Monthly Archives: March 2019

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – അർത്ഥ പഞ്ചകം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< തത്വത്രയം

തിരുവായ്മൊഴിയിന് തുടക്കമായി ശ്രീ പരാശര ഭട്ടർ എഴുതിയ തനിപ്പാട്ടു അർത്ഥ പഞ്ചക സാരമാണു:

തനിയൻ - തമിഴിൽ
മിക്ക വിറൈനിലൈയും മെയ്യാ മുയിർനിലൈയും
തക്ക നെറിയും തടൈയാകിത് - തൊക്കിയലും
ഊഴ്വിനൈയും വാഴ്വിനൈയു മോതുങ് കുരുകൈയർകോൻ
യാഴിനിസൈ വേദത്തിയൽ.

അർത്ഥം: തിരുക്കുരുകൂർ നാട്ടുകാർക്ക് നാഥനായ നമ്മാഴ്വാരുടെ വീണ നാദമായ തിരുവായ്മൊഴി പ്രബന്ധം:

 • പരംപൊരുളായ ശ്രീമനാരായണന്റെ സ്വരൂപത്തേക്കുറിച്ചും,
 • നിത്യനായ ജീവാത്മാവിന്റെ സ്വരൂപത്തേക്കുറിച്ചും,
 • ജീവാത്മാവ് പരമാത്മാവിൽ എത്തിച്ചേരാൻ പറ്റിയ വഴി ഏതൊന്നെന്നും,
 • പരമാത്മാവിലേക്ക് അടുക്കാൻ തടസ്സമായി കൂട്ടിച്ചേർത്തിട്ടുള്ള കർമ്മ പാപങ്ങളായ വിരോധികളുടെ സ്വഭാവത്തെയും,
 • ജീവിത ലക്ഷ്യങ്ങളായ പുരുഷാർത്ഥങ്ങൾ ഏതാണ് എന്നതും ഓതുന്നു.

വളരെ ചുരുക്കത്തിൽ ധർമ്മ, അർത്ഥ, കാമ, മോക്ഷ, കൈങ്കര്യം(ഭഗവദ് സേവ) എന്നീ അഞ്ചു പുരുഷാർത്ഥങ്ങളാണു അർത്ഥ പഞ്ചകം. ആചാര്യർ മുഖേന ഉപദേശം ഏറ്റ് വാങ്ങേണ്ടേ ഈ തത്വത്തിന് ശ്രീപിള്ള ലോകാചാര്യർ ഒരു രഹസ്യ ഗ്രന്ഥം എഴുതിയിട്ടുണ്ട്. അതിന്റെ ചുരുക്കം:

 • അഞ്ചു വിധം ജീവാത്മാക്കൾ:
  1. നിരന്തര വൈകുണ്ഠവാസികളായ നിത്യസൂരികൾ
  2. സംസാര മോചനത്തിന് ശേഷം വൈകുണ്ഠമെത്തിയ മുക്തന്മാർ
  3. സംസാരത്തിൽപ്പെട്ടു പോയി അവിടത്തന്നെ വലയം തീർത്ത ബദ്ധാത്മാക്കൾ
  4. സംസാര മോചിതരായിക്കിട്ടണമെന്ന ബോധമുണ്ടായിട്ടും, ഭഗവത്കൈങ്കര്യം പ്രാർത്ഥിച്ചു ഏൽക്കാതെ, കേവല മോക്ഷം നേടിയ കൈവല്യാർത്ഥികൾ
  5. ഭഗവത്കൈങ്കര്യമെന്ന മഹാഭാഗ്യത്തിനായി ഭാഗവതരായി സംസാരത്തിൽ കഴിച്ചുകൂട്ടുന്ന കൈങ്കര്യാർത്ഥികളായ മുമുക്ഷുക്കൾ
 • പരമപുരുഷന്റെ അഞ്ചു സ്ഥിതികൾ:
  1. പരത്വം – പരമ പദത്തിലുള്ള പരമ ഉന്നത സ്വരൂപം.
  2. വ്യൂഹം – തിരുപ്പാൽകടലിലുള്ള പ്രദ്യുമ്ന സങ്കർഷണ അനിരുദ്ധ വാസുദേവ ആദിയായ ചതുർ വ്യൂഹ സ്വരൂപങ്ങൾ.
  3. വിഭവം – ശ്രീപരശുരാമ ശ്രീരാമ ശ്രീകൃഷ്ണാദിയായ അസംഖ്യം അവതാരങ്ങൾ.
  4. അന്തര്യാമിത്വം – ഓരോ ജീവാത്മാവിനുള്ളിലും വ്യാപിച്ചിരിക്കുന്ന ഹൃദയകമലവാസൻ.
  5. അർച്ചാ തിരുമേനി – ക്ഷേത്രങ്ങൾ, മഠങ്ങൾ, നമ്മുടെ വീടുകൾ എവിടെയും നമ്മൾ അലങ്കാരങ്ങൾ ചാർത്തിയും പൂജിച്ചും വയ്‌ച്ച് എഴുന്നരുളിപ്പിച്ചിട്ടുള്ള അർച്ചാ തിരുമേനി.
 • പുരുഷൻ എന്ന ജീവാത്മാവിന് ഇഷ്ടമായ ജീവിത ലക്ഷ്യങ്ങളായ അഞ്ചു പുരുഷാർത്ഥങ്ങൾ:
  1. ധർമ്മം – എല്ലാ ജീവികൾക്കും ഹിതമായത് ചെയ്യുക.
  2. അർത്ഥം – ശാസ്ത്രം അനുസരിച്ച് സമ്പാദിക്കുക, ശാസ്ത്രോക്തമായി ചെലവഴിക്കുക.
  3. കാമം – ശാസ്ത്രം അനുസരിച്ച് ലോക സുഖങ്ങളെ നേടി അനുഭവിക്കുക.
  4. മോക്ഷം – സംസാര ബന്ധത്തെ ത്യജിച്ച് ആത്മാനുഭവനായിരിക്കൽ.
  5. ഭഗവദ്കൈങ്കര്യം – ഇതുതന്നെ ഏറ്റവും മികച്ച പുരുഷാർത്ഥം. ശരീരമുള്ളത്തോളം നാരായണനെ സേവിക്കുക. ഈ ശരീരം വിട്ടു നീങ്ങുമ്പോൾ പരമപദത്തിൽ അവിടുത്തെ നിത്യ ദാസനാവുക.
 • പരമപദം ചേരാൻ അഞ്ചു വഴികൾ:
  1. കർമ്മ യോഗം – യാഗം ദാനം തപസ്സ് എന്നിവ. ജ്ഞാന യോഗത്തിന്റെ ഒരു വിഭാഗമായും ഇതിനെ പെടുത്താം. ഐഹികമായി ബന്ധപ്പെട്ടതാണ് ഇത്.
  2. ജ്ഞാന യോഗം – കർമ്മ യോഗത്തിൽ കിട്ടിയ ജ്ഞാനത്തേകൊണ്ട് ചിത്ത ശുദ്ധിയോടെ ഭഗവാനെ ധ്യാനിച്ചു, ഹൃദയകമലത്തിലിരുത്തി, ആ ഹൃദ്പദ്മവാസനെ സദാ ധ്യാനിച്ചു കൈവല്യത്തിൽ എത്തിച്ചേരുക.
  3. ഭക്തി യോഗം – ജ്ഞാന യോഗം കൊണ്ട് ധാരമുറിയാതെ ഭഗവദനുഭവത്തിൽ മുങ്ങി മാലിന്യങ്ങളൊക്കെയൊഴിച്ചു ഭഗവാന്റെ സത്യ സ്വരൂപം അറിഞ്ഞു അതിൽ സ്ഥിരമായിരിക്കുക.
  4. പ്രപത്തി –
   • ഈ മാർഗം ആണ് എളുപ്പം. മധുരം. പെട്ടെന്നു ഭഗവാനോടടുക്കാം. ഒരിക്കൽ ഭഗവാനെ ആചാര്യനിലൂടെ ശരണം പ്രാപിച്ചാൽ മതി.
   • 56ആമത്തെ സ്തോത്ര രത്നം: “ഒരു പ്രാവശ്യം ഭഗവാന്റെ തൃപ്പാദങ്ങളെ ഓർത്ത് എപ്പോഴെങ്കിലും ഇരുകൈകളും കൂപ്പി എത്തരക്കാരായാലും എങ്ങനെയെങ്കിലും തൊഴുന്നത് അപ്പോൾത്തന്നെ ദു:ഖങ്ങളൊക്കെ മായമായിപ്പോക്കി സർവശ്രേഷ്ഠഫലങ്ങളൊക്കെ സമൃദ്ധിയായി പ്രസാദിക്കും”.
   • കർമ്മ ജ്ഞാന ഭക്തി യോഗങ്ങൾ ആത്മാർഥമായി ചെയ്യാൻ കഴിവില്ലാത്തവർ അഥവാ അങ്ങിനെ ചെയ്‌താൽ അവരുടെ സ്വാഭാവവുമായി ചേരുന്നില്ലാ എന്നുള്ളവർക്ക് എംബെരുമാൻ തന്നെ ഗതി എന്ന പ്രപത്തി വഴിയാണ് ഉചിതം. ഇത് രണ്ടു വിധമുണ്ട്:
    • ആർത്ത പ്രപത്തി: ഭഗവാനെ നീങ്ങിയിരിക്കുന്നതു സഹിക്കാൻ ഒട്ടും വയ്യാ. ഇപ്പോൾത്തന്നെ അങ്ങേയുടെ ചരണത്തിൽ എത്തിച്ചേർന്നേ പറ്റൂ എന്ന കൊതിയുള്ളവർ.
    • തൃപ്ത പ്രപത്തി: ഘോര സംസാരമായിട്ടും എല്ലാം അങ്ങയെ ഏൽപ്പിച്ചു അങ്ങയുടെ കരുണ പ്രതീക്ഷിച്ചു ഭഗവദ് ഭാഗവത ആചാര്യ കൈങ്കര്യം ചെയ്തു അങ്ങയുടെ വിളിയെ കാത്തുനിൽക്കുക.
  5. ആചാര്യ കൃപ – മുമ്പിൽ പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും വളരെ സുലഭമായ വേറൊരു വഴിയുണ്ട്.
   • കരുണാസാഗരനായ ഒരു ആചാര്യൻ പൂർവന്മാർ വഴിയിൽ ശിഷ്യനെ സ്വയം ശുപാർശ ചെയ്തു, കൈയേപ്പിടിച്ചു കൂട്ടിച്ചെന്നു, നല്ല സംസ്കാരങ്ങളൊക്കെ പഠിപ്പിച്ചു, ശരിയാക്കിയെടുത്തു ഭഗവാനോട് അടുപ്പിക്കും.
   • ശ്രീരാമാനുജരെ നമ്മളെ സംസാരത്തിൽ നിന്നും മോചിപ്പിക്കുന്ന ഉദ്ധാരക ആചാര്യനായും, നമ്മുടെ സ്വന്തം സമാശ്രയണ ആചാര്യനെ ശ്രീരാമാനുജർക്കു സമീപത്തിലാക്കുന്ന ഉപകാരക ആചാര്യനായും കരുതണം.
   • പല പൂർവാചാര്യന്മാരും ശ്രീരാമാനുജരുടെ ഉദ്ധാരക ദയയെ പലകുറി ആവർത്തിച്ച് പരാമർശിച്ചിട്ടുണ്ട്:
   • ഉദാഹരണത്തിന്, വടുക നമ്പി എംബെരുമാനാരെ(രാമാനുജരെ) സർവ്വസ്യ ബന്ധുവായി ഭാവിച്ചിരുന്നതായി ആർത്തി പ്രബന്ധത്തിൽ ശ്രീ മണവാള മാമുനികൾ രേഖപ്പെടുത്തി.
 • ജീവാത്മാക്കൾ ഭഗവാനെ പ്രാപിക്കുന്നതിനു വിരോധികളും അഞ്ചു വിധമാണ്:
  1. സ്വരൂപ വിരോധി –
   • ദേഹമാണ് ആത്മാവ് എന്നുള്ള തെറ്റിദ്ധാരണ.
   • ശ്രീമന്നാരായണനെയൊഴിച്ചു വേറൊരു ജീവാത്മാവിന്(ശ്രീമന്നാരായണൻ ഒഴികെയുള്ളവരെല്ലാം ജീവാത്മാക്കളാണ്) അടിയാനാവുക.
  2. പരത്വ വിരോധി –
   • അന്യ ദൈവങ്ങളെ ഭഗവാന് സമാനമായികണ്ട് തൊഴുക.
   • ശ്രീപരശുരാമ ശ്രീരാമ ശ്രീകൃഷ്ണാദി അവതാരങ്ങളെ മനുഷ്യരായി കാണുക.
   • അർച്ചാ തിരുമേനികൾക്കുള്ള ശക്തിയെ പരിപൂർണ്ണമായും വിശ്വസിക്കായ്ക.
  3. പുരുഷാർത്ഥ വിരോധി – ഭഗവദ്വിഷയമൊഴികെ മ‌റ്റ് കാര്യങ്ങളിൽ മാത്രം താൽപ്പര്യം.
  4. ഉപായ വിരോധി – പ്രപത്തി എളുപ്പ വഴിയെന്നറിഞ്ഞിട്ടും അതൊഴിച്ച് മറ്റ് സാധനകളെ മികച്ച ഉപായമെന്ന തെറ്റിദ്ധാരണ.
  5. പ്രാപ്തി വിരോധി –
   • ശരീരം – ആത്മാവിന്റെ സ്വഭാവമായ ഈശ്വര മോഹത്തിന് പ്രധാന ശത്രു ദേഹമാണ്.
   • മേലാലുള്ള പാപങ്ങൾ, ഭഗവദപചാരം അഥവാ ഈശ്വര നിന്ദ, ഭാഗവതാപചാരം അഥവാ ഭക്ത നിന്ദ എന്നിവയും.
 • അർത്ഥ പഞ്ചക ഉപദേശം കിട്ടിയാൽ പിന്നീട് മുമുക്ഷു ദിവസേന എങ്ങിനെ പെരുമാറണമെന്ന് ശ്രീ പിള്ള ലോകാചാര്യർ വ്യക്തമാക്കി വച്ചിട്ടുണ്ട്:
  • ഭഗവാന്റെ മുമ്പിൽ വിനയമായും, ആചാര്യ സമീപം അജ്ഞതയോടും, ശ്രീവൈഷ്ണവ കൂട്ടത്തിൽ  പൂർണ്ണ വിശ്വാസമായും നിലകൊൾക.
  • സ്വന്തമായതൊക്കെ ആചാര്യ സമർപ്പണമെന്നത്രെ കരുതേണ്ടത്. ദേഹ രക്ഷണത്തിനായ സ്വത്തു മാത്രം മതിയാക്കുക അത്യാർത്തി വേണ്ട. ആത്മീയമായി ഉജ്ജീവിപ്പിച്ച ആചാര്യനോട് ഭക്തിയും നന്ദിയും കാണിക്കുക.
  • ഐഹിക ഐശ്വര്യങ്ങളിൽ അശ്രദ്ധയോടെയും, ഈശ്വര വിഷയത്തിൽ താൽപ്പര്യത്തോടെയും, ആചാര്യനോട് ആശയോടെയും, ശ്രീവൈഷ്ണവരോട് പ്രീതിയോടെയും, സംസാരിക സംഘത്തിൽ നിന്ന് മാറിയും നിൽക്കുക.
  • ഭഗവദ്കൈങ്കര്യത്തിൽ ആശയും, പ്രപത്തിയും പിന്നെ ആചാര്യ കൃപയിൽ വിശ്വാസവും, വിരോധികളിൽ ഭയവും, ശരീരത്തോട് നിസ്സംഗതയും, ശരീരം അനിത്യമെന്ന ഉറപ്പും ഭാഗവത ഭക്തിയും വേണം.

ഇങ്ങനെ ഇതൊക്കെയും മനസ്സിലാക്കി പ്രവർത്തിക്കുന്ന പ്രപന്നരെ ഭഗവാൻ തന്റെ ഉഭയ നാച്ചിമാർകളേക്കാൾ(ശ്രീ ഭൂ ദേവിമാരേക്കാൾ) കൂടുതൽ പ്രണയിക്കുന്നു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/artha-panchakam.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – തത്വത്രയം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< രഹസ്യത്രയം

ചിത്ത് അചിത്ത് ഈശ്വരൻ എന്നു തത്വങ്ങളേ മൂന്നു വിധമായി ഇനം തിരിക്കാം.

 • ചിത്ത്
  • പരമപദമായ നിത്യ വിഭൂതിയിലും സംസാര സാഗരമായ ലീലാ വിഭൂതിയിലുമുള്ള കണക്കില്ലാത്ത ജീവാത്മാക്കളാണു ചിത്ത് എന്നു അറിയപ്പെടുക.
  • ജ്ഞാന സ്വരൂപങ്ങളും ജ്ഞാനമുള്ളവകളും ചിത്താണു.
  • ജ്ഞാനമാണ് ആനന്ദം. അതുകൊണ്ട് ദിവ്യ ജ്ഞാനമുള്ള ചിത്ത് ആനന്ദമയമാകുന്നു.
  • ചിത്തുക്കളെ മൂന്നു വിധമായി ക്രമപ്പെടുത്താം:
   • ഒരിക്കലും സംസാര ബന്ധങ്ങളിൽപ്പെടാത്ത നിത്യസൂരികൾ
   • സംസാര ബന്ധത്തിൽനിന്നും മോചിതരായ മുക്തൻമാർ
   • ഇപ്പോഴും സംസാര സാഗരത്തിൽ മുങ്ങി ദു:ഖിച്ചിരിക്കും ബദ്ധന്മാർ. ബദ്ധരിൽ രണ്ടു തരമാളുകളുണ്ട്:
    • സംസാര ബന്ധം ഒഴിഞ്ഞുപോകാൻ ആഗ്രഹിക്കുന്ന മുമുക്ഷുക്കൾ
    • സംസാര സുഖ ദു:ഖങ്ങളിൽ മുങ്ങിക്കഴിയുന്ന ബുഭുക്ഷുക്കൾ
   • രണ്ടു വിധം മുമുക്ഷുക്കളുണ്ട്:
    • തന്റെ സ്വന്തം സുഖം പ്രാർത്ഥിക്കുന്ന കൈവല്യാർത്ഥികൾ
    • വേറൊന്നും വേണ്ടെന്നും ഭഗവദ് കൈങ്കര്യം മാത്രം ഫലം എന്നും കരുതിയിരിക്കുന്ന കൈങ്കര്യാർത്ഥികൾ
 • കൂടുതൽ വിശദമായി അറിയാൻ ഇവിടേ പോയാലും: http://ponnadi.blogspot.com/2013/03/thathva-thrayam-chith-who-am-i5631.html
 • അചിത്ത്
  • അറിവില്ലാത്ത എല്ലാ വസ്തുക്കളും നമ്മുടെ ഇന്ദ്രിയങ്ങളാൽ അറിയപ്പെടുന്നവയും അചിത്താണ്.
  • നിത്യ ലീലാ വിഭൂതികൾ രണ്ടിലും അചിത്തുണ്ട്.
  • പ്രപഞ്ചത്തിൽ അറിയപ്പെടുന്നവയായും ആത്മീയ മേഖലയിൽ അറിയാൻ സഹായമായുമുള്ളതാണ് അച്ചിത്.
  • അചിത്തുക്കളെ മൂന്നു വിധമാക്കാം:
   • പരമപദത്തിൽ മാത്രമുള്ള ദോഷമറ്റ നന്മ, രജോ തമോ ഗുണങ്ങൾ ഒട്ടും ചേരാത്ത – ശുദ്ധ സത്വം. സംസാരത്തിലും ചിലപ്പോൾ കാണാം. ഉദാഹരണമായി ക്ഷേത്രങ്ങളിലുള്ള എംബെരുമാന്റെ ആർച്ചാ തിരുമേനി ശുദ്ധ സത്വമാണ്.
   • ഈ പ്രപഞ്ചത്തിലുള്ളതു:
    • നന്മയും തിന്മയും കലർന്നതു, രജോ തമോ ഗുണങ്ങൾ കലർന്ന സത്വ ഗുണം – മിശ്ര സത്വം
    • നന്മ തിന്മകൾക്കു അപ്പുരമായ, സത്വ രജോ തമോ ഗുണങ്ങൾ ഒന്നുമില്ലാത്ത കാലം – സത്വ ശൂന്യം
 • കൂടുതൽ വിശദമായി ഇവിടേ കാണാം http://ponnadi.blogspot.com/2013/03/thathva-thrayam-achith-what-is-matter.html
 • ഈശ്വരൻ
  • ശ്രീമന്നാരായണൻ
  • മഹാലക്ഷ്മീ സമേതനായ സാക്ഷാൽ പരബ്രഹ്മം
  • ഭഗവാൻ എന്നതിന് ജ്ഞാനം, ബലം, ഐശ്വര്യം, വീര്യം, ശക്തി, തേജസ്സു എന്ന ആറു ദിവ്യ കല്യാണ ഗുണങ്ങൾ നിറഞ്ഞവൻ എന്നർത്ഥം
  • ഈശ്വരന് കണക്കില്ലാത്ത കല്യാണ ഗുണങ്ങളുണ്ട്.
  • ഈശ്വരന് താഴ്ന്ന ഗുണങ്ങൾ ഒന്നുമില്ലാ.
  • സർവ ചിത്ത് അചിത്തുക്കൾക്കും അവൻതന്നെയാണ് ആധാരം. അവയുടെ ജീവനേയും അവകളേയും അവൻതന്നെ താങ്ങിയുയർത്തിപ്പിടിക്കുന്നു.
 • ഈശ്വര തത്വത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ നോക്കാം http://ponnadi.blogspot.com/2013/03/thathva-thrayam-iswara-who-is-god.html

 

ഈ മൂന്നു തത്വങ്ങൾക്കും പൊതുവായത്:

  • ഈശ്വരന് ചിത്തിന് ജ്ഞാനമുണ്ടു.
  • ചിത്തചിത്തുക്കൽ രണ്ടും ഈശ്വരന്റെ സ്വന്തം വസ്തുക്കളാണ്.
  • ഈശ്വരന് അച്ചിത്തിന് ചിത്തെ സ്വാധീനിക്കാൻ കഴിയും. അതായതു ചിത്തെന്ന ജീവാത്മാവ് :
   • ഐഹിക സുഖങ്ങളിൽ പെട്ടു പോയാൽ അതിനായ സ്വഭാവമേൽക്കുന്നു.
   • ഭഗവദ്വിഷയത്തില് സ്ഥിരമായാല് ഭാഗവതനായി, ദോഷങ്ങൾ നീങ്ങി, സംസാര ഭന്ധം തകർത്തു മുക്തനാകുന്നു.

ഈ മൂന്നു തത്വങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ:

  • എല്ലാത്തിനും ഏറ്റ്‌വും ഉയർന്നവനായ ഈശ്വരൻ എല്ലാത്തിനുള്ളിലും, എവിടത്തേയും, എപ്പോഴും, എല്ലാ വിധത്തിലും തിളങ്ങുന്നു.
  • സദാ ഈശ്വര സേവനം ചെയ്യണമെന്ന ബോധമാണ് ചിത്തിന് ശ്രേഷ്ഠം.
  • യാതൊരു ഭോദവുമില്ലാത്തെ, എപ്പോഴും മറ്റൊരുവരുടെ അനുഭവത്തിന്റെ ഉപഹാരമായിരിക്കുന്നതാ അചിത്തുടെ പ്രത്യേകത.

അമൂല്യമായ ഈത്തത്വങ്ങളെ തത്വത്രയ ഗ്രന്ഥത്തില് ശ്രീ പിള്ള ലോകചര്യർ വിശദീകരിച്ചു. ഇനിയും ഇവിടേ പഠിക്കാം http://ponnadi.blogspot.com/2013/10/aippasi-anubhavam-pillai-lokacharyar-tattva-trayam.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/thathva-thrayam-in-short.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – രഹസ്യത്രയം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< ദിവ്യ പ്രബന്ധവും ദിവ്യ ദേശങ്ങളും

പഞ്ച സംസ്കാര സമയത്ത് ആചാര്യൻ ശിഷ്യന് ഉപദേശിക്കുന്ന – തിരുമന്ത്രം, ദ്വയം, ചരമശ്ലോകം – എന്ന മൂന്നു മന്ത്രങ്ങളാണു രഹസ്യത്രയം എന്നറിയപ്പെടുന്നത്. ഇവ മന്ത്ര ദീക്ഷയോടെ മാത്രം ജപിക്കാനാണ് വിധി.

തിരുമന്ത്രം = ഓം നമോ നാരായണായ

ഭഗവാൻ (എംബെരുമാൻ എന്ന് തമിഴ്), നാരായണൻ- നരൻ എന്ന രണ്ടു ഋഷികളായി അവതരിച്ചു. നാരായണ ഋഷി തിരുമന്ത്രത്തെ നര ഋഷിക്കു ഉപദേശിച്ചു. ജീവാത്മാവ് പരമാത്മാവിന്റെ സ്വത്താണ്. ജീവാത്മാവ് സദാ ഭഗവാനെ സന്തോഷിപ്പിക്കാൻ മാത്രം കരുതിയിരിക്കണം. എല്ലാവർക്കും നാഥനായ നാരായണന് മാത്രം സേവനംചെയ്തു കഴിയുകയെന്നത്രെ ജീവ ധർമം.

ദ്വയം = ഈരടി മന്ത്രം

ശ്രീമന്നാരായണ ചരണൗ ശരണം പ്രപദ്യേ /ശ്രീമതേ നാരായണായ നമ:

ശ്രീമന്നാരായന ചരണൗ ശരണം പ്രപദ്യേ|
ശ്രീമതേ നാരായണായ നമ:||
 • വിഷ്ണു ലോകത്തിൽ ശ്രീമന്നാരായണൻ ശ്രീമഹാലക്ഷ്മിക്ക് ഉപദേശിച്ചതാണ് ഈ മന്ത്രം.
 • ലഘുവായിപ്പറഞ്ഞാൽ, ശ്രീമഹാലക്ഷ്മീപതിയായ ശ്രീമന്നാരായണന്റെ ചരണമാണ് ശരണം; ആ ദിവ്യ ദമ്പതികൾക്ക് മാത്രം അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു എന്നത്രെ ഈ മന്ത്രത്തിന് അർത്ഥം.

ചരമ ശ്ലോകം = ഭഗവദ്ഗീത മോക്ഷസംന്യാസയോഗമെന്ന പതിനെട്ടാമത്തെ അദ്ധ്യായം ശ്ലോകം അറുപത്തിയാറ്

സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ|
അഹം ത്വാ സര്‍വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ||

സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിക്കുക. ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുത് എന്ന് അർത്ഥം. ഇത് അർജ്ജുനന് ശ്രീകൃഷ്ണ പരമാത്മാവ് മഹാഭാരത യുദ്ധ ഭൂമിയിൽ ഉപദേശിച്ചു.

ഈ മൂന്നു രഹസ്യങ്ങൾക്കിടയിൽ രണ്ടു വിധ സംബന്ധം –മുമുക്ഷുപ്പടി എന്ന ഗ്രന്ഥത്തിൽ രഹസ്യത്രയം വ്യാഖ്യാനിച്ചു തുടങ്ങുമ്പോൾ മാമുനികൾ ഈ മൂന്നു മന്ത്രങ്ങൾക്കിടയിലുള്ള രണ്ടു സംബന്ധങ്ങളെ വിസ്തരിക്കുന്നു:

 • വിധിയും അനുഷ്ഠാനവും
  • ജീവാത്മാവിനും പരമാത്മാവിനുമായുള്ള ബന്ധത്തെ പറയുന്നു തിരുമന്ത്രം.
  • എല്ലാ ധർമ്മവും ത്യജിച്ച് എംബെരുമാനെ പ്രാപിക്കുകയെന്ന് ചരമ ശ്ലോകം ജീവാത്മാവിനോട് നിർദേശിക്കുന്നു.
  • ഈശ്വരനെ പ്രാപിച്ചാൽ പിന്നെ സദാ ദ്വയം ജെപിച്ചു കഴിയുക എന്നത്രെ നിർദേശം.
 • വിവരണവും വിവരണിയും
  • പ്രണവ മന്ത്രത്തെ തിരുമന്ത്രം വ്യാഖ്യാനിക്കുന്നു.
  • തിരുമന്ത്രത്തെ ദ്വയമന്ത്രം വ്യാഖ്യാനിക്കുന്നു.
  • ചരമ ശ്ലോകം ദ്വയത്തെ പിന്നെയും വിസ്തരിച്ചു പറയുന്നു.

ആചാര്യന്മാർ കൂടുതൽ അഭിമാനിച്ചതും, സദാ സ്മരിച്ചിരുന്നതും ദ്വയമാണ്.

 • മന്ത്ര രത്നമെന്നത്രെ ദ്വയം അറിയപ്പെടുന്നത്.
 • ശ്രീമഹാലക്ഷ്മി പിരാട്ടി ശരണാഗതർക്കായി എംബെരുമാനിടത്തു ശുപാർശ(പുരുഷകാരം) ചെയ്യുന്നുവെന്നു സ്പഷ്ടമായിപ്പറയുന്നു.
 • ദിവ്യ ദമ്പതികളെ ഒന്നിച്ച് സേവനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.

വര വര മുനി ദിനചര്യ എന്ന ഗ്രന്ഥത്തിൽ എറുമ്പിയപ്പാ എന്നു പ്രശസ്തനായ ദേവരാജ ഗുരു പറയുന്നു:

മന്ത്രരത്ന അനുസന്ധാന സന്തത സ്പുരിതാധരം|
തദർത്ഥതത്വ നിത്യാൻ സന്നദ്ധ പുലകോതഗമം||

“ചുരുക്കിപ്പറഞ്ഞാൽ – വര വര മുനി എന്നറിയപ്പെടുന്ന മണവാളമാമുനികൾ ദിവസവും ജീവിച്ചിരുന്ന രീതിയെ പറഞ്ഞു വരുമ്പോൾ അവിടുത്തെ ചുണ്ടുകളെപ്പോഴും ദ്വയ മന്ത്രത്തെ ജപിക്കുമായിരുന്നു. മനസ്സോ ദ്വയത്തിന്റെ സാരമായ തിരുവായ്മൊഴിയെ സദാ ഓർത്തിരുന്നു. എന്നിട്ടു തിരുമേനിയിൽ രോമാഞ്ചവും കണ്ണുകളിൽ ബാഷ്പവും വരുമായിരുന്നു.”

പ്രധാനമായി ഒരു കാര്യം ഓർക്കുക. ദ്വയമന്ത്രം ചൊല്ലുന്നതിന് മുൻപ് ഗുരുപരമ്പരയെ ധ്യാനിക്കേണ്ടതാണ്.

അസമദ്‌ഗുരുഭ്യോ നമ: അസ്മദ്പരമഗുരുഭ്യോ നമ: അസമദ്സർവഗുരുഭ്യോ 
നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീപരാങ്കുശദാസായ നമഃ
ശ്രീമദ്യാമുനമുനയേ നമഃ ശ്രീരാമമിശ്രായ നമഃ ശ്രീപുണ്ടറീകാക്ഷായ നമ:
ശ്രീമന്നാഥമുനയേ നമഃ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ വിഷ്വക്‌സേനായ
നമഃ ശ്രിയൈ നമഃ ശ്രീധരായ നമഃ|  

പൂർവാചാര്യന്മാർക്കു ദ്വയ മന്ത്രത്തിലുണ്ടായിരുന്ന അതീത താത്പര്യം കീഴെപ്പറഞ്ഞ ചില പ്രധാന ഗ്രന്ഥങ്ങളിൽ കാണാം:

 • ഭട്ടർ – അഷ്ടശ്ലോകി
 • പെരിയവാച്ചാൻ പിള്ള – പരന്ന രഹസ്യം
 • പിള്ള ലോകാചാര്യർ – ശ്രിയപ്പതിപ്പടി, യാദൃച്ഛികപ്പടി, പരന്നപടി, മുമുക്ഷുപ്പടി
 • അഴകിയ മണവാളപ്പെരുമാൾ നായനാർ – അരുളിച്ചെയൽ രഹസ്യം
 • മണവാളമാമുനികൾ – മുമുക്ഷുപ്പടി തുടങ്ങിയ രഹസ്യ ഗ്രന്ഥ വ്യാഖ്യാനങ്ങൾ

ശ്രീവൈഷ്ണവന്മാർക്കു പൊതുവെ തത്ത്വത്രയവും അർത്ഥപഞ്ചകവുമാണ് രഹസ്യത്രയ വ്യാഖ്യാനങ്ങളിൽ പ്രധാനം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം:  http://ponnadi.blogspot.in/2015/12/rahasya-thrayam.html

പ്രമേയം (ലക്ഷ്യം) – http://koyil.org പ്രമാണം (വേദം) – http://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org