ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – നിത്യ കർമങ്ങൾ

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< ചെയ്യരുത്

 • ശ്രീ വൈഷ്ണവന്മാർ ദിനവും ചെയ്യേണ്ടവ:
  • സമദൃഷ്ടി – എല്ലാ ശ്രീവൈഷ്ണവരെയും ബഹുമാനിക്കുക. ഏതു ജാതിയിലോ വര്‍ണ്ണത്തിലോ പെട്ടവരായാലും ശരി, ഭക്തര്‍ ഒരേ പോലെ ആദരണീയരാണ്. അതേ പോലെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ഏതു ആശ്രമക്കാരായാലും ശരി അവരെല്ലാം ആദരണീയരത്രെ. ജ്ഞാനം കുറവോ കൂടുതലോ ആയാലും ശരി. ഏവരെയും ഒരുപോലെ കാണണം എന്നാണ് ഭഗവാന്റെ തിരുഹിതം.
  • വിനയം – അഹങ്കാരമോ മമത്വമോ ധനമോഹമോ ഇല്ലാത്തെ സാധാരണക്കാരനായി ജീവിക്കുക. അണുവായ നമ്മുടെ ആത്മാവ് എവിടെ. മഹത്തുക്കൾക്കു മഹത്തായ പരമാത്മാവ് എവിടെ. നമുക്ക് ഒരു വിലയുണ്ടോ?
  • ആചാര്യ സേവ – സ്വന്തം ആചാര്യനോട് ബന്ധപ്പെട്ടിരുക്കുക. കുറഞ്ഞത് ആചാര്യതിരുമേനിയുടെ ധന ഐഹിക ആവശ്യങ്ങളെയെങ്കിലും നോക്കണം.
  • നിത്യ കർമ്മ അനുഷ്ഠാനം – സ്നാനം, നെറ്റിയില്‍ ഊർധ്വ പുണ്ഡ്രകുറി, സന്ധ്യാവന്ദനം എന്നിവ ചെയ്യുന്നത് അകത്തും പുറത്തും ശുദ്ധിയും ദൃഢതയും ജ്ഞാനവും കൂടും.
   • ലജ്ജയോ ഭയമോ ഇല്ലാതെ എപ്പോഴും നെറ്റിയില്‍ ഊർധ്വ പുണ്ഡ്രകുറി ഉണ്ടാകണം. ഭഗവാന് അടിയനാണെന്ന ഗർവവും ധൈര്യവും കൊള്ളുക.
   • മഹാ വ്യക്തികളായ ശ്രീവൈഷ്ണവാചാര്യന്മാരുടെ ശിഷ്യ പരമ്പരയില്‍ ഭാഗ്യവശാല്‍ ഉള്‍പ്പെട്ട നാം നാണമൊന്നുമില്ലാതെ നമ്മുടെ പാരമ്പര്യ പ്രകാരം വര്ണാശ്രമത്തിനു പറഞ്ഞിട്ടുള്ള പാരമ്പര്യ വസ്ത്രം ധരിക്കണം. ഉദാഹരണത്തിന് ബ്രാഹ്മണർ ഗൃഹസ്ഥരായാൽ പുരുഷന്മാർ മുണ്ട് പഞ്ചകച്ചയായും സ്ത്രീകൾ പുടവയെ മടിപ്പുടവയായും ഉടുക്കണം.
  • അന്യ ദേവോപാസന പാടില്ല – എംബെരുമാൻ(ഭഗവാന്‍) ആഴ്വാർകൾ, ആചാര്യര്‍ ഇവരെ മാത്രം വണങ്ങുക. ഇന്ദ്രൻ, രുദ്രപരിവാരങ്ങൾ, അഗ്നി, വരുണൻ, നവഗ്രഹാദികളെയോ അന്യ ആചാര്യന്മാര്‍, ദേവന്മാര്‍ ഇവരെയോ വണങ്ങരുത്. ജീവാത്മാക്കളായ നമ്മൾ ഭഗവാന്റെ ഭാര്യമാരെപ്പോലെയാണ്. ഭഗവാന്‍ മാത്രമാണ് നമ്മുടെ ഏക നാഥന്‍, അതുകൊണ്ടാണ് ആചാര്യന്മാർ അന്യദേവതാ നമസ്കാരം പാടില്ലായെന്ന് നിഷ്കര്‍ഷിക്കുന്നത്.
  • തിരുവാരാധനം – നമ്മുടെ ചെറിയ വീട്ടിലും വന്നു താമസിക്കുന്ന എംബെരുമാന് ദിവസം കുളിപ്പിച്ചു (വിഗ്രഹമോ, സാലഗ്രാമമോ എന്നാൽ) ഭോഗം(പ്രസാദം ആക്കാനുള്ള നേദ്യം) കൊടുക്കണം. ഇതിന് തിരുവാരാധനമെന്നു പറയും. വിഗ്രഹ രൂപത്തില്‍‍ വീട്ടില്‍ ഉള്ള ഭഗവാനെ ശ്രദ്ധിക്കാതിരിക്കുന്നത് മഹാ പാപമാണ്. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. വീട്ടില്‍ നിന്ന് യാത്രയായാല്‍ കൂട്ടത്തിൽ എഴുന്നരുളിപ്പിച്ചുകൊള്ളുക. അഥവാ കൃത്യമായ തിരുവാരാധനത്തിനു എര്‍പ്പാട് ചെയ്യണം. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം: http://ponnadi.blogspot.in/2012/07/srivaishnava-thiruvaaraadhanam.html
തിരുവാരാധനയിന് എല്ലാം തയ്യാറാണ്
 • പ്രസാദം തന്നെ കഴിക്കുക – എംബെരുമാൻ കണ്ടരുളിയ ഊണ് – പ്രസാദം എന്ന് പറയും – മാത്രം കഴിക്കുക. അവരവർ ജാതി ആശ്രമ നിയമങ്ങൾക്കുചിതമായ ആഹാരം ഉണ്ണുക. ആഹാര നിയമങ്ങൾ വിശദമായി ഇവിടെ പറഞ്ഞിട്ടുണ്ട്: http://ponnadi.blogspot.in/2012/07/srivaishnava-aahaara-niyamam_28.html , http://ponnadi.blogspot.in/2012/08/srivaishnava-ahara-niyamam-q-a.html.
 • ഭാഗവത സംഘം – ശ്രീവൈഷ്ണവ സഹവാസം നേടുക. അവരുവായി ഭഗവദ് വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ഗുണമുണ്ടാക്കും.
 • ക്ഷേത്രാടനം – ദിവ്യ ദേശങ്ങൾ, ആഴ്വാർ ആചാര്യർ അവതരിച്ച സ്ഥലങ്ങൾ മുഖ്യമായത് കൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ അവിടെ ചെന്ന് കൈങ്കര്യം(സേവനം) ചെയ്താലും. കുറഞ്ഞ പക്ഷം, തൊഴുതെങ്കിലും കൊള്ളാം. “രംഗ യാത്രാ ദിനേ ദിനേ” എന്നു കൊതിച്ചിരുന്ന കുലശേഖര ആഴ്വാരെപ്പോലെ.
 • ദിവ്യ പ്രബന്ധ പാരായണം – ദിവ്യ പ്രബന്ധങ്ങൾ ശ്രീവൈഷ്ണവരുടെ ജീവനാണ്. അവകളെ പഠിച്ചു, പാരായണം ചെയ്തു, വ്യാഖ്യാനങ്ങളേയറിഞ്ഞു അപ്രകാരം ജീവിച്ചാല്‍ ഐഹിക വിഷയങ്ങളിൽ വിരക്തിയും ഭഗവാൻ പിന്നെ ഭാഗവതരിലും പ്രീതിയുമുണ്ടാകും.
 • ഗുരുപരമ്പര ചരിത്രം – പൂർവാചാര്യന്മാരുടെ ജീവിതം നമുക്ക് ആദർശ വഴിയാണ്. കരുണയും ബഹുമാനവും നിറഞ്ഞ അവരെപ്പോലെ കഴിഞ്ഞുകൂടുക. ഇതിലൂടെ ജീവിത ശൈലിയിലുണ്ടാകുന്ന കുഴപ്പങ്ങളൊക്കെ ശരിയാകും.
 • പൂർവാചാര്യ ഗ്രന്ഥ പാരായണം – പൂർവാചാര്യ ഗ്രന്ഥങ്ങളെ ഇടക്കിടക്ക് പഠിക്കുക. അഴിയാത്ത സ്വത്തു. വേദാന്തം, ദിവ്യ പ്രബന്ധ വ്യാഖ്യാനം, സ്തോത്രം, ഗ്രന്ഥം, ചരിത്രം എന്നീ പലതും ഒരു തവണ വായിച്ചാൽ മതി. പിന്നെയും പിന്നെയും പഠിക്കാൻ പരവശതയുണ്ടാകും. കൂടുതൽ വിവരങ്ങൾ ഇവിടെ:  http://koyil.org/index.php/portal/
 • ഉപന്യാസ കാലക്ഷേപം – മൂലഗ്രന്ഥങ്ങളുടെ വ്യാഖ്യാന പ്രഭാഷണം ശ്രവിച്ച് സംശയമില്ലാതെ വൈഷ്ണവ മതത്തെ മനസ്സിലാക്കുക. ഒരുപാട് ഡിജിറ്റൽ മാധ്യമങ്ങൾ ഉള്ളതിനാല്‍ ഇപ്പോള്‍ ഇക്കാര്യം വളരെ ലഘുവായി. ഡിജിറ്റൽ ഉപയോഗിച്ചാലും നേരിട്ടു പഠിക്കുമ്പോൾ കാണിക്കുന്ന ബഹുമാനം, വസ്ത്രം മുതലായ ആചാരങ്ങളോടെത്തന്നെ കേൾക്കുന്നത് നന്നായിരിക്കും.
 • കൈങ്കര്യ മോഹം – സേവയില്ലെങ്കില്‍ സേവാർത്ഥിയാകുന്നതെങ്ങനെ? എംബെരുമാൻ, ആഴ്‌വന്മാർ, ആചാര്യന്മാർ ഇങ്ങിനെ ആർക്കെങ്കിലും ശാരീരികമായോ ധനപരമായോ ബുദ്ധി പൂര്‍വ്വമായോ എന്തെങ്കിലും കൈങ്കര്യം ചെയ്യുന്നത് ഭഗവദ് ഭാഗവത സ്മരണയിൽ നമ്മെ ഉറപ്പിക്കും.
 • കൂടിയിരുന്നു ആസ്വദിക്കുക – എംബെരുമാൻ ആഴ്വാർ ആചാര്യ വിഷയങ്ങളെ ശ്രീവൈഷ്ണവന്മാർ തമ്മിൽ പറഞ്ഞും കേട്ടും രസിച്ചും തക്ക ഗുരുവിൽ നിന്ന് പഠിച്ചും ആനന്ദിക്കുക.
 • എപ്പോഴെപ്പോഴും പരമപദം നോക്കിയിരിക്കുക – ഇതാണ് ആത്മാവിന് സാധ്യമായ ഏക ലക്ഷ്യം. ആഴ്വാർ ആചാര്യന്മാരും ജീവിച്ചകാലം അങ്ങനെയല്ലേ കഴിഞ്ഞത്? അതുപോലെത്തന്നെ നാമും കഴിയുക.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2016/01/simple-guide-to-srivaishnavam-important-points.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

1 thought on “ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – നിത്യ കർമങ്ങൾ

 1. Pingback: ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – സംഗ്രഹം | SrIvaishNava granthams in malayALam

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s