വിഷ്ണു ലോകത്തിൽ ശ്രീമന്നാരായണൻ ശ്രീമഹാലക്ഷ്മിക്ക് ഉപദേശിച്ചതാണ് ഈ മന്ത്രം.
  • ലഘുവായിപ്പറഞ്ഞാൽ, ശ്രീമഹാലക്ഷ്മീപതിയായ ശ്രീമന്നാരായണന്റെ ചരണമാണ് ശരണം; ആ ദിവ്യ ദമ്പതികൾക്ക് മാത്രം അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു എന്നത്രെ ഈ മന്ത്രത്തിന് അർത്ഥം.

ചരമ ശ്ലോകം = ഭഗവദ്ഗീത മോക്ഷസംന്യാസയോഗമെന്ന പതിനെട്ടാമത്തെ അദ്ധ്യായം ശ്ലോകം അറുപത്തിയാറ്

സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ|
അഹം ത്വാ സര്‍വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ||

സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിക്കുക. ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുത് എന്ന് അർത്ഥം. ഇത് അർജ്ജുനന് ശ്രീകൃഷ്ണ പരമാത്മാവ് മഹാഭാരത യുദ്ധ ഭൂമിയിൽ ഉപദേശിച്ചു.

ഈ മൂന്നു രഹസ്യങ്ങൾക്കിടയിൽ രണ്ടു വിധ സംബന്ധം –മുമുക്ഷുപ്പടി എന്ന ഗ്രന്ഥത്തിൽ രഹസ്യത്രയം വ്യാഖ്യാനിച്ചു തുടങ്ങുമ്പോൾ മാമുനികൾ ഈ മൂന്നു മന്ത്രങ്ങൾക്കിടയിലുള്ള രണ്ടു സംബന്ധങ്ങളെ വിസ്തരിക്കുന്നു:

  • വിധിയും അനുഷ്ഠാനവും
    • ജീവാത്മാവിനും പരമാത്മാവിനുമായുള്ള ബന്ധത്തെ പറയുന്നു തിരുമന്ത്രം.
    • എല്ലാ ധർമ്മവും ത്യജിച്ച് എംബെരുമാനെ പ്രാപിക്കുകയെന്ന് ചരമ ശ്ലോകം ജീവാത്മാവിനോട് നിർദേശിക്കുന്നു.
    • ഈശ്വരനെ പ്രാപിച്ചാൽ പിന്നെ സദാ ദ്വയം ജെപിച്ചു കഴിയുക എന്നത്രെ നിർദേശം.
  • വിവരണവും വിവരണിയും
    • പ്രണവ മന്ത്രത്തെ തിരുമന്ത്രം വ്യാഖ്യാനിക്കുന്നു.
    • തിരുമന്ത്രത്തെ ദ്വയമന്ത്രം വ്യാഖ്യാനിക്കുന്നു.
    • ചരമ ശ്ലോകം ദ്വയത്തെ പിന്നെയും വിസ്തരിച്ചു പറയുന്നു.

ആചാര്യന്മാർ കൂടുതൽ അഭിമാനിച്ചതും, സദാ സ്മരിച്ചിരുന്നതും ദ്വയമാണ്.

  • മന്ത്ര രത്നമെന്നത്രെ ദ്വയം അറിയപ്പെടുന്നത്.
  • ശ്രീമഹാലക്ഷ്മി പിരാട്ടി ശരണാഗതർക്കായി എംബെരുമാനിടത്തു ശുപാർശ(പുരുഷകാരം) ചെയ്യുന്നുവെന്നു സ്പഷ്ടമായിപ്പറയുന്നു.
  • ദിവ്യ ദമ്പതികളെ ഒന്നിച്ച് സേവനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.

വര വര മുനി ദിനചര്യ എന്ന ഗ്രന്ഥത്തിൽ എറുമ്പിയപ്പാ എന്നു പ്രശസ്തനായ ദേവരാജ ഗുരു പറയുന്നു:

മന്ത്രരത്ന അനുസന്ധാന സന്തത സ്പുരിതാധരം|
തദർത്ഥതത്വ നിത്യാൻ സന്നദ്ധ പുലകോതഗമം||

“ചുരുക്കിപ്പറഞ്ഞാൽ – വര വര മുനി എന്നറിയപ്പെടുന്ന മണവാളമാമുനികൾ ദിവസവും ജീവിച്ചിരുന്ന രീതിയെ പറഞ്ഞു വരുമ്പോൾ അവിടുത്തെ ചുണ്ടുകളെപ്പോഴും ദ്വയ മന്ത്രത്തെ ജപിക്കുമായിരുന്നു. മനസ്സോ ദ്വയത്തിന്റെ സാരമായ തിരുവായ്മൊഴിയെ സദാ ഓർത്തിരുന്നു. എന്നിട്ടു തിരുമേനിയിൽ രോമാഞ്ചവും കണ്ണുകളിൽ ബാഷ്പവും വരുമായിരുന്നു.”

പ്രധാനമായി ഒരു കാര്യം ഓർക്കുക. ദ്വയമന്ത്രം ചൊല്ലുന്നതിന് മുൻപ് ഗുരുപരമ്പരയെ ധ്യാനിക്കേണ്ടതാണ്.

അസമദ്‌ഗുരുഭ്യോ നമ: അസ്മദ്പരമഗുരുഭ്യോ നമ: അസമദ്സർവഗുരുഭ്യോ 
നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീപരാങ്കുശദാസായ നമഃ
ശ്രീമദ്യാമുനമുനയേ നമഃ ശ്രീരാമമിശ്രായ നമഃ ശ്രീപുണ്ടറീകാക്ഷായ നമ:
ശ്രീമന്നാഥമുനയേ നമഃ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ വിഷ്വക്‌സേനായ
നമഃ ശ്രിയൈ നമഃ ശ്രീധരായ നമഃ|  

പൂർവാചാര്യന്മാർക്കു ദ്വയ മന്ത്രത്തിലുണ്ടായിരുന്ന അതീത താത്പര്യം കീഴെപ്പറഞ്ഞ ചില പ്രധാന ഗ്രന്ഥങ്ങളിൽ കാണാം:

  • ഭട്ടർ – അഷ്ടശ്ലോകി
  • പെരിയവാച്ചാൻ പിള്ള – പരന്ന രഹസ്യം
  • പിള്ള ലോകാചാര്യർ – ശ്രിയപ്പതിപ്പടി, യാദൃച്ഛികപ്പടി, പരന്നപടി, മുമുക്ഷുപ്പടി
  • അഴകിയ മണവാളപ്പെരുമാൾ നായനാർ – അരുളിച്ചെയൽ രഹസ്യം
  • മണവാളമാമുനികൾ – മുമുക്ഷുപ്പടി തുടങ്ങിയ രഹസ്യ ഗ്രന്ഥ വ്യാഖ്യാനങ്ങൾ

ശ്രീവൈഷ്ണവന്മാർക്കു പൊതുവെ തത്ത്വത്രയവും അർത്ഥപഞ്ചകവുമാണ് രഹസ്യത്രയ വ്യാഖ്യാനങ്ങളിൽ പ്രധാനം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം:  http://ponnadi.blogspot.in/2015/12/rahasya-thrayam.html

പ്രമേയം (ലക്ഷ്യം) – http://koyil.org പ്രമാണം (വേദം) – http://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

3 thoughts on “ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – രഹസ്യത്രയം

  1. Pingback: 2019 – March – Week 2 | kOyil – SrIvaishNava Portal for Temples, Literature, etc

  2. Pingback: ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – തത്വത്രയം | SrIvaishNava granthams in malayALam

  3. Pingback: ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – സംഗ്രഹം | SrIvaishNava granthams in malayALam

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s